Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പിന് ശേഷവും `പി ജെ` ഗ്രൂപ്പുകൾ സജീവം; തെരഞ്ഞെടുപ്പിന് ശേഷം പല പിജെ ഗ്രൂപ്പുകളും പെരുമാറുന്നത് പാർട്ടി നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി; സിപിഎം അംഗങ്ങൾ അഭിപ്രായങ്ങൾ പാർട്ടി ഘടകങ്ങളിൽ പറയണം; പാർട്ടി വിരുദ്ധതപോലും പ്രചരിപ്പിക്കുന്നുവർ ഗ്രൂപ്പിന്റെ പേര് മാറ്റണമെന്നും പി. ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തെരഞ്ഞെടുപ്പിന് ശേഷവും `പി ജെ` ഗ്രൂപ്പുകൾ സജീവം; തെരഞ്ഞെടുപ്പിന് ശേഷം പല പിജെ ഗ്രൂപ്പുകളും പെരുമാറുന്നത് പാർട്ടി നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി; സിപിഎം അംഗങ്ങൾ അഭിപ്രായങ്ങൾ പാർട്ടി ഘടകങ്ങളിൽ പറയണം; പാർട്ടി വിരുദ്ധതപോലും പ്രചരിപ്പിക്കുന്നുവർ ഗ്രൂപ്പിന്റെ പേര് മാറ്റണമെന്നും പി. ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

സാമൂഹ്യ മാധ്യമങ്ങളിൽ തുറന്ന സംവാദം അഭികാമ്യമാണ്.എന്നാൽ ഈ സംവാദങ്ങൾ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളിൽ 'പിജെ' എന്നത് ചേർത്ത് കാണുന്നുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിരുന്നു.അത് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടതുപക്ഷത്തെ സഹായിച്ചു.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മേൽപറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകൾ സിപിഎം ന്റെ നിലപാടുകളിൽ നിന്നും വ്യത്യസ്തമായ പ്രചരണങ്ങൾ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല.അതിനാൽ 'പിജെ' എന്നത് എന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകൾ അതിന്റെ പേരിൽ മാറ്റം വരുത്തണം.

സിപിഎം മെംബർമാർ അഭിപ്രായങ്ങൾ അവരവരുടെ പാർട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്.പാർട്ടിയെ സ്‌നേഹിക്കുന്ന അനുഭാവികളും എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. സിപിഎം അനുകൂല പ്രചരണം നടത്തുന്ന ഫേസ്‌ബുക്ക് പേജുകളിൽ ചിലത് ചില ഘട്ടങ്ങളിൽ പാർട്ടിവിരുദ്ധ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. ഇതും തിരുത്തണം.ഏത് വിഷയവും പാർട്ടിയെ അടിക്കാനുള്ള ആയുധമായാണ് എതിരാളികൾ പ്രയോജനപ്പെടുത്തുന്നത്.കോൺഗ്രസ്സിന്റെ സമുന്നതരായ നേതാക്കൾ സ്ത്രീപീഡന -അഴിമതി കേസുകളിൽ പ്രതികളായിട്ടും ഉന്നത നേതാക്കളായി തന്നെ തുടരുകയാണ്.ഇത് ബിജെപിക്കും ബാധകമാണ്.അവരുടെ പേരുകൾ നാട്ടിലാകെ ജനങ്ങൾക്കറിയാം.

ഇത്തരം വിഷയങ്ങളിൽ സാധാരണ മെമ്പർക്കെതിരെ പോലും ആരോപണം ഉയർന്നാൽ അന്വേഷിച്ച് നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം.എന്നാൽ പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങൾ പോലും പാർട്ടിയുടെ ചുമലിൽ ഇടാനാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നത്.

മക്കൾ ചെയ്ത കുറ്റത്തിന്റെ പേരിൽ പാർട്ടി നേതാവായ അച്ഛനെയും അച്ഛന്റെ പാർട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണ്.മാത്രമല്ല നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാൻ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ട്.അതിന്റെ ഭാഗമായി എന്റെ ഒരു മകൻ ഏതോ ഒരവസരത്തിൽ കല്ലു ചുമന്നതും മറ്റൊരു മകൻ ഹോട്ടൽ ജോലി ചെയ്യുന്നതും അവരുടെ സുഹത്തുക്കൾ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കൾ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്.ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

കോൺഗ്രസ്സ്-ബിജെപി-മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ പാർട്ടിയാണ് സിപിഎം.വിമർശനവും സ്വയം വിമർശനവും പാർട്ടിയുടെ മുഖമുദ്രയാണ്.അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജീവസ്സുറ്റതാക്കുന്നത്. ഇങ്ങനെ പാർട്ടിക്കകത്തുള്ള തെറ്റുതിരുത്തൽ നടപടികളിലൂടെ മുന്നോട്ട് പോകുന്ന സിപിഎം ജനങ്ങൾക്ക് മുന്നിൽ മാതൃകയായ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ വേറിട്ട അസ്തിത്വം നിലനിൽക്കേണ്ടത് സമൂഹത്തിനാകെ ആവശ്യമാണ്.ഇന്നത്തെ ഇരുണ്ട കാലത്തെ വെളിച്ചമാണ് സിപിഎം. ഈ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബ്ബലപ്പെടുത്തുന്നതിനും തെറ്റിധാരണ സൃഷ്ടിക്കുന്നതിനും സഹായകരമായ ഒരു നിലപാടും പാർട്ടി മെംബർമാരും പാർട്ടി ബന്ധുക്കളും സ്വീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP