Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താങ്കളുടെ ജോലി അഭിനയമാണ്;താങ്കൾ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്;ദയവു ചെയ്ത് ആവേശം കൂടി ഇത്തരം 'തീക്കളി ' കളിക്കരുത്; ടൊവിനോയ്ക്ക് മുന്നറിയിപ്പുമായി ആരാധിക; വൈറലായി സാഹസിക വീഡിയോ

താങ്കളുടെ ജോലി അഭിനയമാണ്;താങ്കൾ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്;ദയവു ചെയ്ത് ആവേശം കൂടി ഇത്തരം 'തീക്കളി ' കളിക്കരുത്; ടൊവിനോയ്ക്ക് മുന്നറിയിപ്പുമായി ആരാധിക; വൈറലായി സാഹസിക വീഡിയോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനെ പൊള്ളലേറ്റ ടോവിനോ തോമസിന് മുന്നറിയിപ്പുമായി ആരാധിക.ആയിഷ ഹന്നാ എന്ന അക്കൗണ്ടിൽ നിന്ന് സിനിമാ പാരഡൈസോ ക്ലബ്ബിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ടൊവിനോയ്ക്ക് ആരാധികയുടെ മുന്നറിയിപ്പ് വന്നത്. താങ്കൾ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ടെന്നും ആവേശം കൂടി ഇത്തരം തീക്കളി കളിക്കരുതെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി.

എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രത്തിന്റെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് ടൊവിനോക്ക് പൊള്ളലേറ്റത്. ആരുടെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു ഇതേതുടർന്ന് ടൊവിനോയുടെ പ്രതികരണം. തുടർന്ന് താരത്തിന് തുറന്ന കത്തെഴുതിയിരിക്കുകയാണ്.ഡ്യൂപ്പില്ലാതെയാണ് ടൊവിനോ സംഘട്ടനരംഗത്തിൽ അഭിനയിച്ചത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. ഷോട്ട് എടുത്ത് സംവിധായകൻ കട്ട് പറഞ്ഞെങ്കിലും രംഗം പൂർത്തിയാകാൻ കഴിയാഞ്ഞതിനാൽ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു.

സംഘട്ടനരംഗം പൂർത്തിയാക്കിയിട്ടാണ് താരം പിൻവാങ്ങിയത്. അതിനിടെ ശരീരത്തിൽ തീ പടരുകയായിരുന്നു.ഒരു നായക നടന്റെ പ്രധാന കൈമുതൽ എന്ന് പറയുന്നത് അയാളുടെ ബാഹ്യ സൗന്ദര്യം തന്നെയാണ്. അതിനെന്തെങ്കിലും കോട്ടം തട്ടിയാൽ താങ്കളുടെ സിനിമ ജീവിതം തന്നെ തകരും. അതുകൊണ്ട് ഡ്യൂപ്പുകളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുമെന്നും നിന്ന് വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട ടോവിനോ,

ദൈവാനുഗ്രഹം കൊണ്ട് ഇന്നലെ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ട വിവരം അറിഞ്ഞു. അങ്ങയുടെ മേൽ എപ്പോഴും ആ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ചില കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.ഒരു നായക നടന്റെ പ്രധാന കൈമുതൽ എന്ന് പറയുന്നത് അയാളുടെ ബാഹ്യ സൗന്ദര്യം തന്നെയാണ്. അതിനെന്തെങ്കിലും കോട്ടം തട്ടിയാൽ താങ്കളുടെ സിനിമ ജീവിതം വരെ തകർന്നു പോവാൻ സാധ്യത ഉണ്ട്.ഡ്യൂപ്പുകൾ ഇത്തരം സംഘട്ടന രംഗങ്ങൾ ചെയ്തും അപകടങ്ങൾ തരണം ചെയ്തും വളരെയേറെ പ്രവർത്തി പരിചയമുള്ളവരാണ്.

അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കൂ. താങ്കളുടെ ജോലി അഭിനയമാണ്. താങ്കൾ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവു ചെയ്ത് ആവേശം കൂടി ഇത്തരം 'തീക്കളി ' കളിക്കരുത്. മറ്റു ചില സംഘട്ടന രംഗങ്ങൾ പോലെ അല്ല തീ കൊണ്ടുള്ള കളി. ഒരു ചെറിയ അപാകത പോലും താങ്കളെ ശക്തമായ രീതിയിൽ ബാധിച്ചേക്കും.അഭിനയത്തോടുള്ള താങ്കളുടെ ആവേശവും അഭിനിവേശവും അർപ്പണബോധവും എല്ലാം മനസിലാക്കി കൊണ്ട് തന്നെ പറയുന്നു.. ഇത്തരം സാഹസികത ഭാവിയിൽ ഒഴിവാക്കണം. നമുക്കു ആവശ്യമുള്ളത് താങ്കളിലെ നടനെയാണ്. ദൈവാനുഗ്രഹങ്ങൾ ഉണ്ടായിരിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP