Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്മരാജന്റെ തൂവാനത്തുമ്പികൾ ഇനി കണ്ണൂർ സർവകലാശാല പഠനവിഷയം; തൂവാനത്തുമ്പികളുടെ ബ്ലൂപ്രിന്റ് പഠന വിഷയമാകുന്നത് ഓപ്ഷണൽ സബ്ജറ്റായി; പ്രണയവും മഴയും രതിയും തീവ്രഭാഷയിലെത്തിച്ച ചിത്രം ഇനി പുസ്തകത്താളുകളിൽ അറിയാം

പത്മരാജന്റെ തൂവാനത്തുമ്പികൾ ഇനി കണ്ണൂർ സർവകലാശാല പഠനവിഷയം; തൂവാനത്തുമ്പികളുടെ ബ്ലൂപ്രിന്റ് പഠന വിഷയമാകുന്നത് ഓപ്ഷണൽ സബ്ജറ്റായി; പ്രണയവും മഴയും രതിയും തീവ്രഭാഷയിലെത്തിച്ച ചിത്രം ഇനി പുസ്തകത്താളുകളിൽ അറിയാം

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രം തൂവാനത്തുമ്പികൾ ഇനി സർവകലാശാല പഠനവിഷയം. കണ്ണൂർ സർവകലാശാലയുടെ പഠനവിഷയത്തിൽ ഓപ്ഷണൽ വിഷയമായിട്ടാണ് പത്മരാജന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രം എത്തുന്നത്. 'ഫയൽവാനും,' 'പവിത്രനും' എം.ജി സർവകലാശാല ഉപ പഠ പുസ്‌കങ്ങളായിട്ടുണ്ടെങ്കിലും തൂവനാത്തുമ്പികൾ പഠനവിധേയമാകുന്നത് ഇത് ആദ്യമായിട്ടാണ്.

ഒരു കാലത്ത് ഏറെ വിമർശനങ്ങൾ ഏൽക്കുകയും സൂപ്പർ റോളുകളിൽ നിന്ന് മാറിയുള്ള നാടൻ കഥാപാത്രത്തിലൊരുങ്ങിയ മോഹൻലാൽ ചിത്രമെന്നായിരുന്നു തൂവാനത്തുമ്പികളെ അറിയപ്പെടുന്നത് പോലും. എന്നാൽ തീയറ്റർ പോലും പിന്തള്ളിയ ചിത്രത്തിന് പിൽക്കാലത്ത് മലയാളത്തിന് ഏറെ സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു.

പത്മമാരന്റെ ഉദകപോള എന്ന കഥാസമാഹാരത്തെ അടിസ്ഥാനമാക്കിയാണ് ഇത് ചലച്ചിത്ര രൂപത്തിലേക്ക എത്തിച്ചത്. തൃശൂർ സ്വദേശിയായ തന്റെ സുഹൃത്തിന്റെ ജീവിതം പകർത്തിയ ചിത്രമാണെന്ന് പിന്നീട് പത്മരാജൻ പോലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. മഴയും പ്രണയവും, രതിയും അതിന്റെ തീവ്രഭാഷയിൽ ചർച്ച ചെയ്യപ്പെട്ട സിനിമ മലയാളം ഇന്നോളം കണ്ടിട്ടുള്ള പ്രണയഭാവങ്ങളുടെ വേറിട്ട ഭാവനയായിരുന്നു. മണ്ണാറത്തൊടിയിൽ ജയകൃഷ്ണനായി മോഹൻലാലും, ക്ലാരയായി സുമലതയും, രാധ എന്ന കഥാപാത്രമായി പാർവതിയുമാണ് വേഷമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP