Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു വശത്ത് നിന്നും തീ ഉപയോഗിച്ചുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു; അപകടം 'എടക്കാട് ബറ്റാലിയൻ 06' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ; ആശങ്കപ്പെടേണ്ടതില്ലെന്നും നിസാരമായ പരുക്കുകളാണ് താരത്തിനെന്നും അണിയറ പ്രവർത്തകർ; ഡ്യൂപിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞിട്ടും വേണ്ടെന്ന നിലപാടിൽ ടോവിനോ

നാലു വശത്ത് നിന്നും തീ ഉപയോഗിച്ചുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു; അപകടം 'എടക്കാട് ബറ്റാലിയൻ 06' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ; ആശങ്കപ്പെടേണ്ടതില്ലെന്നും നിസാരമായ പരുക്കുകളാണ് താരത്തിനെന്നും അണിയറ പ്രവർത്തകർ; ഡ്യൂപിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞിട്ടും വേണ്ടെന്ന നിലപാടിൽ ടോവിനോ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. എന്നാൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ടോവിനോയ്ക്ക് നിസാര പരുക്ക് മാത്രമാണെന്നും ഉടൻ തന്നെ വൈദ്യസഹായമെത്തിച്ചെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ടോവിനോ നിൽക്കുന്ന സ്ഥലത്ത് നാലു ഭാഗത്ത് നിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. തീ ഉപയോഗിച്ച് ചെയ്യുന്ന ഷോട്ടായതിനാൽ ഡ്യൂപിനെ വെക്കാമെന്ന് സംവിധായകൻ നിർബന്ധിച്ചിട്ടും താരം വഴങ്ങിയില്ല.

രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായൻ കട്ട പറഞ്ഞിട്ടും രംഗം പൂർത്തിയാക്കാൻ പറ്റാത്തതിനാൽ ടോവിനോ തുടർന്നും അഭിനയിച്ചു. ഇതിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. എന്നിട്ടും സംഘട്ടന രംഗം മുഴുവനും ടോവിനോ പൂർത്തിയാക്കി. കഴിഞ്ഞ രണ്ടു ദിവസം നടന്ന സംഘട്ടന രംഗങ്ങളുടെ ഷൂട്ടിങ്ങിലും താരം ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോഡികളായി എത്തുന്നു. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.

റൂബി ഫിലിംസ് ആൻഡ് കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP