Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രോളിങ് നിരോധനം: സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

ട്രോളിങ് നിരോധനം: സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

എം മനോജ് കുമാർ

മാന്നാർ: ട്രോളിങ് നിരോധനം തുടരവേ സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് നൽകി .പ്രപഞ്ചം ക്ലബ് മാതൃകയായി. അരിയും പച്ചക്കറിയും ഉൾപ്പെടെയുള്ള ഭക്ഷ്യോപയോഗ സാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. 25 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് പ്രപഞ്ചം ക്ലബ് കിറ്റ് നൽകിയത്. ആലപ്പാട് പഞ്ചായത്തിലെ ഭദ്രമുക്ക്, തുമ്പോളി ചിറ, പണിക്കരുകടവ്, അഴീക്കൽ, ചെറിയഴീക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ഭക്ഷണക്കിറ്റ് കൈമാറിയത്. 2000 രൂപയ്ക്കുള്ള സാധനങ്ങളാണ് ഓരോ കിറ്റിലുമുണ്ടായിരുന്നത്.

കിറ്റ് വിതരണം പ്രപഞ്ചം ക്ലബ് പ്രസിഡന്റ് പ്രവീൺ പ്രഭ ഉത്ഘാടനം ചെയ്തു. സെക്രട്ടറി എം.മനു, വിഷ്ണു, അനന്തകൃഷ്ണൻ, അമൽ സുഭാഷ്, അജീഷ് വർഗീസ്, അനീഷ് വിശ്വാസ്, മനോഷ്, ഉണ്ണകൃഷ്ണൻ നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP