Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലക്കേസിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവിന് ബീഡി എത്തിച്ചു കൊടുക്കാൻ കൂട്ടു നിന്നില്ല; സിപിഎം അനുഭാവി കൂടി ആയിട്ടും പ്രിസൺ ഓഫീസറുടെ കൃഷിയിടം വെട്ടി നിരത്തി സിപിഎം നവോത്ഥാനം; ജയിലിൽ സിപിഎം തടവുകാർ എങ്ങനെ സുഖിച്ചു കഴിയുന്നു എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം ഇതാ...

കൊലക്കേസിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവിന് ബീഡി എത്തിച്ചു കൊടുക്കാൻ കൂട്ടു നിന്നില്ല; സിപിഎം അനുഭാവി കൂടി ആയിട്ടും പ്രിസൺ ഓഫീസറുടെ കൃഷിയിടം വെട്ടി നിരത്തി സിപിഎം നവോത്ഥാനം; ജയിലിൽ സിപിഎം തടവുകാർ എങ്ങനെ സുഖിച്ചു കഴിയുന്നു എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം ഇതാ...

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിലെ ജയിലുകളിൽ സിപിഎം രാജാണ്. പാർട്ടി ഗ്രാമങ്ങളാണ് ഓരോ സെല്ലും. കഴിഞ്ഞ ദിവസം കണ്ണൂരിലും വിയ്യൂരിലും ജയിൽ ഡിജിപി നടത്തിയ റെയ്ഡിൽ കഞ്ചാവും മൊബൈലും വരെ പിടകൂടി. എങ്ങനെയാണ് ഇത് ജയിലിൽ വരുന്നത് എന്നതിന് തെളിവാണ് കണ്ണൂർ സെൻട്രൽ ജയിലിലെ കണ്ണവം സ്വദേശിയായ അസി. പ്രിസൺ ഓഫിസറുടെ വീട്ടുവളപ്പിൽ നടന്ന ആക്രമണം.

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയായ കൊലക്കേസ് പ്രതിക്ക് നിരോധിത വസ്തുക്കൾ എത്തിച്ചുകൊടുക്കാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. ജയിൽ ഉദ്യോഗസ്ഥന്റെ കൃഷിയിടത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടിനിരത്തലാണ് സംഭവിച്ചത്. ചിറ്റാരിപ്പറമ്പിൽ മഹേഷ് എന്ന ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മുൻ ലോക്കൽ സെക്രട്ടറി വാഴവളപ്പിൽ രഞ്ജിത്തിനു ബീഡിയുൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കാൻ വിസമ്മതിച്ചതിനാണു പീഡനം.

കണ്ണൂർ സെൻട്രൽ ജയിലിലെ കണ്ണവം സ്വദേശിയായ അസി. പ്രിസൺ ഓഫിസറുടെ വീട്ടുവളപ്പിലെ അക്രമം ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇയാളും സിപിഎം അനുഭാവിയാണ്. കഴിഞ്ഞ ദിവസം ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കണ്ണൂർ ജയിലിൽ നടത്തിയ പരിശോധനയിൽ ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തതു രഞ്ജിത്തിന്റെ കയ്യിൽനിന്നാണ്. അതായത് കണ്ണൂരിലെ ജയിലിൽ രഞ്ജിത് വലിയ താരമാണ്. ഇത് തന്നെയാണ് ജയിൽ ഉദ്യോഗസ്ഥന്റെ വീട്ടിലെ ആക്രമണവും ചർച്ചയാക്കുന്നത്.

സെൻട്രൽ ജയിലിലെ പ്രധാന ഗേറ്റിനു സമീപത്തെ ജെന്റ്‌സ് ബ്യൂട്ടി പാർലറിന്റെ ചുമതലയുള്ള എപിഒയെ സ്വാധീനിക്കാനാണു സിപിഎം പ്രവർത്തകർ ശ്രമിച്ചത്. രഞ്ജിത്തിനെ കാണാനെത്തിയ സംഘം നിരോധിത വസ്തുക്കളടങ്ങിയ പൊതി അകത്തു കടത്തണമെന്ന് എപിഒയോട് ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ പരിചയമുള്ളവരായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. എന്നാൽ ഇതിനു വിസമ്മതിച്ച എപിഒ പൊതി വാങ്ങിയില്ല. പിന്നെ കാണാം എന്നു പറഞ്ഞാണു സംഘം മടങ്ങിയത്.

എപിഒയെ വീട്ടിൽ കയറി ആക്രമിക്കാൻ പദ്ധതിയിട്ടെങ്കിലും സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥനെതിരെ തിരിയരുതെന്നു പാർട്ടിയുടെ പ്രാദേശിക നേതൃത്വം വിലക്കി. ഇതേത്തുടർന്നാണ് അർധരാത്രി വീട്ടുവളപ്പിലെത്തി കൃഷി മുഴുവൻ വെട്ടി നശിപ്പിച്ചത്. കൃഷിയിൽ തൽപരനായ ഉദ്യോഗസ്ഥൻ വീട്ടുവളപ്പിൽ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൃഷി നശിപ്പിച്ചവർക്കെതിരെ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തോട് ഉദ്യോഗസ്ഥൻ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ നടപടിയൊന്നുമില്ല.

ജയിലിനുള്ളിൽ തടവുകാർക്കെതിരെ കർശന നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ നാട്ടിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയണ്ട്. അതുകൊണ്ട് പലരും ജയിലിൽ പരിശോധനയ്ക്കും മറ്റും തുനിയാറുമില്ല. എന്നാൽ ഋഷിരാജ് സിങ് എത്തിയതോടെ കാര്യങ്ങൾ മാറിമറിയും. ഇത് കൂടി മനസ്സിലാക്കിയാണ് ജയിൽ ഉദ്യോഗസ്ഥരും കൃത്യമായ ്അകലം പാലിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP