Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡബ്ലിൻ സീറോ മലബാർ സഭ ആറാമത് കുടുംബസംഗമം ഇന്ന്;ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ സീറോ മലബാർ സഭ ആറാമത് കുടുംബസംഗമം ഇന്ന്;ഒരുക്കങ്ങൾ പൂർത്തിയായി

ബിജു എൻ നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ ആറാമത് കുടുംബസംഗമത്തിനു ലൂക്കൻ യൂത്ത് സെന്റർ വേദിയാകും. നാളെ, ജൂൺ 22 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 8 വരെ വിവിധങ്ങളായ കലാ, കായിക വിനോദപരിപാടികൾ നടത്തപ്പെടും. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും.

കുട്ടികളുടെ ഫുഡ്‌ബോൾ മൽസരങ്ങളോടെ ആഘോഷപരിപാടികൾക്ക് തുടക്കമാവും. കുട്ടികൾക്കായി ബൗൺസിങ്ങ് കാസിൽ, ഫേസ് പെയിന്റിങ്, വിവിധ ഗെയിമുകൾ എന്നിവ ഒരുക്കിയിരിക്കുന്നു. മുതിർന്നവർക്കും ദമ്പതികൾക്കുമായി പ്രത്യേക മത്സരങ്ങൾ, സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാന്റ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. വാശിയേറിയ വടംവലി മത്സരം കൃത്യം മൂന്ന് മണിക്ക് ആരംഭിക്കും. വനിതകൾക്കായി പ്രത്യേക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

അയർലണ്ടിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയോടുകൂടി കുടുംബസംഗമത്തിനു തിരശീല വീഴും. സഭാ0ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP