Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബൊക്കെകളും മൊമെന്റോകളും ഷാളുമൊന്നും വേണ്ട; പകരം സ്‌നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതി'; പൂച്ചെണ്ടുകൾക്കായി ചെലവാക്കുന്ന പണമുണ്ടെങ്കിൽ ശാശ്വതമായി നിൽക്കുന്ന അറിവിന്റെ വസന്തം പങ്കുവെക്കാമെന്ന് ടി.എൻ പ്രതാപൻ എംപി; അഞ്ചു വർഷം കൊണ്ട് ലഭിക്കുന്ന പുസ്തകങ്ങൾ കൊണ്ട് ജന്മഗ്രാമമായ തളിക്കുളത്ത് വായനശാല ഒരുക്കണമെന്നും വ്യക്തമാക്കി കുറിപ്പ്

'ബൊക്കെകളും മൊമെന്റോകളും ഷാളുമൊന്നും വേണ്ട; പകരം സ്‌നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതി'; പൂച്ചെണ്ടുകൾക്കായി ചെലവാക്കുന്ന പണമുണ്ടെങ്കിൽ ശാശ്വതമായി നിൽക്കുന്ന അറിവിന്റെ വസന്തം പങ്കുവെക്കാമെന്ന് ടി.എൻ പ്രതാപൻ എംപി; അഞ്ചു വർഷം കൊണ്ട് ലഭിക്കുന്ന പുസ്തകങ്ങൾ കൊണ്ട് ജന്മഗ്രാമമായ തളിക്കുളത്ത് വായനശാല ഒരുക്കണമെന്നും വ്യക്തമാക്കി കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ടി.എൻ പ്രതാപൻ എംപി പങ്കെടുക്കുന്ന പൊതു പരിപാടികളിൽ ഇനി മുതൽ മാലയും ബൊക്കെയും ഷാളുമൊക്കെ വാങ്ങിയാൽ പണം വേസ്റ്റന്നല്ലാതെ മറ്റൊന്നും പറയാൻ സാധിക്കില്ല. കാരണം ജനങ്ങളുടെ പ്രിയപ്പെട്ട എംപിക്ക് പുസ്തകങ്ങളോടാണ് പ്രിയം. അതുകൊണ്ട് തന്നെ താൻ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ പുസ്തകങ്ങൾ മാത്രം തനിക്ക് ഉപഹാരമായി നൽകിയാൽ മതിയെന്ന് വ്യക്തമാക്കുകയാണ് ടിഎൻ പ്രതാപൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ കുറഞ്ഞ സമയത്തേക്ക് മാത്രം ആയുസ്സുള്ള പൂച്ചെണ്ടുകൾക്ക് പകരം പുസ്തകങ്ങളാണെങ്കിൽ എക്കാലവും നിലനിൽക്കുന്ന അറിവിന്റെ വസന്തം തന്നെ പങ്കുവെക്കാമല്ലോ എന്ന് പ്രതാപൻ പറയുന്നു. ഇതോടെ പണം മുടക്കി പൂമാലയും ബൊക്കെയും മൊമന്റോകളും നൽകുന്ന കാലങ്ങളായി തുടരുന്ന രീതിയിൽ നിന്നൊരു മാറ്റത്തിന്റെ പാതയാണ് തൃശ്ശൂർ എംപി തിരഞ്ഞെടുത്തിരിക്കുന്നത്. എംപിയെന്ന നിലയിൽ അഞ്ചുവർഷം കൊണ്ട് ലഭിക്കുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് തന്റെ ജന്മനാട്ടിൽ വായനശാല ഒരുക്കാനാണ് പ്രതാപന്റെ തീരുമാനം.

തന്റെ ആഗ്രഹം ഫേസ്ബക്കിൽ കുറിച്ചതിന് പിന്നാലെ ഒട്ടേറെ കമന്റുകളും എംപിയെ അഭിനന്ദിച്ചെത്തി. നല്ല തീരുമാനമാണിതെന്നും ബാക്കിയുള്ള ജനപ്രതിനിധികളും ഇത് പിന്തുടരാൻ ശ്രമിക്കണമെന്നമുള്ള കമന്റുകൾ വരെ പോസ്റ്റിനെ തേടിയെത്തി.

ടി.എൻ പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന്

പാർലമെന്റ് അംഗമെന്ന നിലയിൽ ഞാൻ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതി. വളരെ കുറഞ്ഞ സമയം മാത്രം 'ആയുസ്സുള്ള' പൂച്ചെണ്ടുകൾക്കും മറ്റുമായി ചെലവാക്കുന്ന പണമുണ്ടെങ്കിൽ ഏതുകാലത്തും ശാശ്വതമായി നിലനിൽക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.

ഈ അഞ്ചു വർഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദർശിനി സ്മാരക സമിതിക്ക് കീഴിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തിൽ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്‌കാരം നമുക്ക് വളർത്താം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP