Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭ്യന്തര യാത്രക്കാർക്ക് സന്തോഷവാർത്ത; കൊച്ചി വിമാനത്താവളത്തിൽ ഇനിമുതൽ മൂന്നു മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാം; പുതിയ സൗകര്യം നാളെ മുതൽ; കൗണ്ടറുകൾ നേരത്തെ തുറക്കുന്നത് പരിശോധനാ ഹാളിലെ അവസാനനിമിഷത്തെ തിരക്ക് ഒഴിവാക്കാനെന്ന് സിയാൽ

ആഭ്യന്തര യാത്രക്കാർക്ക് സന്തോഷവാർത്ത; കൊച്ചി വിമാനത്താവളത്തിൽ ഇനിമുതൽ മൂന്നു മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാം; പുതിയ സൗകര്യം നാളെ മുതൽ; കൗണ്ടറുകൾ നേരത്തെ തുറക്കുന്നത് പരിശോധനാ ഹാളിലെ അവസാനനിമിഷത്തെ തിരക്ക് ഒഴിവാക്കാനെന്ന് സിയാൽ

മറുനാടൻ ഡെസ്‌ക്‌

നെടുമ്പാശേരി;കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാർക്കും ഇനി വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാം. പുതിയ സൗകര്യം നാളെ മുതൽ നിലവിൽ വരും. നിലവിൽ വിമാനം പുറപ്പെടുന്നതിനു രണ്ടു മണിക്കൂർ മുൻപാണ് ആഭ്യന്തര ചെക്ക് ഇൻ കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങുക.കൊച്ചി വിമാനത്താവളത്തിൽ പ്രതിദിനം മുപ്പതിനായിരത്തോളം പേർ യാത്ര ചെയ്യുന്നുണ്ട്.

തീവ്രവാദ അക്രമണ പശ്ചാത്തലത്തിൽ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരം സുരക്ഷാ പരിശോധന അതീവ കർശനമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നതിനാൽ പരിശോധനാ ഹാളിൽ വൻ തിരക്കായിരിക്കും. അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകുന്നു.

ഈ സാഹചര്യത്തിലാണ് ചെക്ക്-ഇൻ കൗണ്ടറുകൾ നേരത്തെ തുറക്കാൻ സിയാൽ, എയർലൈനുകൾക്ക് നിർദ്ദേശം നൽകിയത്.ആഭ്യന്തര യാത്രക്കാർ സുരക്ഷാ പരിശോധനാ ഹാളിലെ അവസാന നിമിഷങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സിയാൽ അഭ്യർത്ഥിച്ചു. രാജ്യാന്തര യാത്രക്കാർക്കുള്ള ചെക്ക്-ഇൻ കൗണ്ടറുകൾ മൂന്നു മണിക്കൂർ മുമ്പുതന്നെ പ്രവർത്തിച്ചു തുടങ്ങുമെന്ന നിലവിലെ സ്ഥിതി തുടരും.

നേരത്തെ എത്തുന്നവരെ സുരക്ഷാസേന ചെക്ക് ഇൻ ഏരിയായിലേക്ക് കടത്തിവിടാറില്ല. തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം എടുക്കുന്നുണ്ട്. ഇതുമൂലം പരിശോധനാ ഹാളിൽ വൻതിരക്കാണ്. അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് പലപ്പോഴും. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP