Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്റർനെറ്റിൽ നഗ്നചിത്രങ്ങളുണ്ടെന്ന് ഗൾഫ് കാരന്റെ ഭാര്യയെയും മകളെയും വിശ്വസിപ്പിച്ചു; മായ്ച് കളയാൻ സൈബർ സെൽ സിഐ ചമഞ്ഞ് 9 ലക്ഷം തട്ടിയെടുത്തു; ബ്ലൂ ബ്ലാക്‌മെയിലിങ് കേസിൽ ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് പോക്‌സോ കോടതി

ഇന്റർനെറ്റിൽ നഗ്നചിത്രങ്ങളുണ്ടെന്ന് ഗൾഫ് കാരന്റെ ഭാര്യയെയും മകളെയും വിശ്വസിപ്പിച്ചു; മായ്ച് കളയാൻ സൈബർ സെൽ സിഐ ചമഞ്ഞ് 9 ലക്ഷം തട്ടിയെടുത്തു; ബ്ലൂ ബ്ലാക്‌മെയിലിങ് കേസിൽ ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് പോക്‌സോ കോടതി

അഡ്വ.പി നാഗ് രാജ്‌

തിരുവനന്തപുരം: സൈബർ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ചമഞ്ഞ് ഇന്റർനെറ്റിലെ നഗ്നചിത്രങ്ങൾ മായ്ച്ചു കളയാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസിൽ പ്രതിക്ക് ജാമ്യം. യുവതിയെയും പതിനഞ്ച് കാരിയായ മകളെയും ഭീഷണിപ്പെടുത്തി 8, 64, 000 രൂപ തട്ടിയെടുത്ത കേസിൽ റിമാന്റിൽ കഴിഞ്ഞ ഒന്നാം പ്രതിയെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യത്തിൽ വിട്ടയച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട് 45 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ഒന്നാം പ്രതിയായ വിദേശ മലയാളിയും നെടുമങ്ങാട് ചിതറ വില്ലേജിൽ അബൂബക്കർ മകൻ അബ്ദു ഷിബുവിനാണ് ജാമ്യം നൽകിയത്. കഴിഞ്ഞയാഴ്ച ഇയാളുടെ ജാമ്യഹർജി പോക്‌സോ കോടതി തള്ളിയിരുന്നു. ജാമ്യ ഹർജി തള്ളിയ ഉത്തരവ് ചോദ്യം ചെയ്ത് പ്രതി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജി ഹൈക്കോടതി ഉപാധികളോടെ അനുവദിക്കുകയായിരുന്നു.

അമ്പതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും കീഴ്‌കോടതിയിൽ ബോണ്ടായി ഹാജരാക്കണം. പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം. സാക്ഷികളെയോ കേസ് വിവരങ്ങൾ അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യത്തിൽ വിട്ടയച്ചത്.

2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൾഫിൽ ജോലി ചെയ്യുന്നയാളിന്റെ ഭാര്യയും പതിനഞ്ച് കരിയായ മകളുമാണ് തട്ടിപ്പിനിരയായത്. ഇവർ മുമ്പ് വിദേശത്ത് ഭർത്താവിനൊപ്പം താമസിച്ചിരുന്നവരും ഇപ്പോൾ പാലോട് നിവാസികളുമാണ്. അബ്ദുഷിബു വിദേശത്ത് നിന്നും ഇന്റർനെറ്റ് ഫോൺ കോൾ വഴി താൻ സൈബർ സെൽ സർക്കിൾ ഇൻസ്‌പെക്ടറാണെന്നും യുവതിയുടെയും മകളുടെയും നഗ്‌നചിത്രങ്ങൾ ആരോ ഇന്റർനെറ്റിൽ ഇട്ടിട്ടുണ്ടെന്നും അത് മായ്ച്ചു കളയാൻ സർക്കാരിൽ പത്ത് ലക്ഷം രൂപ അടക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ ചിതറയിലുള്ള അബ്ദു ഷിബുവിന്റെ മാതാവിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.അബ്ദുനിർദ്ദേശിച്ച ഓട്ടോറിക്ഷയിൽ ചെന്ന് പണം പ്രതിയുടെ മാതാവിനെ ഏൽപ്പിച്ചു.

തുടർന്ന് പല തവണയായി പ്രതി 8, 64, 000 രൂപ യുവതിയിൽ നിന്ന് തട്ടിയെടുത്തു. തുടർന്ന് യുവതിയുടെയും മകളുടെയും പല പോസുകളിലുള്ള നഗ്‌നചിത്രങ്ങളും വീഡിയോയും തനിക്കയച്ചു തരണമെന്നും എങ്കിൽ മാത്രമേ നെറ്റിൽ കിടക്കുന്ന നഗ്‌നചിത്രങ്ങൾ മായ്ക്കാൻ സാധിക്കൂവെന്ന് ഭീഷണിപ്പെടുത്തി. തന്നോട് ഭർത്താവിനോടെന്ന പോലെ സംസാരിക്കാനും ആവശ്യപ്പെട്ടു. ലൈംഗിക വേഴ്ച നടത്തുന്ന രീതിയിൽ പോസ് ചെയ്ത് വീഡിയോ അയക്കാനും യുവതിയോടും മകളോടും വെവ്വേറെ ആവശ്യപ്പെട്ടു. ബാക്കി 1, 36, 000 രൂപ ആവശ്യപ്പെട്ടു ഭീഷണിയും തുടങ്ങി. ഈ സാഹചര്യത്തിലാണ് യുവതി പാലോട് പൊലീസിൽ പരാതിപ്പെട്ടത്. അബ്ദുഷിബു , ഇയാളുടെ മാതാവ് , ഓട്ടോ ഡ്രൈവർ ,ഇവരുടെ കൂട്ടാളികൾ അടക്കം 6 പേരാണ് ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP