Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ എസ്എഫ്‌ഐ - എബിവിപി സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്കും രണ്ട് പൊലീസുകാർക്കും പരിക്ക്; തമ്മിലടി പ്രവേശനോത്സവത്തിനിടെ;സംഘർഷത്തിൽ കലാശിച്ചത് ഫ്‌ളക്‌സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കം

ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ എസ്എഫ്‌ഐ - എബിവിപി സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്കും രണ്ട് പൊലീസുകാർക്കും പരിക്ക്; തമ്മിലടി പ്രവേശനോത്സവത്തിനിടെ;സംഘർഷത്തിൽ കലാശിച്ചത് ഫ്‌ളക്‌സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ -എ.ബി.വി.പി സംഘർഷത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കാനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ ലഡുവിതരണം നടത്തവെയായിരുന്നു അക്രമം. എസ്.എഫ്.ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗമായ പ്രീജയ്ക്കാണ് പരിക്കേറ്റത്.ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.

ബിയർ ബോട്ടിൽ, കല്ല് എന്നിവ വലിച്ചെറിഞ്ഞായിരുന്നു ആക്രമണം. 'പിഴുതെറിയാം ജാതിവിവേചനത്തിന്റെ വേരുകൾ' എന്ന പേരിൽ ഉച്ചയ്ക്ക് വിദ്യാർത്ഥി ചങ്ങല സംഘടിപ്പിക്കാനിരിക്കെയാണ് പ്രവേശന പരിപാടിക്കുനേരെ സംഘപരിവാർ അക്രമം നടത്തിയത്. പരിക്കേറ്റ പ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രീജയ്ക്ക് ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവങ്ങൾക്ക് തുടക്കം.

ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ പ്രവേശനോത്സവത്തിനിടെ ഒരു സംഘം എസ്എഫ്‌ഐ പ്രവർത്തകർ കോളേജിന് സമീപത്തേ ആൽമരത്തിൽ ഫ്‌ളക്‌സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഏറെ നാളായി ഇരു വിദ്യാർത്ഥി സംഘടനകളും തമ്മിൽ ഇവിടെ സംഘർഷം പതിവാണ്. ഇതേ തുടർന്ന് ഇരു സംഘടനകളുടെയും കൊടിമരങ്ങൾ പൊലീസ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് മാസങ്ങളായി കോളേജിൽ സമാധാന അന്തരീക്ഷത്തിലുമായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കുളത്തൂർ ആർട്‌സ് കോളേജ്, ധനുവച്ചപുരം ഐടി ഐ, ഐഎച്ച്ആർഡി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്എഫ്‌ഐ പ്രവർത്തകർ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ സംഘടിച്ചെത്തി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നെന്ന് എബിവിപി പ്രവർത്തകർ ആരോപിച്ചു.

കോളേജിനുള്ളിൽ പ്രവേശിച്ച എസ്എഫ്‌ഐ പ്രവർത്തകർ പുതിയ വിദ്യാർത്ഥികൾക്ക് നിർബന്ധിത മെബർഷിപ്പ് നൽകിയതാണ് കോളേജിനുള്ളിൽ സംഘർഷം ഉണ്ടാക്കിയതെന്നും എബിവിപി പ്രവർത്തകർ ആരോപിച്ചു. എന്നാൽ സമാധാനപരമായി മെമ്പർഷിപ്പ് വിതരണത്തിനെത്തിയ പ്രവർത്തകരെ ബിയർക്കുപ്പികളുമായി എബിവിപി പ്രവർത്തകർ അക്രമിക്കുകയായിരുന്നെന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആരോപിച്ചു. ഇതേ തുടർന്നുണ്ടായ സംഘർഷത്തിലാണ് വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ ധനുവച്ചപുരം ഐടിഐയ്ക്ക് മുന്നിലും കോളേജിന് മുന്നിലും വിന്യസിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP