Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഫ്ഗാനിസ്ഥാൻകാർക്ക് എപിഎൽ ഇന്ത്യയിൽ നടത്താൻ മോഹം; ഐപിഎൽ ഉള്ളപ്പോൾ എപിൽ ഇവിടെ നടത്താൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് ബിസിസിഐ; ഒരു ഹോം ഗ്രൗണ്ട് കൂടി അഫ്ഗാനികൾക്ക് സമ്മാനിച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാൻകാർക്ക് എപിഎൽ ഇന്ത്യയിൽ നടത്താൻ മോഹം; ഐപിഎൽ ഉള്ളപ്പോൾ എപിൽ ഇവിടെ നടത്താൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് ബിസിസിഐ; ഒരു ഹോം ഗ്രൗണ്ട് കൂടി അഫ്ഗാനികൾക്ക് സമ്മാനിച്ച് ഇന്ത്യ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ആഭ്യന്തര പ്രശ്‌നങ്ങളും സുരക്ഷാ ഭീഷണിയും കാരണം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത് യുഎഇയിൽ ആണ് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളാണ് ഇപ്പോൾ കുറച്ച് വർഷങ്ങളായി അവരുടെ ഹോംഗ്രൗണ്ടുകൾ. സമാനമാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ അവസ്ഥയും.

അവരുടെ ക്രിക്കറ്റ് വളർച്ചയ്ക്ക് വലിയ താങ്ങായി നിൽക്കുന്നത് ഇന്ത്യയാണ. അഫ്ഗാന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യ അനുവദിച്ച ഹോം ഗ്രൗണ്ടുകളിലാണ്. ഇതിന് പുറമെ ഇപ്പോഴിത അഫ്ഗാൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ നടത്താൻ അനുവാദം ചോദിച്ച് ബിസിസിഐയെ സമീപിച്ചിരിക്കുകയാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്.എന്നാൽ സംഗതി നടക്കില്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് ബിസിസിഐ.

ഡെറാഡൂൺ, നോയ്ഡ എന്നിവിടങ്ങളിൽ ആണ് അഫ്ഗാൻ കളിക്കുന്നത്.അഫ്ഗാൻ താരങ്ങൾ ഐപിഎല്ലിലും അംഗങ്ങളാണ്. എന്നാൽ ഒരു നിർണായക ആശ്യവുമായെത്തിയപ്പോൾ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കൈയൊഴിഞ്ഞിരിക്കുകയാണ് ബിസിസിഐ. ഇന്ത്യയിൽ സ്വന്തമായി ഒരു ക്രിക്കറ്റ് ലീഗുണ്ടാവുമ്പോൾ മറ്റൊരു രാജ്യത്തിന്റേത് കൂടി അനുവദിക്കാൻ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.മറ്റൊരു ആവശ്യം കൂടി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സിഇഒ അസാദുള്ള ഖാൻ ഉന്നയിച്ചു.

ഡെറാഡൂൺ, നോയ്ഡ എന്നിവയ്ക്ക് പുറമെ മൂന്നാമത് ഒരു ഗ്രൗണ്ട് കൂടി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ സമ്മതം മൂളിയതായിട്ടാണ് വിവരം. ലക്നൗവിലായിരിക്കും അഫ്ഗാന്റെ മൂന്നാം ഹോംഗ്രൗണ്ട്. അഫ്ഗാൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് യുഎഇയിൽ ആണ് കഴിഞ്ഞ വർഷം നടന്നത്. ക്രിസ് ഗെയിൽ ഷാഹിദ് അഫ്രീദി ഉൾപ്പടെയുള്ള പ്രമുഖർ എപിഎൽ കളിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP