Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിടിച്ചാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും സിപിഎമ്മിനും; കീഴടങ്ങിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമോ എന്ന സാധ്യത തേടി ചർച്ചകൾ; ലുക്ക് ഔട്ട് നോട്ടീസിന്റെ പാപഭാരം ഒഴിവാക്കാൻ മുംബൈയിലെത്തി അറസ്റ്റ് വരിക്കും; കേരളത്തിലെ വിലങ്ങു വയ്ക്കൽ നാണക്കേട് ഒഴിവാക്കാൻ നടക്കുന്നത് 'ഓപ്പറേഷൻ മഹാരാഷ്ട്ര'; മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം വരെ ബിനോയ് ഒളിവിൽ തുടരും; അച്ഛന്റേയും മകന്റേയും പാർട്ടിയുടേയും പ്രതീക്ഷ ബിജെപിയിൽ!

പിടിച്ചാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും സിപിഎമ്മിനും; കീഴടങ്ങിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമോ എന്ന സാധ്യത തേടി ചർച്ചകൾ; ലുക്ക് ഔട്ട് നോട്ടീസിന്റെ പാപഭാരം ഒഴിവാക്കാൻ മുംബൈയിലെത്തി അറസ്റ്റ് വരിക്കും; കേരളത്തിലെ വിലങ്ങു വയ്ക്കൽ നാണക്കേട് ഒഴിവാക്കാൻ നടക്കുന്നത് 'ഓപ്പറേഷൻ മഹാരാഷ്ട്ര'; മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം വരെ ബിനോയ് ഒളിവിൽ തുടരും; അച്ഛന്റേയും മകന്റേയും പാർട്ടിയുടേയും പ്രതീക്ഷ ബിജെപിയിൽ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ നീക്കം. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിനോയ് കോടിയേരിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് ഓഷിവാര കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാനാണ് നീക്കം. ഇത് മനസ്സിലാക്കിയാണ് നാണക്കേട് ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം.

കേരളത്തിൽ നിന്ന് ബിനോയിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി ഡി.ജി.പി ലോക്‌നാഥ് ബെഹറ വഴി ചില ഓപ്പറേഷനുകൾ മഹാരാഷ്ട്ര പൊലീസിൽ നടത്തുന്നുണ്ട്. ബിനോയി മുംബയിലെത്തി പൊലീസിൽ കീഴടങ്ങുമെന്നാണ് ധാരണ. ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള കേസായതിനാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും പാർട്ടിക്കുമുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ബിജെപി നേതൃത്വം വഴി മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ട്. കേരളത്തിലെ ബിജെപിക്കാർ ബിനോയിക്കും കോടിയേരിക്കും എതിരേ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബിനോയിയെ അറസ്റ്റ് ചെയ്ത് വിമാനമാർഗ്ഗം മുംബൈയിൽ എത്തിക്കാനുള്ള ഒരുക്കങ്ങളോടെയാണ് മുംബൈ പൊലീസിന്റെ വരവ്. ഇത് തടയാനാണ് കേരളം ശ്രമിക്കുന്നത്.

പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമത്തിലെ ആശുപത്രയിലാണ് കോടിയേരിയും ഭാര്യയും വിവാദമുണ്ടായ ശേഷം ചികിൽസ തേടി പോയത്. ഈ ആശ്രമത്തിലെ ചിലർക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്. ഇതുപയോഗിച്ച് ചില ശ്രമങ്ങൾ നടത്തി. ആശ്രമത്തിലെ പ്രമുഖനെതിരായ ചെക്ക് കേസ് ഒതുക്കി തീർത്തത് ഈ വഴിക്കാണെന്ന ആരോപണമുണ്ട്. എന്നാൽ ബിനോയിയെ രക്ഷിക്കാൻ ആരും ശ്രമിക്കരുതെന്ന നിർദ്ദേശം കേരളത്തിലെ ബിജെപി നേതാക്കൾക്ക് ആർഎസ്എസ് നൽകി. ഇതോടെയാണ് മഹാരാഷ്ട്രയിലെ നേതാക്കൾ വഴിയുള്ള ഓപ്പറേഷന് ശ്രമം തുടങ്ങിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. ഈ വഴിക്കും ബിനോയിയെ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് സൂചന. ഏതായാലും തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജിയിലെ വിധി വന്ന ശേഷമേ ബിനോയ് കീഴടങ്ങൂവെന്നാണ് സൂചന. അതുവരെ ഒളിവിൽ തുടരും.

മുംബൈ പൊലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് ബിനോയ് കോടിയേരി കണ്ണൂരിൽനിന്ന് ഒളിവിൽപോയത്. ബിനോയിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ബിനോയിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്. ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പൊലീസ് കണ്ണൂരിലെത്തിയത്. മുംബൈയിൽ നിന്നെത്തിയ ഇൻസ്പെക്ടറും പൊലീസ് കോൺസ്റ്റബിളും കണ്ണൂർ എസ്‌പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പൊലീസ് സ്റ്റേഷനിലെത്തിയും ഇവർ തെളിവുകൾ ശേഖരിച്ചു. അതേസമയം, കേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമല്ല, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പൊലീസ് കണ്ണൂരിലെത്തിയതെന്നാണ് വിവരം.

അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് സംഘം കണ്ണൂരിൽ തുടരുകയാണ്. ദുബായിലെ ഡാൻസ് ബാറിൽ ജോലിചെയ്തിരുന്ന ബിഹാർ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പൊലീസിൽ ലൈംഗികപീഡന പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ഈ ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നൽകി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം. അതിനിടെ ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ യുവതി ബിനോയിക്കെതിരെ കൂടുതൽ തെളിവുകൾ കൈമാറിയിരുന്നു.

അതിനിടെ ബിനോയ് കോടിയേരി വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തെ തള്ളി പരാതിക്കാരി രംഗത്ത് വന്നിരുന്നു. കോടിയേരിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും, ബിനോയിയുടെ വിനോദിനി മുംബയിലെത്തി തന്നെ കണ്ടിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം പ്രതികരിച്ചില്ല. ഇതിന്റെ പേരിൽ ബിനോയ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു .മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്തുനിന്നോ പാർട്ടിയുടോ ഭാഗത്തു നിന്നോ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

ബിനോയ് പ്രായപൂർത്തിയായ ആളാണ്. ആരോപണങ്ങൾ തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ കടമയാണ്. അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. കുടുംബാംഗം എന്ന നിലയിൽ കൂട്ടുനിൽക്കാനും ഉദ്ദേശമില്ല. സിപിഎം നിലപാട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്'കോടിയേരി പറഞ്ഞു.താൻ ആയുർവേദ ചികിത്സയിലായിരുന്നെന്നും, സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാണ് വന്നതെന്നും കോടിയേരി വ്യക്തമാക്കി. കുടുംബമായി താമസിക്കുന്ന ആളാണ് ബിനോയ്. അവന്റെ പിറകിൽ താൻ എപ്പോഴും പോകുമായിരുന്നുവെങ്കിൽ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നോവെന്നും കോടിയേരി ചോദിച്ചു.

കുറച്ചു ദിവസമായി താൻ മകനെ കണ്ടിട്ടെന്നും, മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി മെമ്പർമാരും കുടുംബാംഗങ്ങളും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണ്ടതാണെന്നും, എല്ലാവർക്കും ഇതൊരു അനുഭവ പാഠമാണെന്നും കോടിയേരി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP