Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസികൾക്ക് നാട്ടിൽ എത്താതെ തന്നെ വോട്ട് ചെയ്യാൻ അവസമൊരുക്കുന്ന ബിൽ പാർലിമെന്റിലേക്ക്; പ്രോക്സി വോട്ടിങ് വരുന്നതോടെ പ്രതീക്ഷിക്കുന്നത് മൂന്ന് കോടിയിലേറെ പുതിയ വോട്ടുകൾ; പട്ടാളത്തിലെ വനിതാ ഓഫീസർമാരുടെ ഭർത്താക്കന്മാർക്ക് വോട്ട് ചെയ്യാനും നിയമഭേദഗതി വരും

പ്രവാസികൾക്ക് നാട്ടിൽ എത്താതെ തന്നെ വോട്ട് ചെയ്യാൻ അവസമൊരുക്കുന്ന ബിൽ പാർലിമെന്റിലേക്ക്; പ്രോക്സി വോട്ടിങ് വരുന്നതോടെ പ്രതീക്ഷിക്കുന്നത് മൂന്ന് കോടിയിലേറെ പുതിയ വോട്ടുകൾ; പട്ടാളത്തിലെ വനിതാ ഓഫീസർമാരുടെ ഭർത്താക്കന്മാർക്ക് വോട്ട് ചെയ്യാനും നിയമഭേദഗതി വരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉറ്റവരെയും ഉടയവരെയും പിറന്ന നാടിനെയും വിട്ട് വിദേശത്ത് ജോലി ചെയ്ത് രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്ന നീക്കം കേന്ദ്രഗവൺമെന്റ് ശക്തമാക്കുന്നു. ഇത് സംബന്ധിച്ച ഒരു ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുന്നതിന് യൂണിയൻ കാബിനറ്റ് ഇന്ന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. പ്രോക്സി വോട്ടിങ് എന്ന പേരിലുള്ള ഈ സംവിധാനം നിലനിൽ വരുന്നതോടെ മൂന്ന് കോടിയിലേറെ പുതിയ വോട്ടുകൾ അധികമായുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പട്ടാളത്തിലെ വനിതാ ഓഫീസർമാരുടെ ഭർത്താക്കന്മാർക്ക് വോട്ട് ചെയ്യാനുള്ള നിയമത്തിലും ഭേദഗതി വരുന്നതായിരിക്കും.

നിലവിൽ സർവീസ് പഴ്സണലുകൾക്ക് മാത്രമാണ് പ്രോക്സി വോട്ടിങ് പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. ലോകമാകമാനമുള്ള നിരവധി രാജ്യങ്ങളിലായി ഏതാണ്ട 3.10 കോടി ഇന്ത്യക്കാർ അധിവസിക്കുന്നുണ്ടെന്നും പുതിയ സംവിധാനം നിലവിൽ വന്നാൽ അവർക്ക് കൂടി വോട്ടിംഗിൽ പങ്കെടുക്കാനാവുമെന്നുമാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് വെൽപ്പെടുത്തുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഇലക്ഷൻ കമ്മീഷന്റെ ഒരു എക്സ്പർട്ട് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഈ നിയമവുമായി ബന്ധപ്പെട്ട ലീഗൽ ഫ്രെയിം വർക്ക് ഈ കമ്മിറ്റി 2015ൽ ലോ മിനിസ്ട്രിക്ക് സമർപ്പിച്ചിരുന്നു.

ഓവർസീസ് ഇന്ത്യക്കാർക്ക് പ്രോക്സി വോട്ടിംഗിന് അവസരമൊരുക്കുന്നതിനായി നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ലീഗൽ ഫ്രെയിംവർക്കാണിത്. ഓവർസീസ് വോട്ടർമാർക്ക് ഇന്ത്യയിലെത്തി നേരിട്ട് വോട്ട് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാണ് ഇത് സംബന്ധിച്ച ബിൽ ആവശ്യപ്പെടുന്നത്.നിലവിൽ പട്ടാളത്തിലെ പുരുഷ ഓഫീസർമാരുടെ ഭാര്യമാർക്ക് സർവീസ് വോട്ടർ എന്ന നിലയിൽ എൻ റോൾ ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും സൈന്യത്തിലെ വനിതാ ഓഫീസർമാരുടെ ഭർത്താക്കന്മാർക്ക് ഈ ആനുകൂല്യമില്ല. ഇതിന് വേണ്ടി നിയമത്തിൽ ഭേദഗതി വരുത്താനും പുതിൽ ബില്ലിൽ നിർദ്ദേശമുണ്ട്.

സായുധ സേനയിലെ അംഗങ്ങൾ, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സുകൾ, സംസ്ഥാനത്തിന് പുറത്ത് നിയമിക്കുന്ന സ്റ്റേറ്റ് പൊലീസ് സേനയിലെ അംഗങ്ങൾ,തുടങ്ങിയവർക്ക് നിലവിൽ സർവീസ് വോട്ടർമാരായി എൻ റോൾ ചെയ്യാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP