Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകനെ കുറിച്ചുള്ള ആരോപണം വാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന കോടിയേരിയുടെ വാദം പച്ചക്കള്ളം; എല്ലാം സിപിഎം സെക്രട്ടറിക്ക് അറിയാമായിരുന്നെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത്; ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വെച്ച്; ചർച്ചയിൽ ബിനോയി കുട്ടി തന്റേതല്ലെന്ന് പറഞ്ഞപ്പോൾ ഡിഎൻഎ പരിശോധനക്ക് തയ്യാറാണെന്ന് യുവതി പറഞ്ഞു; വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ഫോണിൽ വിളിച്ച് അറിയിച്ചെന്നും അഭിഭാഷകന്റെ വെളിപ്പെടുത്തൽ

മകനെ കുറിച്ചുള്ള ആരോപണം വാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന കോടിയേരിയുടെ വാദം പച്ചക്കള്ളം; എല്ലാം സിപിഎം സെക്രട്ടറിക്ക് അറിയാമായിരുന്നെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത്; ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വെച്ച്; ചർച്ചയിൽ ബിനോയി കുട്ടി തന്റേതല്ലെന്ന് പറഞ്ഞപ്പോൾ ഡിഎൻഎ പരിശോധനക്ക് തയ്യാറാണെന്ന് യുവതി പറഞ്ഞു; വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ഫോണിൽ വിളിച്ച് അറിയിച്ചെന്നും അഭിഭാഷകന്റെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മകനെതിരായ ലൈംഗിക ആരോപണം വിശദീകരിക്കിൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനം നടത്തിപ്പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമോ? കോടിയേരി പറഞ്ഞത് കള്ളമാണെന്നും എല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു എന്ന് യുവതി തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യങ്ങൾ ശരിവെച്ച് കേസിൽ മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് രംഗത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് അഡ്വ. കെ പി ശ്രീജിത്ത് കോടിയേരിക്ക് എല്ലാം അറിയാമായിരുന്നു എന്ന് വെളിപ്പെടുത്തിയത്.

ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വച്ചാണെണെന്ന് ശ്രീജിത്ത് പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുന്നതാണ് കെ പി ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ. ഏപ്രിൽ 18ന് വിനോദിനിയും 29 ന് ബിനോയിയും ചർച്ചയ്‌ക്കെത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകൻ കെ പി ശ്രീജിത്ത് വ്യക്തമാക്കുന്നു. ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു.

ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റെതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചർച്ചയിൽ പറഞ്ഞതായി കെ പി ശ്രീജിത്ത് വെളിപ്പെടുത്തി.

കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡിഎൻഎ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകൻ പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചർക്കുന്നു. രണ്ട് പേരും തെളിവായി പല രേഖകളും കാണിച്ചിരുന്നെന്നും കെ പി ശ്രീജിത്ത് പറയുന്നു. അതേസമയം കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളത്തിൻ താൻ മാധ്യമങ്ങളിലൂടെയാണ് മകനെതിരായ ആരോപണങ്ങളെ കുറിച്ച് അറിഞ്ഞതെന്നായിരുന്നു പറഞ്ഞത്.

അതേസമയം ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് ഓഷിവാര കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാൻ നീക്കം നടന്നെങ്കിലും അത് നടന്നില്ല. യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിനോയ് കോടിയേരിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം.

കേരളത്തിൽ നിന്ന് ബിനോയിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിനോയി മുംബയിലെത്തി പൊലീസിൽ കീഴടങ്ങുമെന്നാണ് ധാരണ. ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള കേസായതിനാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും പാർട്ടിക്കുമുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ബിജെപി നേതൃത്വം വഴി മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ട്. കേരളത്തിലെ ബിജെപിക്കാർ ബിനോയിക്കും കോടിയേരിക്കും എതിരേ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബിനോയിയെ അറസ്റ്റ് ചെയ്ത് വിമാനമാർഗ്ഗം മുംബൈയിൽ എത്തിക്കാനുള്ള ഒരുക്കങ്ങളോടെയാണ് മുംബൈ പൊലീസിന്റെ വരവ്. ഇത് തടയാനാണ് കേരളം ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP