Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹമോചന ഹർജി ഫയൽ ചെയ്ത് പിരിഞ്ഞു താമസിക്കുന്ന ഭർത്താവിൽ നിന്ന് ഒരു കുഞ്ഞുക്കൂടി വേണമെന്ന് യുവതി; മുൻ ഭാര്യയുടെ ആവശ്യം ന്യായമെന്ന് കോടതി; ഇനി അവളുമായി ഒരു ഏർപ്പാടിനുമില്ലെന്ന് ഭർത്താവ്; മുൻഭാര്യയുടെ ലൈംഗികബന്ധ ആവശ്യം കോടതിയിൽ എത്തിയപ്പോൾ പെട്ടുപോയത് ജഡ്ജി തന്നെ

വിവാഹമോചന ഹർജി ഫയൽ ചെയ്ത് പിരിഞ്ഞു താമസിക്കുന്ന ഭർത്താവിൽ നിന്ന് ഒരു കുഞ്ഞുക്കൂടി വേണമെന്ന് യുവതി; മുൻ ഭാര്യയുടെ ആവശ്യം ന്യായമെന്ന് കോടതി; ഇനി അവളുമായി ഒരു ഏർപ്പാടിനുമില്ലെന്ന് ഭർത്താവ്; മുൻഭാര്യയുടെ ലൈംഗികബന്ധ ആവശ്യം കോടതിയിൽ എത്തിയപ്പോൾ പെട്ടുപോയത് ജഡ്ജി തന്നെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ:വിചിത്ര ആവശ്യവുമായി 35കാരിയായ യുവതി കോടതിയിൽ. പിരിഞ്ഞുതാമസിക്കുന്ന ഭർത്താവിൽനിന്ന് ഒരു കുഞ്ഞ് കൂടി വേണമെന്നമാണ് യുവതി കോടതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. മഹാരാഷ്ട്ര സ്വദേശിനിയായ 35 വയസ്സുകാരിയാണ് വിചിത്ര ആവശ്യവുമായി നന്ദേത് കുടുംബ കോടതിയിലെത്തിയത്. അതേസമയം യുവതിയുടെ ആവശ്യപരിഗണിച്ച കോടതി അത് ന്യായമാണെന്ന് നിരീക്ഷിച്ചു.തുടർന്ന് ദമ്പതികളോട് കൗൺസിലിംഗിന് വിധേയരാകാൻ നിർദ്ദേശിച്ചു.

ഭർത്താവുമായി പിരിഞ്ഞുതാമസിക്കുന്ന, വിവാഹമോചന ഹർജിയിൽ തീർപ്പുകാത്തിരിക്കുകയാണ് ദമ്പതികൾ. ഇതിനിടെയാണ്. യുവതി വിചിത്ര ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്. . കൗൺസിലിങിനൊപ്പം ഒരു ഐ.വി.എഫ്. ചികിത്സാവിദഗ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവർക്കും കോടതി നിർദ്ദേശം നൽകിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ആർത്തവിരാമത്തിന് മുൻപ് ലൈംഗികബന്ധത്തിലൂടെയോ ഐ.വി.എഫ്. മാർഗത്തിലൂടെയോ ഗർഭം ധരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, യുവതിയുടെ ആവശ്യത്തെ ഭർത്താവ് എതിർത്തു. വിവാഹമോചനം കാത്തിരിക്കുന്ന തനിക്ക് ഇക്കാര്യത്തിൽ താത്പര്യമില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെയാണ് ബീജദാനത്തിലൂടെയുള്ള കൃത്രിമഗർഭധാരണത്തിനുള്ള സാധ്യത കോടതി ആരാഞ്ഞത്. ഡോക്ടറിനോട് ഒരു റിപ്പോർട്ട് സമർപ്പിർക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2017-ലാണ് യുവതിയുടെ ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. നിലവിൽ ഒരു കുട്ടിയുള്ള ദമ്പതിമാരുടെ വിവാഹമോചന ഹർജിയിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് യുവതി ഭർത്താവിൽനിന്ന് ഒരു കുഞ്ഞ് കൂടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. യുവതിയുടെ ആവശ്യം തികച്ചും ന്യായമാണെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ ഭർത്താവിന്റെ സമ്മതം നിർണായകമാണെന്നും പറഞ്ഞു. എന്നാൽ ബീജദാനം വഴിയും യുവതിയിൽ കുഞ്ഞ് വേണ്ടെന്നാണ് ഭർത്താവിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP