Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഔദ്യോഗിക പരിപാടിക്കിടെ കാലിൽ വീണ് കരഞ്ഞ വനിതയ്ക്ക് ആശ്വാസം; കാറിൽ യാത്ര ചെയ്യവേ വഴിയിൽ അവശയായി കണ്ട സ്ത്രീയുടെ സുഖവിവരം അന്വേഷിച്ച് വാഹനം നിർത്തി ഇടപെട്ടു; മോദിയുടെ രണ്ടാം വരവിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ജയന്റ് കില്ലർ സ്മൃതി ഇറാനി തന്നെ

ഔദ്യോഗിക പരിപാടിക്കിടെ കാലിൽ വീണ് കരഞ്ഞ വനിതയ്ക്ക് ആശ്വാസം; കാറിൽ യാത്ര ചെയ്യവേ വഴിയിൽ അവശയായി കണ്ട സ്ത്രീയുടെ  സുഖവിവരം അന്വേഷിച്ച് വാഹനം നിർത്തി ഇടപെട്ടു; മോദിയുടെ  രണ്ടാം വരവിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ജയന്റ് കില്ലർ സ്മൃതി ഇറാനി തന്നെ

മറുനാടൻ ഡെസ്‌ക്‌

ശനിയാഴ്ച ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ സ്റ്റേജിലേക്ക് കയറി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ കാലിൽ വീണ ഒരു സ്ത്രീയുടെ പ്രശ്നം ഞൊടിയിടയിൽ പരിഹരിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ തന്റെ ഔദ്യോഗിക പരിപാടിക്കിടെ കാലിൽ വീണ് കരഞ്ഞ വനിതയ്ക്ക് ആശ്വാസമേകുന്ന വിധത്തിലാണ് ഇറാനി പ്രവർത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ താൻ കാറിൽ യാത്ര ചെയ്യവേ വഴിയിൽ അവശയായി കണ്ട സ്ത്രീയുടെ സുഖവിവരം അന്വേഷിച്ച് വാഹനം നിർത്തി ഇടപെട്ടും ഇറാനി കൈയടി നേടിയിട്ടുണ്ട്. മോദിയുടെ രണ്ടാം വരവിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ജയന്റ് കില്ലറും അമേഠി എംപിയുമായ സ്മൃതി ഇറാനി തന്നെയാണ്.

തന്റെ കുടുംബക്കാർ തന്റെ ഭൂമി തട്ടിപ്പറിച്ചുവെന്ന പരിദേവനമായിരുന്നു വേദിയിൽ പോയി ഇറാനിയുടെ കാലിൽ വീണ് ആദ്യത്തെ സ്ത്രീ ബോധിപ്പിച്ചിരുന്നത്. തുടർന്ന് ഇറാനി ഇതിൽ ഇടപെടുകയും വേണ്ട നടപടി സ്വീകരിക്കുകയുമായിരുന്നു. സ്മൃതി തന്റെ മണ്ഡലമായ അമേറി സന്ദർശിക്കുന്നതിനിടെയാണ് രണ്ടാമത്തെ സംഭവം അരങ്ങേറിയത്. റോഡ് സൈഡിൽ രോഗിണിയായ സ്ത്രീ നിസഹായയായി നിൽക്കുന്നത് കണ്ട സ്മൃതി തന്റ വാഹനവ്യൂഹം നിർത്തി ആശുപത്രിയിലെത്തിക്കുന്നതിന് മുൻകൈയെടുക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്ത്രീ യാതൊരു വിധ ജോലിയും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

തുടർന്ന് ഇറാനി അടിയന്തിരമായി ഒരു ആംബുലൻസ് വിളിക്കുകയും സ്ത്രീയെ അതിലേക്ക് കയറാൻ സഹായിക്കുകയും ചെയ്തിരുന്നു. സ്ത്രീക്ക് ഉചിതമായ ചികിത്സ നൽകാൻ ഇറാനി ആശുപത്രിയിലെത്തി ഡോക്ടർമാരോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അമേഠിയിലെ വോട്ടർമാരെ കാണാൻ പോയ സ്മൃതിക്കൊപ്പം ഗോവൻ മുഖ്യ മന്ത്രി പ്രമോദ് സാവന്തും അണിചേർന്നിരുന്നു. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീ ദത്തെടുത്ത അമേഠിയിലെ ഗ്രാമങ്ങൾ കാണാനാണ് ഇവർ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയിരുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് ഇറാനി അമേഠിയിലെത്തുന്നത്. അതിന് മുമ്പ് വെടിയേറ്റ് മരിച്ച ബിജെപി പ്രവർത്തകൻ സുരേന്ദ്ഹര സിംഗിന്റെ വീട്ടിലും ഇറാനി സന്ദർശിച്ചിരുന്നു. അമേഠിയിലെ ബരൗലിയ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനായിരുന്നു അദ്ദേഹം വെടിയേറ്റ് മരിച്ചത്.

2014 ലെ തെരഞ്ഞെടുപ്പിൽ ഇറാനിക്ക് വേണ്ടി താൻ ഇവിടെ 22 ദിവസം പ്രചാരണം നടത്തിയിരുന്നുവെന്നും അതിനാൽ ഇവിടുത്തെ ബിജെപി പ്രവർത്തകരെയെല്ലാം അറിയാമെന്നും സാവന്ത് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP