Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹമ്മദ് ഷമിയുടെ മികച്ച പ്രകടനത്തിന് ഗുണകരമായത് ഷോയിബ് അക്തറിന്റെ ഉപദേശം; വേഗവും പന്തിന്മേലുള്ള നിയന്ത്രണവും കൂട്ടാൻ അക്തറിന്റെ ഉപദേശങ്ങൾ സഹായിച്ചെന്ന് ഷമി

മുഹമ്മദ് ഷമിയുടെ മികച്ച പ്രകടനത്തിന് ഗുണകരമായത് ഷോയിബ് അക്തറിന്റെ ഉപദേശം; വേഗവും പന്തിന്മേലുള്ള നിയന്ത്രണവും കൂട്ടാൻ അക്തറിന്റെ ഉപദേശങ്ങൾ സഹായിച്ചെന്ന് ഷമി

ഹാമിൽട്ടൺ: ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്ത് പ്രയാണം തുടങ്ങിയ ഇന്ത്യ ഓരോ കളിയിലും നില മെച്ചപ്പെടുത്തുകയാണ്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്കൊപ്പം ഫോമിലെത്തിയ ബൗളർമാരും ആരാധകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യൻ ബൗളിങ് നിരയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നത് മുഹമ്മദ് ഷമിയാണ്. പാക്കിസ്ഥാനെതിരെ അടക്കം മികച്ച പ്രകടനം പുറത്തെടുക്കാൻ ഷമിയെ സഹായിച്ചതിന് പിന്നിൽ ഒരു മുൻ പാക് താരത്തിന്റെ കൈയുണ്ട്. മുൻ പാക്ക് പേസ് ബൗളർ ഷോയിബ് അക്തറിന്റെ ഉപദേശങ്ങളാണ് ലോകകപ്പിൽ തന്റെ മികച്ച പ്രകടനത്തിന് തുണയായതെന്നാണ് ഷമി വ്യക്തമാക്കുന്നത്. വേഗവും പന്തിന്മേലുള്ള നിയന്ത്രണവും കൂട്ടാൻ അക്തറിന്റെ ഉപദേശങ്ങൾ സഹായിച്ചുവെന്നും ഷാമി വ്യക്തമാക്കി.

തന്റെ നീണ്ട റൺ അപ് കുറയ്ക്കാൻ ഉപദേശിച്ചതും അക്തറാണ്. അത് എന്റെ വേഗത കൂട്ടി. നിലവിലെ ബൗളിങ് ആക്ഷനിൽ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാമി പറഞ്ഞു. ആക്ഷൻ മാറ്റുക എന്നത് ഇരുതല മൂർച്ചയുള്ള സംഗതിയാണ്. ചിലപ്പോൾ അനുഗ്രഹമാവും. ചിലപ്പോൾ തിരിച്ചടിയും. അതുകൊണ്ടുതന്നെ അത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.

ഓസ്‌ട്രേലിയയിലെ പിച്ചുകൾ പേസും ബൗൺസുമുള്ളവയാണെന്ന് നേരത്തെ കേട്ടിരുന്നെങ്കിലും ടെസ്റ്റ്, ത്രിരാഷ്ട്ര പരമ്പരകളിലെല്ലാം ഫ്‌ലാറ്റ് വിക്കറ്റുകളായിരുന്നു കണ്ടത്. എന്നാൽ അവസാനം പെർത്തിലാണ് പേസും ബൗൺസുമുള്ള വിക്കറ്റ് കണ്ടതെന്നും ഷാമി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP