Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് ക്വാട്ടേഴ്‌സിലെ മോഷണം; അരഞ്ഞാണം കവർന്ന് വിനോദയാത്ര പോയ പെയിന്റർ പിടിയിൽ; ക്വാർട്ടേഴ്‌സിൽ പണിക്കെത്തിയ യുവാവ് മോഷണം നടത്തിയത് വീട്ടിൽ ആരുമില്ലാത്ത സമയത്ത്; അരഞ്ഞാണം പണയംവച്ച് കിട്ടിയത് 25000രൂപ

പൊലീസ് ക്വാട്ടേഴ്‌സിലെ മോഷണം; അരഞ്ഞാണം കവർന്ന് വിനോദയാത്ര പോയ പെയിന്റർ പിടിയിൽ; ക്വാർട്ടേഴ്‌സിൽ പണിക്കെത്തിയ യുവാവ് മോഷണം നടത്തിയത് വീട്ടിൽ ആരുമില്ലാത്ത സമയത്ത്; അരഞ്ഞാണം പണയംവച്ച് കിട്ടിയത് 25000രൂപ

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം; പൊലീസ് ക്വാട്ടേഴ്‌സിൽ നിന്നും തട്ടിയെടുത്ത രണ്ടുപവനോളം വരുന്ന അരഞ്ഞാണം പണയപ്പെടുത്തി സ്വന്തമാക്കിയ കാൽ ലക്ഷം രൂപയുമായി വിനോദയാത്ര പോയ പെയിന്റർ പിടിയിൽ.ഊന്നുകൽ പൊലീസ് സ്‌റ്റേഷനോടനുബന്ധിച്ചുള്ള പൊലീസ് കോർട്ടേഴ്‌സിൽ സി പി ഒ വിനോദിന്റെ താമസസ്ഥലത്തുനിന്നും രണ്ടരപവനോളം തുക്കം വരുന്ന അരഞ്ഞാണം കവർച്ചചെയ്ത് മുങ്ങിയ പാലമറ്റം ചിറങ്ങരയിൽ വീട്ടിൽ സുരേഷ് (33 )യാണ് ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്.

ഇയാളാണ് വിനോദിന്റെ ക്വാട്ടേഴ്‌സ് പെയിന്റ് ചെയ്തത്.വിനോദും കുടുംബവും ഇവിടെ ഇല്ലാത്ത ദിവസത്തിൽ പെയിന്റിംഗിന് എത്തിയപ്പോഴായിരുന്നു കവർച്ച.പണി കഴിഞ്ഞ് വെറുതെ മുറിയിക്കുള്ളിലെ മേശ തുറന്നപ്പോൾ അരഞ്ഞാണം കണ്ടെന്നും അപ്പോൾ അത് എടുക്കാൻ തോന്നിയെന്നും തുടർന്ന് നാട് വിട്ടു എന്നുമാണ് സുരേഷ് പൊലീസിൽ വെളിപ്പെടുത്തിയത്.

അരഞ്ഞാണവും കീശയിലാക്കി സുരേഷ് നേരെ വിട്ടത് കോതമംഗലത്തെ പെരിയാർ ഫിനാൻസിലേയ്ക്കായിരുന്നു.ഇവിടെ ഇത് പണയപ്പെടുത്തി.25000 രൂപ കരസ്ഥമാക്കി.തുടർന്ന് രാമക്കൽമേട്ടിലേയ്ക്ക് യാത്ര തിരിച്ചു.ഇവിടെ ഹോട്ടലിൽ മുറിയെടുത്ത് മദ്യപാനവും ചുറ്റിക്കറങ്ങലുമായി ദിവസങ്ങൾ കഴിച്ചുകൂട്ടി.

വിനോദ് മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ എടുക്കാൻ കൂട്ടാക്കത്തത് സംശയത്തിന് കാരണമായി.തുടർന്നാണ് വിനോദ് കാര്യങ്ങൾ വിശദീകരിച്ച് ഊന്നുകൽ പൊലീസിൽ പരാതി നൽകിയത്.പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ നടന്നതെല്ലാം വള്ളിപുള്ളി വിടാതെ സുരേഷ് വിശദീകരിച്ചു.ഫിനാൻസിൽ നിന്നും പൊലീസ് അരഞ്ഞാണം കണ്ടെടുത്തു.തെളിവെടുപ്പിന് ശേഷം സുരേഷിനെ കോടതിയിൽ ഹാജരാക്കി.റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP