Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജിത്തണ്ണാ ആണത്തരം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്ക്; ചോദിച്ചവർക്കെല്ലാം ഞാൻ സ്‌ക്രീൻ ഷോട്ട് ഇട്ടുകൊടുത്തിട്ടുണ്ട്; മോർഫിങ് ചിത്രമുപയോഗിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി; സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ജിഎൻപിസിയിൽ നിന്നും ബ്ലോക്ക് ചെയ്തല്ല മാന്യത കാണിക്കേണ്ടത്; യുവതിയുടെ ഫെയ്‌സ് ബുക്ക് ലൈവുകൾ വൈറൽ; ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ പുതിയ വിവാദം; അഡ്‌മിൻ അജിത്ത് കുമാറിനെതിരെ ഉയരുന്നത് ഗൗരവമേറിയ ആക്ഷേപങ്ങൾ; ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് ചർച്ച

അജിത്തണ്ണാ ആണത്തരം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്ക്; ചോദിച്ചവർക്കെല്ലാം ഞാൻ സ്‌ക്രീൻ ഷോട്ട് ഇട്ടുകൊടുത്തിട്ടുണ്ട്; മോർഫിങ് ചിത്രമുപയോഗിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി; സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ജിഎൻപിസിയിൽ നിന്നും ബ്ലോക്ക് ചെയ്തല്ല മാന്യത കാണിക്കേണ്ടത്; യുവതിയുടെ ഫെയ്‌സ് ബുക്ക് ലൈവുകൾ വൈറൽ; ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ പുതിയ വിവാദം; അഡ്‌മിൻ അജിത്ത് കുമാറിനെതിരെ ഉയരുന്നത് ഗൗരവമേറിയ ആക്ഷേപങ്ങൾ; ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ലോകത്തെ ഏറ്റവുമധികം അംഗങ്ങളുള്ള ഫേസ്‌ബുക്ക് സീക്രട്ട് ഗ്രൂപ്പാണെന്നാണ് വിലയിരുത്തൽ. ഇതിനിടെ ചില വിവാദങ്ങൾ ഉണ്ടാക്കി. മദ്യ പാർട്ടിയുടെ പേരിൽ ഗ്രൂപ്പ് അഡ്‌മിൻ അജിത് കുമാറും ഭാര്യയും അറസ്റ്റിലായി. ഇപ്പോൾ ഈ ഗ്രൂപ്പിനെ ചൊല്ലി പുതിയ വിവാദം. ഫെയ്‌സ് ബുക്കിലൂടെ ഒരു യുവതിയാണ് ആരോപണം ഉന്നയിക്കുന്നത്. അജിത്തിനെതിരേയും ആരോപണം. ഫെയ്‌സ് ബുക്ക് ലൈവിൽ ആത്മഹത്യാ ഭീഷണിയും മുഴക്കുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവയ്ക്കുന്നത്.

മെസഞ്ചറിൽ മോശം ചാറ്റിങ് നടത്തിയെന്നാണ് ആരോപണം. അജിത്തിനെയാണ് ലക്ഷ്യമിടുന്നത്. വേണ്ടപ്പെട്ടവർക്ക് ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഇട്ട് നൽകിയെന്നും യുവതി പറയുന്നു. ഫെയ്‌സ് ബുക്കിൽ നിരന്തരം ലൈവിലെത്തി കാര്യങ്ങൾ വിശദീകരിക്കുന്നു. വെളിപ്പെടുത്തലിന് ശേഷം തന്നെ ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും എന്ന പേജിൽ നിന്ന് ബ്ലോക്ക് ചെയ്തുവെന്നും പറയുന്നു. മലപ്പുറത്തെ മഞ്ചേരിക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. ജി എൻ പി സി ഗ്രൂപ്പിലെ അഡ്‌മിന്മാരിൽ ഒരാൾ മോശമായി പെരുമാറിയെന്ന് പറഞ്ഞിട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കം. പിന്നീട് പലവട്ടം യുവതി ഫെയ്‌സ് ബുക്കിൽ ലൈവിലെത്തി.

അതിന് ശേഷമാണ് ആരോപണം അജിത്തിലേക്ക് മാറിയത്. തെളിവുണ്ടെന്ന് പറയുന്ന യുവതി പലർക്കും സ്‌ക്രീൻ ഷോട്ടുകൾ അയച്ചു കൊടുത്തിതായാണ് സൂചന. ഈ സ്‌ക്രീൻ ഷോട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ തന്റെ മോർഫിങ് ചെയ്ത ഫോട്ടോ ചിലർ ദുരുപയോഗം ചെയ്യുന്നുവെന്നും യുവതി ആരോപിക്കുന്നു. ഇതോടെ ജിഎൻപിസി ഗ്രൂപ്പ് വലിയ വിവാദങ്ങളിലേക്ക് മാറുകയാണ്. യുവതിയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. നിരന്തര ലൈവാണ് ഈ വിഷയത്തിൽ പലപ്പോഴും യുവതി ഇടുന്നത്. ചോദ്യങ്ങൾക്ക് മറുപടിയും നൽകുന്നുണ്ട്. ഏത് തരത്തിലുള്ള മോശം അനുഭവമാണ് അജിത്തിൽ നിന്ന് ഉണ്ടായതെന്ന് യുവതി ലൈവിലൊന്നും വിശദീകരിക്കുന്നുമില്ല. മെസഞ്ചറിൽ ചോദിച്ചാൽ സ്‌ക്രീൻ ഷോട്ട് നൽകാമെന്നാണ് പറയുന്നത്. പരസ്യമായി ഇതിടുന്നതിലെ പ്രശ്‌നങ്ങളും യുവതി ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഈ വിവാദം കേസിലും വഴക്കിലും എത്തുമെന്നതിന്റെ സൂചനയാണ് ഇത്. ഈ ആരോപണങ്ങൾ ഉന്നയിച്ച ശേഷം അജിത്തണ്ണൻ പലരേയും കൊണ്ട് ഭീഷണിപ്പെടുത്തുന്നു. ഇങ്ങനെ പോയാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും യുവതി പറയുന്നുണ്ട്. അഡ്‌മിന്മാർ.. തെളിവ് തരാം.. സാഹചര്യം തരാം.... പലപല കാര്യങ്ങൾ എങ്ങനെ വന്നു എന്ന് ചോദിക്കരുത്. ഞാൻ പബ്ലിക്കായി ഇടും. സത്യ സന്ധമായ കാര്യങ്ങൾ.. ടോർച്ചർ ചെയ്താൽ. അജിത് കേസ് കൊടുക്ക് തന്റേടം ഉണ്ടോ... അജിത് ആണ്ണാ തന്റേടം ഉണ്ടെങ്കിൽ കേസ് കൊടുക്കൂ.. നിങ്ങൾ അടക്കം ഷെയിം ആകും.... തീർന്നിട്ടില്ല. തീരില്ല. എന്നെ ഭീഷണിപ്പെടുത്താൻ വന്നാൽ കളിമാറുമെന്നും പറയുന്നു. അജിത്തണ്ണൻ പലരേയെ കൊണ്ട് ഭീഷണിപ്പെടുത്തുന്നു. എനിക്ക് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുവതി പറയുന്നു.

ആണത്തരം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്ക്.. അജിത്തണ്ണൻ വേറെ ആളെ കൊണ്ട് വിളിപ്പിക്കുന്നത് എന്തിന് . എന്റെ കൈയിൽ തെളിവ് ഉണ്ട്. ഫോൺ ഓട്ടോമറ്റിക് റിക്കോർഡിങ് ആണ്. ജിഎൻപിസിയിലെ മൂന്ന് നാലു പേർക്ക് തെളിവ് കാട്ടി കൊടുത്തു. ഇനി ഫോണിലൂടെ വിളിച്ചപമാനിച്ചാൽ ഈ ഫോൺ റിക്കോർഡുകൾ പരസ്യമായി ഇടും. GNPC യിൽ എന്നെ പുറത്താക്കിയത് എന്തുകൊണ്ടു സത്യയങ്ങൾ വിളിച്ചു പറഞ്ഞിട്ടോ അഡ്‌മിൻ നീതി പാലിക്കുക-തുടങ്ങിയ പോസ്റ്റും ചർച്ചയായിട്ടുണ്ട്.

2017 മെയ് 1ന് തുടങ്ങിയ ഫേസ്‌ബുക്കിലെ ഒരു സീക്രട്ട് ഗ്രൂപ്പ് ആണ് ജിഎൻപിസി (ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും). മദ്യപാനികളുടെ കൂട്ടായ്മയാണ് എന്ന കാരണത്താൽ ജിഎൻപിസി ഗ്രൂപ്പ് അഡ്‌മിൻ എക്‌സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും നേരിട്ടിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിന് എക്സൈസ് കമ്മീഷ്ണർ ആയിരുന്ന ഋഷിരാജ് സിങ് നടപടി എടുത്തിരുന്നു. ഗ്രൂപ്പിലെ പല പോസ്റ്റുകളും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ട് ആരോപണം ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ്, ഒരു ഫേസ്‌ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്റുകളുടെ എണ്ണം എന്നിവയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ഗ്രൂപ്പാണ് പുതിയ വിവാദത്തിൽ പെടുന്നത്.

അഡ്‌മിൻ ടി എൽ അജിത് കുമാർ, ഭാര്യ വിനീത എന്നിവർക്കെതിരെയാണ് അന്ന് എക്സൈസ് കേസ് എടുത്തത്. കൂടാതെ മറ്റ് 36 പേരും അഡ്‌മിനായിട്ടുണ്ട്. ഏതൊക്കെയാണ് പുതിയ ബ്രാൻഡുകൾ, എങ്ങനെ മദ്യപിക്കണം, മദ്യത്തിനൊപ്പം കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എൻ പി സി അംഗങ്ങൾക്ക് സംസ്ഥാനത്തെ ബാറുകളിൽ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.

ജി.എൻ.പി.സി മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായും എക്സൈസ് കുറ്റപ്പെടുത്തിയിരുന്നു. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ തന്നെയാണു ഗ്രൂപ്പിൽ ഭൂരിഭാഗവും. വിവിധ രാജ്യങ്ങളില് ജീവിക്കുന്ന മലയാളികള് ഇപ്പോള് ജിഎന്പിസിയില് അംഗങ്ങളാണ്. കേരളത്തിലെ കള്ളുഷാപ്പിലെ വിശേഷങ്ങള് മുതല് അമേരിക്കയിലേയും യൂറോപ്പിലേയും വന്കിട മദ്യശാലകളിലെ വിശേഷങ്ങളും ഗള്ഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎന്പിസിയില് ഷെയര് ചെയ്യപ്പെടുന്നു. ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന പോസ്റ്റുകൾ അഡ്‌മിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ പരസ്യമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP