Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപക വൈസ് പ്രസിഡന്റിന്‌ യാത്രയയപ്പ് നൽകി

റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപക വൈസ് പ്രസിഡന്റിന്‌ യാത്രയയപ്പ് നൽകി

റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ പ്രവാസജീവിതംമതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നന്മയുടെ സ്ഥാപക വൈസ് പ്രസിഡന്റ് നൗഷാദ് ബിൻസാഗറിന് യാത്രയയപ്പ് നൽകി. 2019 ജൂൺ 20 വ്യാഴാഴ്ചബത്ത ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ചേർന്ന നന്മയുടെ ജനറൽബോഡി മീറ്റിങ്ങിന് ശേഷം നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് മൻസൂർ കല്ലൂർ അധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ എഫ് സ്വാഗതം പറഞ്ഞു.

NRK വെൽഫയർ ഫോറം പ്രസിഡന്റ് അഷ്‌റഫ് വടക്കേവിളയോഗം ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ എയിഡ് സെൽ പ്ലീസ്ഇന്ത്യയുടെ സ്ഥാപകനും ചെയർമാനും ആയ ലത്തീഫ് തെച്ചി, പ്രമുഖമാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, യവനിക സാംസ്‌കാരികവേദി പ്രസിഡണ്ട് യൂസുഫ് കായംകുളം, ചാരിറ്റി ഓഫ് പ്രവാസിമലയാളിയുടെ പ്രസിഡന്റ് അയൂബ് കരൂപടന്ന, ഓ ഐ സി സികൊല്ലം കമ്മിറ്റി ജില്ലാ ജനറൽ സെക്രട്ടറി അലക്‌സ് തോമസ്, നന്മയുടെ
വൈസ് പ്രസിഡന്റ്‌സക്കീർ ഹുസൈൻ ഐ കരുനാഗപ്പള്ളി,ജോയിന്റ് സെക്രട്ടറിമാരായ സിനു അഹമ്മദ്, മുനീർ മണപ്പള്ളി,ജോയിന്റ് ട്രഷറർ ഷെഫീഖ് മുസ്ല്യാർ, ഹ്യൂമാനിറ്റി കോർഡിനേറ്റർ
ഷാജഹാൻ മൈനാഗപ്പള്ളി എന്നിവർ ആശസകൾ അർപ്പിച്ചു.

മുഹമ്മദ്മൻസൂർ കല്ലൂർ മൊമെന്റോ നൽകിയും യൂസുഫ് കായംകുളംപൊന്നാട അണിയിച്ചും നൗഷാദ് ബിൻസാഗറിനെ ആദരിച്ചു.കരുനാഗപ്പള്ളി ആദിനാട് സ്വദേശിനിയായ വിധവയ്ക്ക് എന്റെറേഡിയോ 91.2 FM ന്റെ സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായിപണിത് നൽകിയ കടയിൽ കച്ചവടം തുടങ്ങുന്നതിനുള്ള സഹായ ധനംയൻ കൊടുങ്ങല്ലൂർ, നന്മയുടെ ഹ്യൂമാനിറ്റി കോർഡിനേറ്റർ ഷാജഹാൻ മൈനാഗപ്പള്ളിക്ക് കൈമാറി.

ട്രഷറർ അഖിനാസ് എം കരുനാഗപ്പള്ളി നന്ദി പറഞ്ഞു. ചടങ്ങുകൾക്ക്സലീം ചേമത്തറയിൽ, സലിം കുനിയത്ത്, റിയാസ് സുബൈർ , ഷെമീർകാവിൽ, ഷെമീർ കൊച്ചാലുമ്മൂട്, നൗഫൽ നൂറുദ്ദീൻ, നിയാസ്ശാസ്താംകോട്ട, അനസ് ചിറ്റുമൂല, നവാസ് ലത്തീഫ്, മൻസൂർകൊച്ചാലുമ്മൂട്, ജാസർ ഇടക്കുളങ്ങര, ഫഹദ്, വഹാബ്, ഷിനു ഷംസ്,ഷെമീർ അബ്ദുൽ റഷീദ്, റിയാസ് അബ്ദുൽ വഹാബ്, അജ്മൽ താഹ,നവാബ് തഴവ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP