Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്തുതി വെറുതെയായില്ല; കോൺഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു; 'ബിജെപിയിൽ ചേരൂ' എന്ന് മോദി ആവശ്യപ്പെട്ടെന്നും മുൻ കോൺഗ്രസ് നേതാവ്; തീരുമാനം അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; അദ്ധ്യക്ഷനെ കണ്ട ശേഷം മാധ്യമങ്ങളെ കാണുമെന്നും അബ്ദുള്ളക്കുട്ടി; കൂടിക്കാഴ്ച പാർലമെന്റ് മന്ദിരത്തിൽ

സ്തുതി വെറുതെയായില്ല; കോൺഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു; 'ബിജെപിയിൽ ചേരൂ' എന്ന് മോദി ആവശ്യപ്പെട്ടെന്നും മുൻ കോൺഗ്രസ് നേതാവ്; തീരുമാനം അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; അദ്ധ്യക്ഷനെ കണ്ട ശേഷം മാധ്യമങ്ങളെ കാണുമെന്നും അബ്ദുള്ളക്കുട്ടി; കൂടിക്കാഴ്ച പാർലമെന്റ് മന്ദിരത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; മോദി സ്തുതിയിൽ കോൺഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു. തന്നോട് ബിജെപിയിൽ ചേരാൻ മോദി ആവശ്യപ്പെട്ടെന്നും അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തൽ. മുൻ കോൺഗ്രസ് നേതാവ് ബിജെപി പാളയത്തിലേക്ക് എത്തിയേക്കും. കൂടിക്കാഴ്ച ഡൽഹിയിൽ.ഇന്ന് തന്നെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്ന് അബ്ദുള്ളക്കുട്ടി  പറഞ്ഞു.

പാർലമെന്റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. 'ബിജെപിയിൽ ചേരൂ', എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയിൽ പങ്കാളിയായ വിവരം താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചു.

ശേഷം ഇന്ന് തന്നെ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം അബ്ദുള്ളക്കുട്ടി മാധ്യമങ്ങളെ കാണും. നരേന്ദ്ര മോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗാന്ധിയൻ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.

ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

മോദിയെ പുകഴ്‌ത്തിയ എ.പി അബ്ദുള്ളക്കുട്ടിയുടെ നടപടിക്കയ്ക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോൺഗ്രസിൽ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോൺഗ്രസുകാരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരൻ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP