Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റമ്മിനെ കൈവിട്ടും ബ്രാൻഡിയെ നെഞ്ചോട് ചേർത്തും മലയാളികൾ; വിൽപ്പനയിൽ 51ശതമാനത്തിലേക്ക് ഉയർന്ന് ബ്രാൻഡി; വിസ്‌കിയോടും വൈനിനോടും പ്രിയമേറി; വിദേശ മദ്യത്തിനേയും ഇരുകൈയും നീട്ടി സ്വീകരിച്ചു; 2018-19ൽ കുടിച്ച് വറ്റിച്ചത് 14,508 കോടിയുടെ മദ്യം

റമ്മിനെ കൈവിട്ടും ബ്രാൻഡിയെ നെഞ്ചോട് ചേർത്തും മലയാളികൾ; വിൽപ്പനയിൽ 51ശതമാനത്തിലേക്ക് ഉയർന്ന് ബ്രാൻഡി; വിസ്‌കിയോടും വൈനിനോടും പ്രിയമേറി; വിദേശ മദ്യത്തിനേയും ഇരുകൈയും നീട്ടി സ്വീകരിച്ചു; 2018-19ൽ കുടിച്ച് വറ്റിച്ചത് 14,508 കോടിയുടെ മദ്യം

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട; പതിറ്റാണ്ടുകളായി റമ്മിനോട് പ്രിയമുള്ള മലയാളികളുടെ മദ്യതാൽപര്യത്തിൽ മാറ്റം. കഴിഞ്ഞ അഞ്ച് വർഷമായി താരതമ്യേന വിലകൂടിയ ബ്രാൻഡിയോടാണ് മലയാളിക്ക് പ്രിയം. അകേതസമയം വൈൻ ഉൾപ്പടെയുള്ളവയുടെ വിൽപ്പനയിലും ഈ അടുത്ത കാലത്ത് വലിയ വർധനയാണ് ഉണ്ടായത്. 10 വർഷം മുൻപ് റമ്മിന്റെ വിൽപന ബ്രാൻഡിയെക്കാൾ 10% കൂടുതലായിരുന്നു. എന്നാലിപ്പോൾ വിൽപനയുടെ 51 ശതമാനവും ബ്രാൻഡിയാണ്.

റമ്മിന്റെ വിൽപന 43%. വോഡ്ക വിൽപന 4%. വിസ്‌കി 2%. വിസ്‌കിയുടെ ഉപയോഗം 4 വർഷത്തിനിടെ 29%, വൈൻ വിൽപനയിൽ 53 % എന്നിങ്ങനെ വർധനയുണ്ട്. മദ്യത്തിൽ നിന്നുള്ള സർക്കാരിന്റെ വരുമാനവും അതിവേഗം കൂടുന്നുണ്ട്. 35 വർഷം മുൻപ് 55.46 കോടിയായിരുന്നുവെങ്കിൽ 2018-19ൽ 14,508 കോടിയായി. 4 വർഷം മുൻപ് ഇത് 8277 കോടിയായിരുന്നു.

വിദേശ മദ്യത്തിനും സ്വീകാര്യത

വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വരവിനെയും കേരളം സ്വീകരിച്ചുവെന്നാണ് ആദ്യവിൽപനയിലെ സൂചനകൾ. ബവ്‌റിജസ് ഷോപ്പുകളിൽ ഈ മദ്യമെത്തിയ 2018 ഓഗസ്റ്റ് മുതൽ 2019 മാർച്ച് വരെ 25.66 കോടി രൂപയുടെയും 2019-20 സാമ്പത്തിക വർഷം ഇതുവരെ 5.65 കോടിയുടെയും വിദേശ നിർമ്മിത വിദേശ മദ്യം മലയാളി കുടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP