Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രധാനമന്ത്രിയായാൽ 24 മണിക്കൂർ തികയും മുമ്പ് ബോറിസ് ജോൺസൻ രാജി വെയ്ക്കേണ്ടി വരുമോ...? നോ ഡീൽ ബ്രെക്സിറ്റിനെ എതിർക്കുന്ന ടോറി എംപിമാരും ലേബർ പാർട്ടിയും ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ; കേവലം മൂന്ന് സീറ്റുകളുടെ ഭൂരിപക്ഷമുള്ള ടോറികളുടെ ഭരണവും തീർന്നേക്കും

പ്രധാനമന്ത്രിയായാൽ 24 മണിക്കൂർ തികയും മുമ്പ് ബോറിസ് ജോൺസൻ രാജി വെയ്ക്കേണ്ടി വരുമോ...? നോ ഡീൽ ബ്രെക്സിറ്റിനെ എതിർക്കുന്ന ടോറി എംപിമാരും ലേബർ പാർട്ടിയും ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ; കേവലം മൂന്ന് സീറ്റുകളുടെ ഭൂരിപക്ഷമുള്ള ടോറികളുടെ ഭരണവും തീർന്നേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രാജി വയ്ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ മുന്നേറി ബ്രെക്സിറ്റ് നേതാവ് ബോറിസ് ജോൺസൻ അടുത്ത പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യത വർധിച്ച് വരുകയാണല്ലോ. എന്നാൽ പ്രധാനമന്ത്രിയായാലും ബോറിസിന് 24 മണിക്കൂർ പോലും ആ സ്ഥാനത്തിരിക്കാനാവില്ലെന്ന മുന്നറിയിപ്പ് ഇപ്പോൾ ശക്തമായിരിക്കുകയാണ്. അതായത് നോ ഡീലുമായി മുന്നോട്ട് പോകുന്ന ബോറിസ് പ്രധാനമന്ത്രിയായാൽ നോ ഡീലിനെ എതിർക്കുന്ന ടോറി എംപിമാരും ലേബർ പാർട്ടിയും ബോറിസിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരുകയും സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. കേവലം മൂന്ന് സീറ്റുകളുടെ ഭൂരിപക്ഷം മാത്രമുള്ള ടോറികളുടെ ഭരണം ഇതേ തുടർന്ന് അവസാനിക്കുമെന്നും പ്രവചനമുണ്ട്.

ബോറിസിനെ ഇത്തരത്തിൽ താഴെയിറക്കാൻ ചുരുങ്ങിയത് രണ്ട് ടോറി എംപിമാരുടെ പിന്തുണയെങ്കിലും തങ്ങൾക്ക് കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്നാണ് ലേബർ പാർട്ടി ചെയർമാൻ ബ്രാൻഡൻ ലെവിസും ചീഫ് വിപ്പായ ജൂലിയൻ സ്മിത്തും പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ നോ ഡീലിനെ എതിർക്കുന്ന മറ്റ് നിരവധി ടോറി എംപിമാരും ബോറിസിനെ നിലത്തിറക്കാൻ അണിചേരുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. റിമെയിനർമാരും മുൻ മിനിസ്റ്റർമാരുമായ ഗുടോ ബെബും ഫിലിപ്പ് ലീയും ഏത് സമയവും ടോറി പാളയത്തിൽ നിന്നും രാജി വയ്ക്കാൻ തയ്യാറായി നിൽക്കുന്നുവെന്നതും ടോറികൾക്കും ബോറിസിന്റെ പ്രധാനമന്ത്രി സ്ഥാനത്തിനും കടുത്ത ഭീഷണിയാണുയർത്തുന്നത്.

നോ ഡീൽ ബ്രെക്സിറ്റിനെ തടസപ്പെടുത്താൻ നിരവധി കൺസർവേറ്റീവ് എംപിമാർ മുന്നോട്ട് വരുമെന്നാണ് മുൻ അറ്റോർണി ജനറലായ ജനറൽ ഡൊമിനിക് ഗ്രീവ് പ്രവചിക്കുന്നത്. പുതിയ പ്രധാനമന്ത്രി ഒക്ടോബർ 31 ഓടെ നോ ഡീലിലേക്കാണ് രാജ്യത്തെ സാഹസികമായി നയിക്കുന്നതെങ്കിൽ പുതിയ പ്രധാനമന്ത്രി അതിജീവിക്കുന്നതിന് സാധ്യത കുറവാണെന്നാണ് ഗ്രീവ് മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ ഒക്ടോബർ 31 ഓടെ യുകെയെ യൂണിയനിൽ നിന്നും പുറത്തെത്തിക്കുന്നതിൽ ബോറിസ് പരാജയപ്പെട്ടാൽ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കാൻ തയ്യാറായി നിരവധി ബ്രെക്സിറ്റർമാരും രംഗത്തുണ്ട്.

ഓട്ടം സീസണോടെ രാജ്യത്തെ ഡീൽ ഇല്ലാതെയോ അല്ലെങ്കിൽ ഡീലോട് കൂടിയോ പുറത്തെത്തിക്കുമെന്നുള്ള വാഗ്ദാനം പാലിച്ചില്ലെങ്കിൽ ബോറിസിനെതിരെ അവിശ്വാസപ്രമേയം കൊണ്ട് വരുമെന്ന് യൂറോപ്യൻ റിസർച്ച് ഗ്രൂപ്പ് ഓഫ് ബ്രെക്സിറ്റർ ടോറികളായ എംപിമാരും മുന്നറിയിപ്പേകിയിട്ടുണ്ട്. ബോറിസ് ഇക്കാര്യത്തിൽ തന്റെ വാഗ്ദാനം പാലിച്ചില്ലെങ്കിൽ അദ്ദേഹം തെരേസയേക്കാൾ വേഗത്തിൽ രാജി വയ്ക്കേണ്ടി വരുമെന്നാണ് ഈ ഗ്രൂപ്പിൽ പെട്ട എംപിമാർ താക്കീതേകിയിരിക്കുന്നത്. അവസാന തീയതിക്കകം യൂണിയന് പുറത്തേക്ക് യുകെയെ കൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ പുതിയ പ്രധാനമന്ത്രിക്ക് തുടരാൻ സാധിക്കില്ലെന്ന് ഒരു കൂട്ടം മുതിർന്ന ടോറി എംപിമാരും മുന്നറിയിപ്പേകുന്നുണ്ട്.

മുൻ കാബിനറ്റ് മിനിസ്റ്റർമാരായ എസ്തെർ മാക് വേ, ഓവൻ പാറ്റേർസൻ, മുൻ ബ്രെക്സിറ്റ് മിനിസ്റ്ററായ ഡേവിഡ് ജോൺസ്, ടോറി എംപി ആനി മാരി ട്രെവെൽയാൻ, ഡിയുപി ബ്രെക്സിറ്റ് വക്താവ് സാമി വിൽസൻ തുടങ്ങിയവർ സ്റ്റാൻഡ് അപ് 4 ബ്രെക്സിറ്റ് ക്യാമ്പയിനിൽ ഒപ്പ് വച്ചിട്ടുണ്ട്. ഒക്ടോബർ 31 ഓടെ രാജ്യം യൂണിയൻ വിട്ട് പോകുമെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ക്യാമ്പയിനാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP