Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭഗവാനേ നിന്ദിച്ചിട്ടും നിന്ദിച്ചിട്ടും എന്തേ സഖാക്കൾക്ക് മതിയാവാത്തത്? മതിയായില്ലേ സഖാക്കളേ നിങ്ങൾക്ക് ഇതുവരെ... ചോരയൊലിക്കുന്ന സ്ത്രീയുടെ നഗ്‌നതക്കുള്ളിൽ ഭഗവാനെ ഒളിപ്പിച്ച് പക തീർക്കാൻ മാത്രം ഹിന്ദുവിരോധം എങ്ങനെയാണ് സഖാക്കളേ നിങ്ങൾക്കുണ്ടായത്? എന്തുകൊണ്ടാണ് ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്നും പഠിക്കാത്തത്? ഫ്രാങ്കോയുടെ അടിവസ്ത്രത്തിന്റെ പേരിൽ പൊട്ടിക്കരഞ്ഞ നേതാക്കന്മാരൊക്കെ എന്തുകൊണ്ടാണ് ഇപ്പോൾ വാ അടച്ചിരിക്കുന്നത്?

ഭഗവാനേ നിന്ദിച്ചിട്ടും നിന്ദിച്ചിട്ടും എന്തേ സഖാക്കൾക്ക് മതിയാവാത്തത്? മതിയായില്ലേ സഖാക്കളേ നിങ്ങൾക്ക് ഇതുവരെ... ചോരയൊലിക്കുന്ന സ്ത്രീയുടെ നഗ്‌നതക്കുള്ളിൽ ഭഗവാനെ ഒളിപ്പിച്ച് പക തീർക്കാൻ മാത്രം ഹിന്ദുവിരോധം എങ്ങനെയാണ് സഖാക്കളേ നിങ്ങൾക്കുണ്ടായത്? എന്തുകൊണ്ടാണ് ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്നും പഠിക്കാത്തത്? ഫ്രാങ്കോയുടെ അടിവസ്ത്രത്തിന്റെ പേരിൽ പൊട്ടിക്കരഞ്ഞ നേതാക്കന്മാരൊക്കെ എന്തുകൊണ്ടാണ് ഇപ്പോൾ വാ അടച്ചിരിക്കുന്നത്?

മറുനാടൻ ഡെസ്‌ക്‌

കുറേ നാളുകളായി ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുക എന്ന ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തിട്ട്. അതിനുള്ള തിരിച്ചടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഔദ്യോഗികമായി ഒരു വിശ്വായിയുടെയും വികാരത്തെ വ്രണപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട് എന്ന് മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശബരിമല ശ്രീ അയ്യപ്പനെ അപമാനിച്ചതിനുള്ള ശിക്ഷയാണ് തങ്ങൾക്ക് ലഭിച്ചത് എന്ന് പാർട്ടിയുട അണികൾ തുറന്നു സമ്മതിക്കുകയും ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതിന് ഇനി ഒരുതരത്തിലുള്ള സൂചനകളും ഒരു പാർട്ടിക്കാരന്റെയും മുഖത്തുനിന്നും വരരുത് എന്ന് പാർട്ടി നേതാക്കന്മാർ തന്നെ നിർദ്ദേശം കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ. പക്ഷേ അറിഞ്ഞോ അറിയാതെയോ ഓരോ ദിവസം ചെല്ലുംതോറും ഹിന്ദുവിന്റെ വികാരത്തെ വ്രണപ്പെടുത്തുകയും തല്ലി മുറിവേൽപ്പിക്കുകയും ചെയ്യുന്നത് ഒരുപറ്റം സിപിഎമ്മുകാർക്ക് ഇപ്പോഴും ഹരമായി തുടരുന്നു എന്നു വേണം മനസ്സിലാക്കാൻ.

ഏറ്റവും ഒടുവിൽ തൃശ്ശൂർ കേരളവർമ്മ കോളജിലെ എസ്എഫ്‌ഐ വിദ്യാർത്ഥികൾ സ്ഥാപിച്ച ഒരു ഫ്‌ളക്‌സ് ബോർഡാണ് അയ്യപ്പ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത്. ഒരു സ്ത്രീയുടെ നഗ്നഭാഗത്തുനിന്നും പ്രത്യക്ഷപ്പെടുന്ന ഭഗവാനെയാണ് അവർ ആർത്തവവിരുദ്ധതക്കെതിരെയുള്ള, സ്ത്രീവിരുദ്ധതക്കെതിരെയുള്ള പ്രതീകമായി ചിത്രീകരിക്കുന്നത്. ക്യൂട്ടക്‌സ ഇട്ട ഒരു സ്ത്രീയുടെ നഖവും ഒലിച്ചിറങ്ങുന്ന ചോരയും ഫ്‌ളക്‌സ് ബോർഡിലെ വാചകങ്ങളും ഒക്കെ നവോദ്ധാനത്തിന്റെ ഗാനം പാടുമ്പോൾ വ്രണപ്പെടുന്നത് അയ്യപ്പഭക്തരുടെ വികാരമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും? എന്തായാലും ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കം ഹിന്ദു സംഘടനകളുടെ ഒക്കെ നേതാക്കന്മാർ ഈ മതനിന്ദയ്‌ക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ ഫ്‌ളക്‌സ് ബോർഡ് വിവാദമായിട്ടും സിപിഎമ്മിന്റെ നേതാക്കന്മാർ ഒന്നും പ്രതികരിച്ചിട്ടില്ല എന്നതാണ്. അതായത് ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാഴ്‌ത്തുന്ന ഒരു വിവാദമായി പടരുന്നെങ്കിൽ മാത്രം എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ മതി എന്നാണ് ഇപ്പോൾ സിപിഎം നേതാക്കന്മാരുടെ തീരുമാനം. ഇനി, അതൊരു വിവാദമായി ഉയർന്നു വന്നാൽ പോലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ്, നവോദ്ധാനത്തിന്റെയും പുരോഗമനത്തിന്റെയും പേര് പറഞ്ഞ് അതിനെ ന്യായീകരിക്കാൻ അവർ രംഗത്തുണ്ടാകും. ഇതാണ് മുമ്പ് കേട്ടതും കണ്ടതുമായ പാഠങ്ങൾ എല്ലാം. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ ഭരണഘടനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് മത അവഹേളനം നടന്നപ്പോൾ, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയപ്പോൾ നാടുനീളെ നവോദ്ധാന സമ്മേളനങ്ങൾ വിളിച്ചുകൂട്ടി പുരോഗമനത്തിന്റെ പ്രധാന്യം കൂടി ഊന്നിപ്പറഞ്ഞുകൊണ്ട് വിശ്വാസികളേയും ആചാരങ്ങളേയും അധിക്ഷേപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേതൃത്വം കൊടുത്തത് ഇത്തരുണത്തിൽ അനുസ്മരിക്കേണ്ടതാണ്. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP