Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രൗണ്ടിൽ ഇന്ത്യക്കു മുമ്പിൽ അടിപതറിയതിന് പിന്നാലെ സൈബർ ലോകത്തും കൈപ്പിഴയുമായി പാക്കിസ്ഥാൻ പേസ് ബൗളർ; ഇന്ത്യയെ 'പിന്തുണച്ച' കമന്റ് മുക്കിയ താരത്തെ ഇത്തവണ കണ്ടം വഴി ഓടിച്ചത് സ്വന്തം ആരാധകർ തന്നെ; നിങ്ങളുടെ പ്രാർത്ഥന സഫലമാകും എന്ന് ഹസൻ അലി കമന്റ് ചെയ്തത് ഇന്ത്യ തന്നെ ലോകകപ്പ് നേടുമെന്ന മാധ്യമപ്രവർത്തകന്റെ ആശംസയ്ക്ക്

ഗ്രൗണ്ടിൽ ഇന്ത്യക്കു മുമ്പിൽ അടിപതറിയതിന് പിന്നാലെ സൈബർ ലോകത്തും കൈപ്പിഴയുമായി പാക്കിസ്ഥാൻ പേസ് ബൗളർ; ഇന്ത്യയെ 'പിന്തുണച്ച' കമന്റ് മുക്കിയ താരത്തെ ഇത്തവണ കണ്ടം വഴി ഓടിച്ചത് സ്വന്തം ആരാധകർ തന്നെ; നിങ്ങളുടെ പ്രാർത്ഥന സഫലമാകും എന്ന് ഹസൻ അലി കമന്റ് ചെയ്തത് ഇന്ത്യ തന്നെ ലോകകപ്പ് നേടുമെന്ന മാധ്യമപ്രവർത്തകന്റെ ആശംസയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അബദ്ധത്തിൽ ഇന്ത്യയെ പിന്തുണച്ചതിന് പഴി സഹിക്കാനാകാതെ കമന്റ് ഡിലീറ്റ് ചെയ്ത് പാക്കിസ്ഥാൻ പേസ് ബൗളർ ഹസൻ അലി. ട്വിറ്ററിൽ ഹസൻ അലി പോസ്റ്റു ചെയ്ത കമന്റ് സൈബർ ലോകത്ത് ആരാധകരുടെ വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് താരം കമന്റ് മുക്കി തലയൂരിയത്.

പാക്കിസ്ഥാനെതിരായ മൽസരത്തിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മാധ്യമ പ്രവർത്തകയായ മുംതാസ് ഖാന്റെ ട്വിറ്റർ കുറിപ്പിനു മറുപടി നൽകവേയാണ് ഹസൻ അലിക്കു അബദ്ധം പിണഞ്ഞത്. ഇന്ത്യ തന്നെ ലോകകപ്പ് നേടുമെന്നും കുറിപ്പിൽ മുംതാസ് ഖാൻ ആശംസിക്കുന്നുണ്ട്. നിങ്ങളുടെ പ്രാർത്ഥന സഫലമാകും എന്നർഥം വരുന്ന മറുപടിയായിരുന്നു ഹസന്റേത്.

പാക്ക് ക്രിക്കറ്റ് താരമായ ഹസൻ അലി ഇന്ത്യയെ പിന്തുണയ്ക്കുകയാണെന്നായിരുന്നു ആരാധകരുടെ വിമർശനം. ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ തോറ്റതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പ്രശ്‌നങ്ങൾ തുടരുകയാണ്. ഇന്ത്യയ്‌ക്കെതിരേ ഒൻപത് ഓവറുകൾ എറിഞ്ഞ ഹസ്സൻ അലി 84 റൺസാണ് വിട്ടുനൽകിയത്. ഒരു വിക്കറ്റ് വീഴാത്താനെ ഹസ്സൻ അലിക്ക് സാധിച്ചുള്ളൂ. ഗ്രൗണ്ടിൽ പാക്ക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് അടക്കം ഉത്തരവാദിത്തമില്ലാതെയാണു പെരുമാറിയതെന്നു വിമർശനമുയർന്നു. പാക്ക് ടീമിലെ വിഭാഗീയ പ്രവർത്തനങ്ങളും ഇതോടെ മറനീക്കി പുറത്തുവന്നു. വിമർശനമുയർന്നതോടെ കമന്റ് നീക്കി ഹസൻ അലി തടിയൂരി.

കളിച്ച അഞ്ച് മൽസരങ്ങളിൽ ഒന്ന് മാത്രം ജയിച്ച പാക്കിസ്ഥാൻ ലോകകപ്പിൽ പുറത്താകലിന്റെ വക്കിലാണ്. പാക്കിസ്ഥാന്റെ തോൽവിക്ക് ടീം മുഴുവനും ഉത്തരവാദികളാണെന്നും ഒരാളെ മാത്രം കുറ്റപ്പെടുന്നതു ശരിയല്ലെന്നും പാക്ക് ഓൾറൗണ്ടർ മുഹമ്മദ് ഹാഫിസ് പറഞ്ഞു. ഇനിയുള്ള നാലു മൽസരങ്ങളും ജയിച്ചാൽ പാക്കിസ്ഥാന് സെമി പ്രവേശനത്തിനു സാധ്യതയുണ്ട്. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മൽസരം. ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്കെതിരെയും പാക്കിസ്ഥാന് മൽസരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP