Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്നില്ല; കേസ് മാറ്റിവച്ചത് ജഡ്ജി അവധിയായതിനാൽ; ഉത്തരവ് 27ന് അറിയിക്കുമെന്നും കോടതി; ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്നില്ല; കേസ് മാറ്റിവച്ചത് ജഡ്ജി അവധിയായതിനാൽ; ഉത്തരവ് 27ന് അറിയിക്കുമെന്നും കോടതി; ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: യുവതിയുടെ പീഡന പരാതിയിൽ അറസ്റ്റ് തടയാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്നില്ല.കേസ് മാറ്റിവച്ചു. ജഡ്ജി അവധിയായതിനാലാണ് കേസ് മാറ്റിവെച്ചത്. ജാമ്യാപേക്ഷയിൽ ഈ മാസം ഉത്തരവ് 27നെന്ന് മുംബൈ സെഷൻസ് കോടതി അറിയിച്ചു. ജഡ്ജ് എം എച്ച് ഷെയ്ക്കാണ് കേസ് പരിഗണിച്ചിരുന്നത്.

ജാമ്യം കിട്ടിയതിന് ശേഷം പൊലീസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് ഉള്ളതെന്നാണ് അറിയുന്നത്. എന്നാൽ ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുള്ളതിനാൽ കോടതി ജാമ്യം നൽകില്ലെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്.കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

2009 മുതൽ 2015 വരെ ബിനോയ്‌ക്കൊപ്പം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചത്. അതേസമയം വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ ലുക്കൗട്ട് നോട്ടീസ് തുടങ്ങിയ നടപടികൾ സ്വീകരിക്കേണ്ടെന്നായിരുന്നു മംബൈ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. കേസ് നീട്ടിവെച്ച സാഹചര്യത്തിൽ പൊലീസിന്റെ അടിത്ത നടപടികളെ കുറിച്ച് വ്യക്തമല്ല. അതേസമയം, ബിനോയ് കോടിയേരിക്കെതിരെയുള്ള തെളിവുകൾ ശക്തമാവുകയാണ്. പരാതിക്കാരിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്തും യുവതിയുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലും അച്ഛന്റെ സ്ഥാനത്തും ബിനോയ് കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP