Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിസ്ഥിതി സംരക്ഷണം പറയുന്ന എൽഡിഎഫ് നെൽവയൽ നികത്താനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന വിമർശനവുമായി ഹരീഷ് വാസുദേവൻ; കുന്നത്തുനാട്ടിലെ നെൽവയൽ നികത്തൽ വിവാദത്തിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യം; ഇടതു സർക്കാർ ഭരിക്കുമ്പോഴും വയൽ സംരക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകർ കോടതിയിൽ പോകേണ്ട അവസ്ഥയെന്നും വിമർശനം

പരിസ്ഥിതി സംരക്ഷണം പറയുന്ന എൽഡിഎഫ് നെൽവയൽ നികത്താനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന വിമർശനവുമായി ഹരീഷ് വാസുദേവൻ; കുന്നത്തുനാട്ടിലെ നെൽവയൽ നികത്തൽ വിവാദത്തിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യം; ഇടതു സർക്കാർ ഭരിക്കുമ്പോഴും വയൽ സംരക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകർ കോടതിയിൽ പോകേണ്ട അവസ്ഥയെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

കുന്നത്തുനാട് വില്ലേജിലെ നെൽവയൽ നികത്തൽ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ. ഫാരീസ് അബൂബക്കറിന്റെ ബിനാമി കമ്പനിക്ക് പുഴയ്ക്കു സമീപമുള്ള 14 ഏക്കർ വയൽ നികത്താൻ സർക്കാർ എല്ലാ ഒത്താശയും ചെയ്യുന്നത് ഇടതു സർക്കാരാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ചട്ടവിരുദ്ധ നടപടികളിൽ സർക്കാരിന് പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് അത്തരം പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതെന്നും ഹരീഷ് വാസുദേവൻ ശ്രീദേവി ചോദിക്കുന്നു.

ഇടതുപക്ഷം ഭരിക്കുമ്പോഴും നെൽവയൽ സംരക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകർ കാശു ചെലവാക്കി കോടതിയിൽ പോകേണ്ടി വരുന്ന ഗതികേടും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫാരീസും കൂട്ടരും നികത്തി മിച്ചം വരുന്ന വയൽ മതിയോ നമുക്ക് സംരക്ഷിക്കാൻ എന്ന് അദ്ദേഹം സിപിഎം സുഹൃത്തുക്കളോട് ചോദിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

ഒന്നും രണ്ടുമല്ല, 14 ഏക്കർ വയലാണ് കുന്നത്തുനാട് വില്ലേജിൽ സ്പീക്സ് പ്രോപ്പർട്ടീസ് ലിമിറ്റഡ് എന്ന (ഫാരിസ് അബൂബക്കറിന്റെ ബിനാമി കമ്പനി) നികത്താൻ അനുമതി തേടിയതും 2015 ൽ പാതിയോളം നികത്തിയതും.

നിയമവിരുദ്ധമായി നികത്തിയ വയൽ മണ്ണെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടു. അത് ചോദ്യം ചെയ്തു കമ്പനി സമർപ്പിച്ച ഉത്തരവ് നിയമോപദേശം പോലും വകവെയ്ക്കാതെ റവന്യു സെക്രട്ടറി അനുവദിച്ചു. (പി എച്ച് കുര്യൻ റിട്ടയർ ചെയ്യുന്നതിന്റെ തലേന്ന് തിരക്കിട്ട് അനുവദിച്ചു എന്ന് മാധ്യമങ്ങൾ). കലക്ടറുടെ ഉത്തരവ് റദ്ദാക്കി കമ്പനിയോട് ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചോളാൻ ഈ ഇടതുസർക്കാർ ഉത്തരവിട്ടു.

എല്ലാ ഉത്തരവും വെബ്സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്‌ത്തിവെച്ചു.. മാസങ്ങൾ പൂഴ്‌ത്തിവെച്ച ഫയൽ റവന്യു മന്ത്രി അറിഞ്ഞപ്പോൾ, നൽകിയ അനുമതി താൽക്കാലികമായി മരവിപ്പിച്ചു..

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. വിദേശത്തായിരുന്ന മുഖ്യമന്ത്രി അടിയന്തിരമായി ഫയൽ വരുത്തിച്ചു.. അഡ്വ.ജനറലിനെക്കൊണ്ട് നിയമോപദേശം വാങ്ങി.. റവന്യു മന്ത്രിക്ക് അനുമതി സ്റ്റേ ചെയ്യാൻ അധികാരമില്ലത്രേ

നാഴികയ്ക്ക് നാൽപ്പത് വട്ടം നെൽവയൽ സംരക്ഷണം പറയുന്ന എൽഡിഎഫ് ആണ്.. സുസ്ഥിര പരിസ്ഥിതി സൗഹൃദ കേരളം പണിയാൻ 31,000 കോടി ലോകബാങ്കിനോട് കടംവാങ്ങിയ മുഖ്യമന്ത്രിയാണ്... നെതർലാൻഡിൽ പോയി വെള്ളത്തിനു ഒഴുകാൻ സ്ഥലമുണ്ടാക്കണം ഇല്ലെങ്കിൽ വെള്ളപ്പൊക്കം ഉണ്ടാവുമെന്ന പരിസ്ഥിതി പാഠം പഠിച്ച മുഖ്യമന്ത്രിയാണ്...

14 ഏക്കർ പുഴയ്ക്ക് സമീപമുള്ള ഒന്നാംതരം വയൽ നികത്താൻ ഒരു റിയൽഎസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ എല്ലാം ദുരൂപയോഗിച്ചത്.. മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ ഉത്തരവിട്ട ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നടപടിയുമില്ലാത്തത് എന്തുകൊണ്ട് റദ്ദാക്കാത്തത് എന്തുകൊണ്ട്??

സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എൽഡിഎഫ് ഭരിക്കുമ്പോഴും വയൽ സംരക്ഷിക്കാൻ സർക്കാരിനെതിരെ കാശും ഊർജ്ജവും ചെലവാക്കി കോടതിയിൽ പോകേണ്ട അവസ്ഥയിലാണ് പരിസ്ഥിതി പ്രവർത്തകർ..

ഫാരിസും കൂട്ടരും നികത്തിക്കഴിഞ്ഞുള്ള വയൽ മതി നമുക്ക് സംരക്ഷിക്കാൻ എന്നാണോ സിപിഐഎം സുഹൃത്തുക്കൾ പറയുന്നത്? മുഖ്യമന്ത്രിയുടെ തലയുമായി 'ഹരിത കേരള'ത്തിന്റെ ഒരു നൂറു ഫ്ളക്സ് കൂടി വച്ചാലോ?

ആർജ്ജവമുണ്ടെങ്കിൽ ഈ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു കാണിക്കൂ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP