Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാള മനോരമയിലെ വാർത്ത കണ്ടാണ് സഖാവ് ബിഹാറിൽ തനിക്കൊരു പേരക്കുട്ടിയുള്ള കാര്യം അറിഞ്ഞത്; ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ പാർട്ടി ഉദ്ദേശിക്കുന്നില്ല; വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും എന്നാണ് പ്രതീക്ഷ; ലിംഗനീതിയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന പാർട്ടിയുടെ അനുഭാവം എല്ലായ്‌പ്പോഴും ഇരയോടൊപ്പവും; ബിനോയ് വിവാദത്തിൽ അഡ്വ ജയശങ്കർ പറയുന്നത്

മലയാള മനോരമയിലെ വാർത്ത കണ്ടാണ് സഖാവ് ബിഹാറിൽ തനിക്കൊരു പേരക്കുട്ടിയുള്ള കാര്യം അറിഞ്ഞത്; ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ പാർട്ടി ഉദ്ദേശിക്കുന്നില്ല; വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും എന്നാണ് പ്രതീക്ഷ; ലിംഗനീതിയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന പാർട്ടിയുടെ അനുഭാവം എല്ലായ്‌പ്പോഴും ഇരയോടൊപ്പവും; ബിനോയ് വിവാദത്തിൽ അഡ്വ ജയശങ്കർ പറയുന്നത്

കൊച്ചി: മകൻ ചെയ്ത പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധ്യമല്ലെന്നും, എപ്പോഴും മകന് പിന്നാലെ നടക്കാനാവില്ലെന്നും, മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പരണിതഫലം അവൻ തന്നെ അനുഭവിക്കണമെന്നും പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറയുന്നു. എന്നാൽ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ജയശങ്കർ.

ബിനോയെ മുൻനിർത്തി സ.കോടിയേരി ബാലകൃഷ്ണനെയും പാവങ്ങളുടെ ആശാകേന്ദ്രമായ പാർട്ടിയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാം ജാഗ്രത പാലിക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കമ്യൂണിസ്റ്റ് നേതാക്കളെ തേജോവധം ചെയ്യുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്ഥിരം പരിപാടിയാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസും ആ ഗൂഢാലോചനയിൽ പങ്കുചേർന്നത് തികച്ചും സ്വാഭാവികം.-ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ന് ഒരു ബന്ധവുമില്ല. അദ്ദേഹം പാർട്ടി അംഗമല്ല. അനുഭാവിയുമല്ല. ബിനോയ് എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം അദ്ദേഹത്തിനു മാത്രമാണ്.

ബിനോയുടെ പേരുമായി ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്താൻ വർഗശത്രുക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന ശ്രമം അപലപനീയമാണ്. ബിനോയ് ഒരു സ്വതന്ത്ര പൗരനാണ്. അദ്ദേഹത്തിന് പീഡനമോ വഞ്ചനയോ നടത്താൻ ആരുടെയും അനുവാദം ആവശ്യമില്ല. ബിനോയ് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ.കോടിയേരി ഇതുവരെ മനസിലാക്കിയിരുന്നില്ല. മലയാള മനോരമയിലെ വാർത്ത കണ്ടാണ് സഖാവ് ബിഹാറിൽ തനിക്കൊരു പേരക്കുട്ടിയുള്ള കാര്യം അറിഞ്ഞത്.

ബിനോയ് എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ പാർട്ടി അതിനെ അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ഇല്ല. അദ്ദേഹത്തിന് രാഷ്ട്രീയമായോ നിയമപരമായോ പിന്തുണ നൽകില്ല. ലിംഗനീതിയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന സിപിഎംപാർട്ടിയുടെ അനുഭാവം എല്ലായ്‌പ്പോഴും ഇരയോടൊപ്പമാണ്.

അതേസമയം, ബിനോയെ മുൻനിർത്തി സ.കോടിയേരി ബാലകൃഷ്ണനെയും പാവങ്ങളുടെ ആശാകേന്ദ്രമായ പാർട്ടിയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാം ജാഗ്രത പാലിക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കമ്യൂണിസ്റ്റ് നേതാക്കളെ തേജോവധം ചെയ്യുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്ഥിരം പരിപാടിയാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസും ആ ഗൂഢാലോചനയിൽ പങ്കുചേർന്നത് തികച്ചും സ്വാഭാവികം.

ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും എന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP