Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാലിക്കര പുഴയിൽ കെവിന്റെ മൃതദ്ദേഹം ആദ്യം കണ്ടത് പുനലൂർ എസ്‌ഐ അല്ല; ഇൻക്വസ്റ്റ് മഹസറിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കി ഡിവൈഎസ്‌പി; മൃതദ്ദേഹം കണ്ടെത്തിയ സമയത്തിൽ മാറ്റം വന്നിട്ടില്ലെന്ന് പ്രോസിക്യൂട്ടർ; നാലാം പ്രതി റിയാസിന്റെ ഫോൺ കോടതിയിൽ ഹാജരാക്കി പരിശോധന; രണ്ട് സിം ഇടാൻ സാധിക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ പൊളിഞ്ഞു

ചാലിക്കര പുഴയിൽ കെവിന്റെ മൃതദ്ദേഹം ആദ്യം കണ്ടത് പുനലൂർ എസ്‌ഐ അല്ല; ഇൻക്വസ്റ്റ് മഹസറിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കി ഡിവൈഎസ്‌പി; മൃതദ്ദേഹം കണ്ടെത്തിയ സമയത്തിൽ മാറ്റം വന്നിട്ടില്ലെന്ന് പ്രോസിക്യൂട്ടർ; നാലാം പ്രതി റിയാസിന്റെ ഫോൺ കോടതിയിൽ ഹാജരാക്കി പരിശോധന; രണ്ട് സിം ഇടാൻ സാധിക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ പൊളിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം : ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിന്റെ വിചാരണ പുരോഗമിക്കുമ്പോൾ ഇൻക്വസ്റ്റ് മഹസറിൽ വരെ പിഴവ് വന്നിട്ടുണ്ടെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കെവിന്റെ മൃതശരീരം ചാലിക്കര പുഴയിൽ ആദ്യം കണ്ടത് പുനലൂർ എസ്‌ഐയാണെന്നാണ് ഇൻക്വസ്റ്റ് മഹസറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാലിത് ശരിയല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്‌പി ഗിരീഷ്.പി.സാരഥിയാണ് പ്രതിഭാഗം ക്രോസ് വിസ്താരത്തിനിടെ ഇൻക്വസ്റ്റിലുണ്ടായ പിഴവിനെ പറ്റി സമ്മതിച്ചത്. ഇത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയാണ് നൽകിയത്.

കഴിഞ്ഞ വർഷം മെയ് 28ന് രാവിലെ 8.30ന് ചാലിക്കര പുഴയിൽ കെവിൻ എന്ന യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തിയെന്നും പുനലൂർ സ്റ്റേഷനിലെ എസ്‌ഐ ആണ് ഇത് ആദ്യം കണ്ടെത്തെന്നും രേഖപ്പെടുത്തിയിരുന്നു. കെ. രാജീവൻ എന്നാണ് എസ്‌ഐയുടെ പേര്. എന്നാൽ മഹസറിൽ എന്താണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രതിഭാഗം അഭിഭാഷകൻ വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യം തെറ്റാണെന്ന് ഡിവൈഎസ്‌പി കോടതിയിൽ സമ്മതിച്ചത്.

കേസിലെ 41 സാക്ഷിയും പൊതു പ്രവർത്തകനുമായ റെജി ജോൺ ആണ് മൃതദ്ദേഹം ആദ്യമായി കണ്ടെത്. പുഴയിൽ നിന്നു വീണ്ടെടുത്ത കെവിന്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത പുനലൂർ പൊലീസാണ്, ആദ്യം കണ്ടത് എസ്‌ഐ കെ. രാജീവനാണെന്നു രേഖപ്പെടുത്തിയത്. ഇന്നലെ ക്രോസ് വിസ്താര സമയത്തു പ്രതിഭാഗം അഭിഭാഷകൻ വിശദീകരണം ആവശ്യപ്പെട്ടതോടെയാണു ഡിവൈഎസ്‌പി പൊലീസ് റിപ്പോർട്ട് തെറ്റാണെന്ന് അറിയിച്ചത്. പൊതുപ്രവർത്തകനായ റെജി ജോൺ ആണ് ആദ്യം മൃതദേഹം കണ്ടതെന്നും ഡിവൈഎസ്‌പി കോടതിയിൽ വ്യക്തമാക്കി.

റെജി ജോൺ പൊലീസ് സ്റ്റേഷനിൽ എത്തിയാണു മൃതദേഹം പുഴയിൽ കിടക്കുന്ന വിവരം കൈമാറിയത്. കെവിന്റെ മൃതദേഹം കമഴ്ന്നു കിടക്കുകയായിരുന്നു എന്നും റെജി ജോൺ നേരത്തേ കോടതിയിൽ സാക്ഷി മൊഴി നൽകിയിരുന്നു. ആരാണ് ആദ്യം മൃതദേഹം കണ്ടത് എന്നതു സംബന്ധിച്ചു രേഖകളിൽ ഉണ്ടായ പിശക് കേസിന്റെ ഗതിയെ ബാധിക്കില്ലെന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ അറിയിച്ചു. മൃതദേഹം കണ്ടെത്തിയ സമയത്തിൽ മാറ്റം വന്നിട്ടില്ലെന്നു പ്രോസിക്യൂട്ടർ പറഞ്ഞു.

നാലാം പ്രതി റിയാസിന്റെ മൊബൈൽ ഫോണിൽ 2 സിം കാർഡുകൾ ഇടാൻ സാധിക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ പൊളിഞ്ഞു. കോടതി നേരിട്ടു മൊബൈൽ ഫോണുകൾ വരുത്തി ചാർജ് ചെയ്ത ശേഷം സ്വിച്ച് ഓൺ ചെയ്തു പരിശോധിച്ചു. ചാലിയക്കരയിൽ നിന്നു റിയാസ് ഈ ഫോൺ ഉപയോഗിച്ചാണു ഒന്നാംപ്രതി സാനു ചാക്കോയെ വിളിച്ചതെന്നും സ്ഥിരീകരിച്ചു. ക്രോസ് വിസ്താരത്തിൽ റിയാസിന്റെ മൊബൈൽ ഫോണിൽ രണ്ടു സിം കാർഡുകൾ ഉപയോഗിക്കാൻ പറ്റില്ലെന്നു പ്രതിഭാഗം ഉന്നയിച്ചു.

ഇതോടെയാണു കോടതി ഫോൺ വരുത്തിയത്. മൂന്നാം പ്രതി ഇഷാൻ ഇസ്മായിൽ, നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി എന്നിവരെ 2018 മെയ്‌ 27നു കസ്റ്റഡിയിൽ എടുത്തെങ്കിലും 29നു പുലർച്ചെയാണ് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയതെന്നു പ്രതിഭാഗം ആരോപിച്ചു. രേഖകളിലും ഇങ്ങനെയായിരുന്നു. ഇത് അനധികൃത കസ്റ്റഡിയാണ്. മൂന്നാം പ്രതിയെ പുനലൂർ സ്റ്റേഷനിലും നാലാം പ്രതിയെ കുളത്തൂപ്പുഴ സ്റ്റേഷനിലുമാണ് 2 ദിവസം കസ്റ്റഡിയിൽ വച്ചത്. ഇതിനു ശേഷം 29നു രണ്ടു പേരെയും പുലർച്ചെ 4ന് ഏറ്റുമാനൂർ സ്റ്റേഷനിൽ ഹാജരാക്കി ഇവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് നോട്ട് തയാറാക്കുകയാണു ചെയ്തതെന്നും പ്രതിഭാഗം ആരോപിച്ചു.

എന്നാൽ പ്രതികളെ പുലർച്ചെ 2നു പിടികൂടി 4ന് ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചെന്നും രാവിലെ 11നു കോടതിയിൽ ഹാജരാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളെ ആരു കസ്റ്റഡിയിൽ എടുത്തു എന്നു രേഖയിൽ കാണുന്നില്ലെന്നും ഡിവൈഎസ്‌പി കോടതിയെ അറിയിച്ചു. ചാലിയക്കരയിൽ കാറിൽ നിന്നു രക്ഷപ്പെട്ട കെവിനെ എല്ലാവരും തിരഞ്ഞു പോയെന്നും പിന്നീട് പ്രതികളെല്ലാം ഒരുമിച്ചാണു തിരിച്ചുവന്നതെന്നും പ്രധാന സാക്ഷി അനീഷ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി.

2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ നീനു ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയിൽ കെവിൻ വിദേശത്തുപോയി. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറുപ്പം മുതൽ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളർന്നത്. നാട്ടിലെത്തിയിട്ടും അവർ നീനുവിനോട് ബന്ധം പുലർത്തിയിരുന്നില്ല. കൂടുതലും സഹോദരൻ ഷാനുവിനോടാണ് സ്‌നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം.

കോളേജിൽ പോകുമ്പോൾ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛൻ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു. ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുമ്പോഴാണ് കോട്ടയത്തേക്ക് പഠനവുമായി മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും കെവിനുമായി അടുക്കുന്നതും. കൊല്ലത്തെ സ്വകാര്യ സ്‌കൂളിലായിരുന്നു എസ്എസ്എൽസി പഠിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് 79 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടർന്നാണ് മാന്നാനം കെഇ കോളേജിൽ ബിഎസ്എസി ജിയോളജിക്ക് ചേരുന്നത്. ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു.

കോട്ടയം നാഗമ്പടത്തെ തീർത്ഥാടന കേന്ദ്രത്തിലാണ് അവസാനമായി കെവിനുമൊന്നിച്ച് പോയത്. മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പിന്നീട് ആഹാരം കഴിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയശേഷം പോയതാണ് കെവിൻ. പിന്നെ ഞാൻ ജീവനോടെ നീനു കണ്ടിട്ടില്ല. തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി വിളിച്ചു. വിവാഹ രജിസ്‌ട്രേഷന്റെ കാര്യങ്ങൾ പൂർത്തീകരിക്കാനായി പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും, ഇത്രയും പറഞ്ഞ് ഫോൺവച്ചു. പിറ്റേ ദിവസം പറഞ്ഞ സമയത്ത് കെവിൻ ചേട്ടനെ ഉണർത്താനായി ഞാൻ പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് പല കൂട്ടുകാരെയും വിളിച്ചു. നീ വിഷമിക്കേണ്ട അവൻ വരുമെന്ന് കൂട്ടുകാർ ആശ്വസിപ്പിച്ചു. ഈ പ്രതീക്ഷയെയാണ് കെവിന്റെ മരണവാർത്ത തകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP