Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിതാവിനൊപ്പം വിമാനത്താവളത്തിൽ എത്തിയ ദിപീകയോട് ഐഡി കാർഡ് ചോദിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; താരജാഡകൾ കാട്ടാതെ തിരികെയെത്തി കാർഡ് കാട്ടിയ താരത്തെ പ്രശംസിച്ച് സോഷ്യൽമീഡിയ; ആരാധകർ പകർത്തിയ വീഡിയോ വൈറലാകുമ്പോൾ

പിതാവിനൊപ്പം വിമാനത്താവളത്തിൽ എത്തിയ ദിപീകയോട് ഐഡി കാർഡ് ചോദിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; താരജാഡകൾ കാട്ടാതെ തിരികെയെത്തി കാർഡ് കാട്ടിയ താരത്തെ പ്രശംസിച്ച് സോഷ്യൽമീഡിയ; ആരാധകർ പകർത്തിയ വീഡിയോ വൈറലാകുമ്പോൾ

വാർത്തകളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന താര ജോഡികളാണ് ദീപിക പദുകോണും റൺവീർ സിംഗും. പലപ്പോഴും ആഘോഷങ്ങളും വേഷങ്ങളുടെയും ഒക്കെ പേരിലാണ് ഇവർ വാർത്തകളിൽ നിറയാറുള്ളതെങ്കിൽ ഇത്തവണ മാതൃകയാ്‌ക്കേണ്ട പ്രവൃത്തിയുടെ പേരിലാണ് സോഷ്യൽമീഡിയയുടെ കൈയടി നേടുന്നത്.

വിമാനത്താവളത്തിൽ എത്തിയ നടിയോട് ഐഡന്റിറ്റി കാർഡ് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥന് തിരികെ എത്തി ഐഡി കാർഡ് നല്കുന്ന ദീപിക പദുക്കോണിനെയാണ് വീഡിയോയിൽ കാണുന്നത്.ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ തിരിച്ചറിയൽ കാർഡ് ചോദിച്ചു. ഇത് കേട്ട് തിരിഞ്ഞ് നിന്ന് 'കാർഡ് പരിശോധിക്കണോ ? ' എന്ന് ചോദിച്ച ദീപിക ബാഗിൽ നിന്ന് തിരിച്ചറിയൽ കാർഡ് എടുത്ത് ഉദ്യോഗസ്ഥന് നീട്ടി. ദീപികയുടെ വിനയത്തോടെയുള്ള പെരുമാറ്റത്തെ വാനോളം പ്രശംസിക്കുന്നുമുണ്ട്.

സെലിബ്രിറ്റികളുടെ പതിവ് ജാഡകളില്ലാതെയുള്ള താരത്തിന്റെ പെരുമാറ്റം ഇതോടെ വൈറലാവുകയായിരുന്നു. ആരാധകരുടെ അക്കൗണ്ടുകളിൽ നിന്നാണ് ഇതിന്റെ വിഡിയോ പുറത്ത് വന്നത്. സുരക്ഷാ നടപടികളോട് താരം കാണിച്ച മര്യാദ പ്രശംസിക്കപ്പെ ടേണ്ടതാണെന്നാണ് ആരാധകർ പറയുന്നത്. അച്ഛൻ പ്രകാശ് പദുക്കോണിനൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ബ്ലാക്ക് ഔട്ട്ഫിറ്റിലെത്തിയ താരം അച്ഛനുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മടിച്ചില്ല.

മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഛപാക് ആണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ആസിഡ് ആക്രമണത്തിനെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന ചിത്രമാണ് 'ഛപാക്'.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP