Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറവി രോഗം എന്ന് കേട്ടപ്പോൾ തോന്നിയ കൗതുകം കൂടുതൽ അടുത്തറിഞ്ഞപ്പോൾ ഗൗരവമേറിയ പഠനമായി; അൾഷിമേഴ്‌സിനെ നേരത്തെ കണ്ടുപിടിക്കാൻ എന്തുണ്ട് വഴിയെന്ന ആലോചന കലശലായപ്പോൾ ഗവേഷണത്തിനായി വഴി തുറന്ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാല; വീട്ടിലെ പരാധീനതകൾക്കിടയിലും മറവിരോഗത്തിനുള്ള മരുന്ന് തേടി ഫാത്തിമ മുർഷിദ മുന്നോട്ട്

മറവി രോഗം എന്ന് കേട്ടപ്പോൾ തോന്നിയ കൗതുകം കൂടുതൽ അടുത്തറിഞ്ഞപ്പോൾ ഗൗരവമേറിയ പഠനമായി; അൾഷിമേഴ്‌സിനെ നേരത്തെ കണ്ടുപിടിക്കാൻ എന്തുണ്ട് വഴിയെന്ന ആലോചന കലശലായപ്പോൾ ഗവേഷണത്തിനായി വഴി തുറന്ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാല; വീട്ടിലെ പരാധീനതകൾക്കിടയിലും മറവിരോഗത്തിനുള്ള മരുന്ന് തേടി ഫാത്തിമ മുർഷിദ മുന്നോട്ട്

ജംഷാദ് മലപ്പുറം

മലപ്പുറം: മറവിരോഗത്തിനുള്ള ഗവേഷണ വഴിയിലാണ് മലപ്പുറത്തുകാരി ഫാത്തിമ മുർഷിദ. ഇതിനുള്ള മരുന്ന് തേടി ഇംഗ്ലണ്ടിലേക്കു പറക്കാനൊരുങ്ങുകയാണ് കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി ബയോ ടെക്‌നോളജിയിൽ മൂന്നാം റാങ്കുകാരി കൂടിയായ ഈ കൊച്ചുമിടുക്കി. അൾഷിമേഴ്‌സ് രോഗത്തിനെതിരെ ഗവേഷണ വഴിയിൽ ഫാത്തിമ മുർഷിദക്ക് മുന്നിൽ വാതിൽ തുറന്നത് ഇംഗ്ലണ്ടിലെ പ്രശസ്തമായ ബ്രിസ്റ്റോൾ സർവ്വകലാശാലയാണ്.

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബയോടോക്‌നോളജിയിൽ മാസ്റ്റർ ബിരുദത്തിന് പഠിക്കവെ അൾഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു ക്യാമ്പിൽ പങ്കെടുത്തതാണ് മുർഷിദയുടെ ജീവിതത്തിൽ വഴിത്തിരിവായത്. മറവി രോഗത്തെക്കുറിച്ച് കേട്ടിരുന്നെങ്കിലും അതിന്റെ യഥാർഥ മുഖം നേരിൽ കണ്ടപ്പോൾ ഈ വിഷയത്തിൽ പഠിക്കണമെന്ന് ആഗ്രഹം ജനിച്ചു. പിന്നീട് സ്വന്തം നിലക്ക് ഓർമ്മയുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ ഒട്ടേറെ പഠനങ്ങൾ. ഏറെ ശ്രമകരമായ വഴിയെന്ന് തിരിച്ചറിഞ്ഞിട്ടും മുർഷിദ പിറകോട്ടുപോയില്ല. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരുടെ അകമഴിഞ്ഞ പ്രോത്സാഹനവും മുർഷിദക്ക് ലഭിച്ചു. ഇതിനായി പിജിയുടെ പ്രൊജക്റ്റ് ന്യൂറോണുകളുടെ പ്രവർത്തനത്തെക്കുറിച്ചാക്കി. ഇന്ത്യയിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോക്ടർ സൗരവ് ബാനർജിയുടെ നേതൃത്വത്തിൽ ഹരിയാനയിലെ നാഷ്‌നൽ ബ്രെയിൻ റിസർച്ച് സെന്ററിൽ പ്രൊജക്റ്റ് അസിസ്റ്റന്റായി ചേർന്നു. ഇവിടെ നിന്നുള്ള അനുഭവങ്ങളാണ് യുകെയിലെ ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണത്തിന് വഴിതുറന്നത്.

എംഐആർഎൻഎയുടെ തലച്ചോറിലെ പ്രവർത്തനങ്ങൾ വിലയിരുത്തി അൾഷിമേഴ്‌സ് രോഗത്തെ നേരത്തെ കണ്ടുപിടിക്കാമെന്ന ഒരു സാധ്യതയാണ് മുർഷിദയുടെ ഗവേഷണ വിഷയം. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഗവേഷണത്തിന് അവസരം ലഭിച്ചത്. ഓൾ ഇന്ത്യാ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അർഹത നേടിയിരുന്നു. പ്ലസ്ടു വരെ നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ പഠിച്ച ഫാത്തിമ മുർഷിദ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എസ്.സി ബയോ ടെക്‌നോളജിക്ക് രണ്ടാം റാങ്കും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി ബയോ ടെക്‌നോളജിക്ക് മൂന്നാം റാങ്കും നേടി മികച്ച അകാദമിക് നേട്ടത്തിനുടമ കൂടിയാണ്.

മലപ്പുറം ഒഴൂർ അയ്യായ പെരുളി വീട്ടിൽ അബ്ദുൽ ഹമീദിന്റെയും സുലൈഖയുടെയും മകൾ ഫാത്തിമ മുർഷിദ എന്ന മിടുമിടുക്കി.പിതാവ് അബ്ദുൽ ഹമീദ് ട്രക്ക് ഡ്രൈവറാണ്. സാമ്പത്തിക പരാധീനതകൾക്കിടയിലും മാതാപിതാക്കളുടെ പ്രോൽസാഹനമായിരുന്നു മുർഷിദയുടെ വിജയത്തിന് പിന്നിൽ. സഹോദരൻ മുഹമ്മദ് നിബ്രാസ് പ്ല് ടുവിന് ശേഷം എഞ്ചിനീയറിങ് പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. സ്‌കൂൾ വിദ്യാർത്ഥികളായ മുൻഷിദ, ആയിഷ മഹ എന്നിവർ സഹോദരങ്ങളാണ്. 20 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഗവേഷണ പഠനത്തിനുള്ള സാമ്പത്തിക തടസ്സങ്ങൾ നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. എന്നാൽ നാട്ടിലെ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP