Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൃതദേഹങ്ങളുമായി പോയ ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടി ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിയായ യുവാവ്

മൃതദേഹങ്ങളുമായി പോയ ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടി ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിയായ യുവാവ്

മൃതദേഹങ്ങളുമായി പോയ ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടി ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഹഫർബാത്തിനിൽ നിന്ന് ദമാമിലേക്കുള്ള യാത്രാ മധ്യേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

കോഴിക്കോട് ചെറുവാടി സ്വദേശി കളത്തിൽ അബ്ദുവിന്റെ മകൻ അബ്ദുൽ മുനീഫ് (28) ആണ് മരിച്ചത്. ഹഫർ-ദമാം റോഡിൽ ഖറിയത്തുൽ ഉലയ്യ സ്റ്റേഷൻ പരിധിയിലാണ് അപകടം. ജോലിക്കിടെയാണ് അപകടമുണ്ടായത്. രണ്ട് വർഷം മുൻപായിരുന്നു വിവാഹം.

ഹഫറൽ ബാത്തിനിൽ നിന്ന് ദമാം എയർപോർട്ടിലേക്ക് എംബാം ചെയ്ത മൃതദേഹങ്ങളുമായി പോയ ആംബുലൻസാണ് മറിഞ്ഞത്. ഫ്രൈറ്റ് ലോജിസ്റ്റിക്‌സ് എന്ന കാർഗോ കന്പനി ജീവനക്കാരനായ മുനീഫാണ് ആംബുലൻസ് ഓടിച്ചിരുന്നത്. നാലു വർഷമായി ഈ കന്പനിക്കുവേണ്ടിയാണു മുനീഫ് ജോലി ചെയ്യുന്നത്. മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP