Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മസൂദ് അസ്ഹറിനെ പാർപ്പിച്ചിരുന്ന റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം; പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്; ജെയ്‌ഷെ ഭീകരൻ താമസിച്ച ആശുപത്രിയിലെ അത്യാഹിതത്തിൽ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് പാക് സൈന്യം; മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത് കർശന നിയന്ത്രണം; സംഭവം പുറം ലോകത്ത് എത്തിയത് പ്രദേശ വാസികളുടെ ട്വീറ്റിലൂടെ; സൈനിക ആശുപത്രിയിലുണ്ടായത് വൻ സ്‌ഫോടനമെന്ന് സൂചന; ഇന്ത്യ തേടുന്ന ഭീകരൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്

മസൂദ് അസ്ഹറിനെ പാർപ്പിച്ചിരുന്ന റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം; പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്; ജെയ്‌ഷെ ഭീകരൻ താമസിച്ച ആശുപത്രിയിലെ അത്യാഹിതത്തിൽ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് പാക് സൈന്യം; മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത് കർശന നിയന്ത്രണം; സംഭവം പുറം ലോകത്ത് എത്തിയത് പ്രദേശ വാസികളുടെ ട്വീറ്റിലൂടെ; സൈനിക ആശുപത്രിയിലുണ്ടായത് വൻ സ്‌ഫോടനമെന്ന് സൂചന; ഇന്ത്യ തേടുന്ന ഭീകരൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

റാവൽപിണ്ടി: പാക്കിസ്ഥാനിൽ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം. പരിക്കേറ്റ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഗ്യാസ് ലീക്കിനെ തുടർന്നാണ് അപകടമെന്നാണ് സൂചന. എന്നാൽ അപകട കാരണം വ്യക്തമല്ല. ആശുപത്രിയിൽ സ്ഫോടനം നടന്ന വിവരം ചിലർ ട്വിറ്ററിർ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്ഫോടനം നടന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്നും സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ലെന്നുമാണ് വിവരം. സ്ഫോടനത്തിൽ പത്തുപേർക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്. മസൂദ് കൊല്ലപ്പെട്ടെന്നും സൂചനകളുണ്ട്. എന്നാൽ ഇതൊന്നും പാക് സൈന്യമോ സർക്കാരോ സ്ഥിരീകരിക്കുന്നില്ല.

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പാക്കിസ്ഥാൻ പട്ടാളം റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേ സമയം സ്‌ഫോടനത്തിന്റെ വാർത്ത പുറത്ത് വരാതിരിക്കാൻ പാക് സൈന്യം ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം നടന്നത്. ഇത് പാക്കിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. ബാലാകോട്ടിലെ ആക്രമത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യുൻ എൻ രക്ഷാ സമിതി പ്രഖ്യാപിച്ചിരുന്നു. പുൽവാമ ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ മസൂദ് അസർ സ്ഥാപിച്ച ജെയ്ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചതാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ കാരണമായത്. പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെ രക്ഷാസമിതിയിൽ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. നാല് തവണയാണ് ഇതുസംബന്ധിച്ച നീക്കങ്ങൾ ചൈന അട്ടിമറിച്ചത്. എന്നാൽ ഇന്ത്യക്കൊപ്പം ബ്രിട്ടനും ഫ്രാൻസും ചേർന്ന് നടത്തിയ നിരന്തര സമ്മർദങ്ങളെ തുടർന്നാണ് ചൈന നിലപാട് മാറ്റിയത്. ഇതോടെ മസൂദ് ഭീകരനായി. അതിന് ശേഷവും പാക്കിസ്ഥാൻ മസൂദിന് സുരക്ഷയൊരുക്കി. ഇതിന് വേണ്ടിയാണ് സൈനിക ആശുപത്രിയിൽ താമസിപ്പിച്ചത്. ഇവിടെയാണ് സ്‌ഫോടനം ഉണ്ടായത്.

ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയിൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് മരിച്ചതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, അത് നിഷേധിച്ച് ഉർദു ദിനപത്രമായ ജിയോ റിപ്പോർട്ട് ചെയ്തിരുന്നു. അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നും രോഗം മൂർച്ഛിച്ച് വീടുവിട്ട് പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി ഒരു ചാനൽ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. അസ്ഹർ വൃക്കരോഗബാധിതനാണെന്നും റാവൽപിണ്ടിയിലെ പാക് കരസേനാ ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ശരിവയ്ക്കും വിധമാണ് റാവൽപിണ്ടിയിലെ ആശുപത്രിയിലെ സ്‌ഫോടനവും.

1994-ൽ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999-ൽ കാണ്ഡഹാർ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാനിൽ എത്തിയശേഷമാണ് ജെയ്‌ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്. കാശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹർ 1998ൽ ഹർക്കത്തുൽ മുജാഹിദീൻ സ്ഥാപിച്ചു. ആദ്യ പേര് ഹർക്കത്തുൽ അൻസാർ എന്നായിരുന്നു. സംഘടനയുടെ രൂപീകരണത്തിനു താലിബാൻ നേതൃത്വവും ഉസാമ ബിൻ ലാദനും സഹായിച്ചു. എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാൻ രൂപീകരിച്ച ഹർക്കത്തുൽ ജിഹാദുൽ ഇസ്ലാമിയിൽ നിന്നാണു ഹർക്കത്തുൽ മുജാഹിദീൻ രൂപമെടുത്തത്. 1999ലാണ് ജെയ്‌ഷെ മുഹമ്മദ് ഉണ്ടാക്കിയത്. കാശ്മീരിൽ ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ. ഇതിനെല്ലാം നിരവധി തെളിവുകളുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ സർക്കാരുകൾ മസൂദിനെ പിന്തുണച്ചു. തീവ്രവാദത്തെ വളർത്താൻ എല്ലാ സഹായവും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് എല്ലാ അർത്ഥത്തിലും കാശ്മീരിനെ കലാപഭൂമിയാക്കി.

കാശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജെയ്‌ഷെ നടത്തിയത്. മുമ്പ് ഇന്ത്യൻ ജയിലിൽനിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിൻ ലാദൻ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ലാദനെ സഹായിച്ചതു ജയ്‌ഷെ മുഹമ്മദാണ്. തുടർന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തിൽ 10 വർഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാൻഡോകൾ 2011 മെയ് 2നാണു വധിച്ചത്. ഇതോടെ പാക്കിസ്ഥാനും അമേരിക്കയും തമ്മിലെ ബന്ധത്തിന് വിള്ളലുണ്ടായി. പല അന്തരാഷ്ട്ര സഹായവും പാക്കിസ്ഥാന് നഷ്ടമായി. ഉപരോധങ്ങളും വന്നു. ഇത് മൂലമാണ് പുൽവാമയിൽ പാക്കിസ്ഥാന് വലിയ പ്രതിസന്ധിയുണ്ടായത്. മസൂദ് അസ്ഹറിനെ തള്ളി പറഞ്ഞില്ലെങ്കിൽ ഒറ്റപ്പെടുമെന്ന സ്ഥിതിയും വന്നു. ഇത് കാരണം ഐക്യരാഷ്ട്രസഭയിൽ മസൂദിനെ തള്ളിപ്പറഞ്ഞു.

2001-ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പത്താൻകോട്ട് ആക്രമണത്തിന്റെയും പിന്നിൽപ്രവർത്തിച്ച ജെയ്ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേർക്കുമെന്ന് പ്രഖ്യാപിച്ച ഭീകരവാദിയാണ് മസൂദ് അസ്ഹർ. പാക് രാഷ്ട്രീയക്കാരുമായി നല്ല അടുപ്പമുണ്ട്. ഇതില്ലെല്ലാം ഉപരി ഐഎസ്‌ഐയുടെ വിശ്വസ്തനം. കാശ്മീരിൽ പ്രശ്‌നമുണ്ടാക്കി ഇന്ത്യയെ സങ്കീർണ്ണതയിലേക്ക് തള്ളി വിടുന്നതിൽ അസ്ഹറിനും നിർണ്ണായക പങ്കുണ്ട്. അതുകൊണ്ടാണ് അസ്ഹറിന് പാക് സൈന്യം സംരക്ഷണം നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP