Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീധരൻ പിള്ളയെ ഗവർണ്ണറോ ലോ കമ്മീഷനിലേക്കോ നിയോഗിക്കും; കുമ്മനത്തെ ദേശീയ വൈസ് പ്രസിഡന്റും; സംസ്ഥാന പ്രസിഡന്റാകാൻ കൂടുതൽ സാധ്യത സുരേന്ദ്രന്; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും ജനറൽ സെക്രട്ടറിമാരും; എംടി രമേശിന് വേണ്ടി ചരട് വലിച്ച് പികെ കൃഷ്ണദാസ്; നിർണ്ണായകമാകുക കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകൾ മാത്രം; എൻ എസ് എസ് മനസ്സറിയാനും ശ്രമം; പാർട്ടി പിടിക്കാൻ കേരളാ ബിജെപിയിൽ വീണ്ടും ഗ്രൂപ്പുകൾ

ശ്രീധരൻ പിള്ളയെ ഗവർണ്ണറോ ലോ കമ്മീഷനിലേക്കോ നിയോഗിക്കും; കുമ്മനത്തെ ദേശീയ വൈസ് പ്രസിഡന്റും; സംസ്ഥാന പ്രസിഡന്റാകാൻ കൂടുതൽ സാധ്യത സുരേന്ദ്രന്; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും ജനറൽ സെക്രട്ടറിമാരും; എംടി രമേശിന് വേണ്ടി ചരട് വലിച്ച് പികെ കൃഷ്ണദാസ്; നിർണ്ണായകമാകുക കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകൾ മാത്രം; എൻ എസ് എസ് മനസ്സറിയാനും ശ്രമം; പാർട്ടി പിടിക്കാൻ കേരളാ ബിജെപിയിൽ വീണ്ടും ഗ്രൂപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ബിജെപിയിൽ വീണ്ടും 'ഗവർണ്ണർ' ഫോർമുല. ബിജെപിക്ക് പുതിയ അധ്യക്ഷനെ നൽകാനാണ് കേന്ദ്ര നേതൃത്വം വീണ്ടും കുമ്മനത്തെ ഗവർണ്ണറാക്കിയ മാതൃക നടപ്പിലാക്കുകയെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു വീണ്ടും കെ.സുരേന്ദ്രന് വേണ്ടി അണിയറയിൽ സജീവ നീക്കങ്ങൾ നടക്കുന്നുണ്ട്. നിലവിലെ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയെ ദേശീയതലത്തിൽ രൂപീകരിക്കുന്ന ലോ കമ്മിഷനിലേക്ക് നിയമിച്ചേക്കും. അല്ലാത്ത പക്ഷം ഗവർണറാക്കും. ഇതിന് ശേഷം സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് നീക്കം.

കേരളത്തിൽ ആഗ്രഹിച്ച മുന്നേറ്റം ഇനിയും ബിജെപി ഉണ്ടാക്കിയിട്ടില്ല. എൻ എസ് എസിനെ അടുപ്പിക്കാനാവാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ അടുത്ത സംസ്ഥാന പ്രസിഡന്റിനെ എൻ എസ് എസിന് കൂടി താൽപ്പര്യമുള്ള ആളെ നിയോഗിക്കണമെന്ന ആഗ്രഹം ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. എന്നാൽ ബിജെപിയുമായി ചർച്ചകൾക്ക് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തയ്യാറുമല്ല. ഈ സാഹചര്യത്തിലും എൻ എസ് എസ് വോട്ടുകളെ ബിജെപിയിൽ എത്തിക്കാൻ കരുത്തള്ളവർക്ക് വേണ്ടിയാണ് അന്വേഷണം. ഇതര സമുദായ അംഗമാണെങ്കിലും സുരേന്ദ്രനോട് സുകുമാരൻ നായർക്ക് താൽപ്പര്യമുണ്ട്. ഇതും സുരേന്ദ്രന് താൽപ്പര്യം കൂട്ടുന്ന ഘടകമാണ്.

ഓഗസ്റ്റിൽ സജീവ അംഗത്വ വിതരണം പൂർത്തിയാകും. അതിന് ശേഷം സംഘടനാ തിരഞ്ഞടുപ്പും. കഴിഞ്ഞ തവണയും സുരേന്ദ്രന് വേണ്ടി ചരട് വലികൾ നടന്നിരുന്നു. എന്നാൽ ആർ എസ് എസിന്റെ എതിർപ്പുകാരണം നടക്കാതെ പോയി. എന്നാൽ ഇപ്പോൾ ആർഎസ്എസ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നു. ശബരിമല സമരത്തോടെയാണ് ഇത്. അതുകൊണ്ട് തന്നെ സുരേന്ദ്രന് മികച്ച സാധ്യതയുമുണ്ട്. ്അതിനിടെ പി.കെ.കൃഷ്ണദാസ് വിഭാഗം എം ടി.രമേശിനായും പി.എസ്.ശ്രീധരൻപിള്ളയെ അനുകൂലിക്കുന്നവർ കെ.പി.ശ്രീശനു വേണ്ടിയും നിലയുറപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷായുടെ നിലപാടാകും ഇനി നിർണ്ണായകം.

പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും നിലവിലെ നേതാക്കളിൽ ആരു പ്രസിഡന്റായാലും മറു വിഭാഗം നിസ്സഹകരണം തുടരുമെന്നും കേന്ദ്രേ നേതൃത്വത്തിന് അറിയാം. ഗ്രൂപ്പിന് പുറത്തൊരാളെ നിയമിച്ചാൽ ആരും സഹകരിക്കില്ല. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ പുതുമുഖ നേതൃത്വം എന്ന ആശയമാണ് സജീവമായുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മികച്ച പ്രകടനമാണ് സുരേന്ദ്രൻ കാഴ്ച വച്ചത്. സുരേന്ദ്രനൊപ്പം സുരേഷ് ഗോപിക്കും ശോഭാ സുരേന്ദ്രനും നേതൃത്വത്തിൽ സ്ഥാനം നൽകും. കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷൻ ആക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. പി.കെ.കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തിൽ പരിഗണിച്ചേക്കും.

പത്തനംതിട്ടയിൽ ഒരു ലക്ഷത്തോളം വോട്ട് കൂടുതൽ നേടിയ കെ.സുരേന്ദ്രനെ നേതൃത്വത്തിൽ കൊണ്ടു വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രം വിലയിരുത്തുന്നു. സുരേഷ് ഗോപി 2 ലക്ഷത്തോളവും ശോഭാ സുരേന്ദ്രൻ ഒന്നരലക്ഷത്തോളം വോട്ട് കൂടുതലായി നേടിയിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആർഎസ്എസും സമ്മതം നൽകിയാലേ സുരേന്ദ്രനു സ്ഥാനം ഉറയ്ക്കു. കേന്ദ്രമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ വി.മുരളീധരന്റെ നിലപാടും നിർണ്ണായകമാകും. സുരേന്ദ്രന് വേണ്ടി ശക്തമായ വാദമാണ് മുരളീധരൻ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP