Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയന്ത്രണം വിട്ട ബൈക്കിടിച്ചത് പോസ്റ്റിൽ; സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല; സഹയാത്രികനും ഗുരുതരാവസ്ഥയിൽ; അടൂരിൽ എംസി റോഡിലെ അപകടത്തിൽ ജീവൻ നഷ്ടമായത് യുവാവിന്

നിയന്ത്രണം വിട്ട ബൈക്കിടിച്ചത് പോസ്റ്റിൽ; സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല; സഹയാത്രികനും ഗുരുതരാവസ്ഥയിൽ; അടൂരിൽ എംസി റോഡിലെ അപകടത്തിൽ ജീവൻ നഷ്ടമായത് യുവാവിന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. സഹയാത്രികൻ ഗുരുതര നിലയിൽ ചികിൽസയിൽ. അടൂർ വെള്ളക്കുളങ്ങര ജിജി ബംഗ്ലാവിൽ റെജി കെ ചെറിയാന്റെ മകൻ ഗ്രേയ്സൺ റെജി (22) ആണ് മരിച്ചത്. എംസി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിനു സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി വകുപ്പിന്റെ മുന്നറിയിപ്പ് ബോർഡിന്റെ തൂണിൽ ഇടിച്ചാണ് അപകടം. ഏനാത്ത് നിന്ന് അടൂരേക്ക് വരികയായിരുന്നു ബൈക്ക്. പരുക്കേറ്റ ഗ്രേയ്സൺ റജിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന അജാസ് പരുക്കേറ്റ് ചികിത്സയിലാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് നടക്കും. സഹോദരൻ: ഗോഡ്സൺ റെജി മോനിയാണ് മാതാവ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP