Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യക്തിയെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; ഏഴ് വർഷത്തിൽ അധികം ശിക്ഷയുള്ള കുറ്റങ്ങളിൽ പ്രതികളുടെ സമ്മതം ആവശ്യമില്ല; യുഎപിഎ ചുമത്തി ഏത് വ്യക്തിയേയും ഭീകരനാക്കി ദീർഘകാലം വിചാരണയില്ലാതെ അകത്തിടാം; വിദേശത്ത് ഭീകര പ്രവർത്തനത്തിലെ ഇന്ത്യാക്കാരെ പ്രതിചേർത്ത് ലുക്ക് ഔട്ട് നോട്ടീസ്; മുനുഷ്യക്കടത്തും സൈബർ കുറ്റകൃത്യങ്ങളും അന്വേഷിക്കും; എൻ ഐ എയ്ക്ക് സമ്പൂർണ്ണ അധികാരം നൽകാൻ ഉറച്ച് മോദി സർക്കാർ; അമിത് ഷാ ആഭ്യന്തര ഭരണം തുടങ്ങിയതോടെ സമസ്ത മേഖലകളിലും പിടിമുറുക്കുന്നു

വ്യക്തിയെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; ഏഴ് വർഷത്തിൽ അധികം ശിക്ഷയുള്ള കുറ്റങ്ങളിൽ പ്രതികളുടെ സമ്മതം ആവശ്യമില്ല; യുഎപിഎ ചുമത്തി ഏത് വ്യക്തിയേയും ഭീകരനാക്കി ദീർഘകാലം വിചാരണയില്ലാതെ അകത്തിടാം; വിദേശത്ത് ഭീകര പ്രവർത്തനത്തിലെ ഇന്ത്യാക്കാരെ പ്രതിചേർത്ത് ലുക്ക് ഔട്ട് നോട്ടീസ്; മുനുഷ്യക്കടത്തും സൈബർ കുറ്റകൃത്യങ്ങളും അന്വേഷിക്കും; എൻ ഐ എയ്ക്ക് സമ്പൂർണ്ണ അധികാരം നൽകാൻ ഉറച്ച് മോദി സർക്കാർ; അമിത് ഷാ ആഭ്യന്തര ഭരണം തുടങ്ങിയതോടെ സമസ്ത മേഖലകളിലും പിടിമുറുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലെ ഏക ദേശീയ കുറ്റാന്വേഷണ വിഭാഗമാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.). 2009 ൽ രൂപീകരിച്ച എൻ.ഐ.എ.യുടെ പ്രധാന ലക്ഷ്യം ഭീകര പ്രവർത്തനങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുകയും, അന്തർ സംസ്ഥാന ബന്ധമുള്ളതും സംസ്ഥാനങ്ങൾ കൈമാറുന്നതുമായ കേസുകൾ അന്വേഷിക്കുക എന്നതുമാണ്. മന്മോഹൻസിങ് പ്രധാനമന്ത്രിയാകുമ്പോഴാണ് ഈ സംഘടനയുടെ പിറവി. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നിൽ. ഭീകര പ്രവർത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എൻ.ഐ.എയുടെ അന്വേഷണ പരിഗണനാ വിഷമായിരുന്നു. കള്ളനോട്ട്, വിമാനം റാഞ്ചൽ ആണവോർജ്ജ നിയമത്തിന്റെ ലംഘനം മയക്കുമരുന്ന് കള്ളക്കടത്ത്, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ് എൻ.ഐ.എ യുടെ അധികാരപരിധിയിൽ വരുന്നവയായിരുന്നു. എന്നാൽ മോദിയുടെ രണ്ടാം മന്ത്രിസഭയിൽ അമിത് ഷായാണ് ആഭ്യന്തര മന്ത്രി. എൻ ഐ എയുടെ അധികാര പരിധികൾ പോരെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കൂടുതൽ അധികാരങ്ങൾ എത്തുകയാണ്.

ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധം എൻഐഎ നിയമവും യുഎപിഎ നിയമവും (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ഭേദഗതി ചെയ്യാനുള്ള ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയിരിക്കുകയാണ് ഇപ്പോൾ. ഏത് കേസിലും അന്വേഷണത്തിന് പ്രാപ്തമാക്കും വിധമാണ് പുതിയ ബിൽ. എൻ ഐ എയെ സമ്പൂർണ്ണ കുറ്റാന്വേഷണ ഏജൻസിയാക്കുകയാണ് അമിത് ഷാ. ഇന്ത്യക്കാർ ഉൾപ്പെടുന്ന വിദേശത്തെ ഭീകരപ്രവർത്തനങ്ങളിലും കേസെടുക്കാൻ ഇതോടെ അധികാരം ലഭിക്കുമെന്നതാണ് ഇതിൽ പ്രധാനം. എൻ ഐ എയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം കുറ്റാന്വേഷണത്തിൽ കൂടുതൽ കരുത്താകുന്ന തീരുമാനങ്ങളും എടുക്കുന്നു. വ്യക്തിയെ തിരിച്ചറിയാൻ ഡിഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുമതി നൽകുന്ന ബില്ലിനും അനുമതിയായി. ഇതു കഴിഞ്ഞ ലോക്‌സഭ ജനുവരിയിൽ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടിരുന്നു.

നിയമ ഭേദഗതിയോടെ സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുൾപ്പെടെയുള്ള വിഷയങ്ങളും എൻഐഎക്ക് അന്വേഷിക്കാനാകും. യുഎപിഎ നിയമ ഭേദഗതി നടപ്പായാൽ ഏതെങ്കിലും വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനും എൻഐഎയ്ക്കു കഴിയും. ഇതുവരെ സംഘടനകളെ മാത്രമേ ഇത്തരത്തിൽ പ്രഖ്യാപിക്കാൻ കഴിയുമായിരുന്നുള്ളൂ. 2017 മുതൽ കേന്ദ്ര സർക്കാർ ഈ നിയമ ഭേദഗതിക്കായി ശ്രമിക്കുകയാണ്. സക്കീർ നായിക്കിനെ പോലുള്ള വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഇത്. ഡിഎൻഎ ബില്ലിൽ ദേശീയ, മേഖലാ തലങ്ങളിൽ ഡിഎൻഎ ഡേറ്റാ ബാങ്കുകൾക്കു നിർദ്ദേശമുണ്ട്. കുറ്റകൃത്യ സ്ഥലത്തു നിന്നുള്ള വിവരങ്ങൾ, കുറ്റവാളികളുടെയും കാണാതായവരുടെയും മരിച്ച അജ്ഞാതരുടെയും ഡിഎൻഎ വിവരങ്ങൾ ഇവിടെ സൂക്ഷിക്കും.

ഡിഎൻഎ പരിശോധന നടത്തുന്ന എല്ലാ ലാബുകൾക്കും റജിസ്‌ട്രേഷൻ ഉറപ്പാക്കാൻ പുതിയ ബില്ലിൽ നിർദ്ദേശമുണ്ട്. ഡിഎൻഎ പരിശോധന നടത്താൻ വ്യക്തിയുടെ സമ്മതപത്രം ഉറപ്പാക്കണം. എന്നാൽ 7 വർഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളിലും മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും സമ്മതം വേണ്ട. ഏത് ഏറെ നിർണ്ണായകമായി മാറും. സമ്മതമില്ലാതെ തന്നെ കൊടും കുറ്റങ്ങളിൽ ഡി എൻ എ ടെസ്റ്റിലൂടെ കുറ്റം തെളിയിക്കാൻ കഴിയും വിധമാണ് നിയമ നിർമ്മാണം. എഎൻഐയുടെ പ്രവർത്തനത്തിൽ ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ച കാര്യങ്ങൾ തിരിച്ചറിഞ്ഞാണ് പുതിയ ബിൽ എത്തുന്നത്. രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷത്തിന് ഇപ്പോഴും കുറവുണ്ട്. അതുകൊണ്ട് തന്നെ ഈ ബില്ലുകൾ ഉടൻ പാസാകുമോ എന്ന് ഉറപ്പില്ല.

തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തിൽ എത്തിയപ്പോളാണ് എൻ ഐ എയുടെ ആവശ്യകതയെപ്പറ്റി ചർച്ചയെത്തിയത് ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാൻ എൻ.ഐ.എ യ്ക്കാകും. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറൽ അന്വേഷണ ഏജൻസിയായാണ് എൻ.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു. സുരക്ഷാസേനയിൽ നിന്നാണ് എൻ.ഐ.എയിൽ ഇപ്പോൾ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളിൽ പൊലീസിൽ നിന്നു ഡെപ്യൂട്ടേഷൻ വഴിയും ജീവനക്കാരെ നിയമിക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ കേസുകളിൽ കാര്യക്ഷ്മമായ ഇടപെടലിനാണ് പുതിയ ഭേദഗതികൾ. സൈബർ കേസുകൾ അന്വേഷിക്കാനുള്ള അധികാരവും നിർണ്ണായകമാണ്. ഇതിലൂടെ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങളിൽ നടക്കുന്ന ഇടപെടലുകളെ പോലും ദേശീയ സുരക്ഷയുടെ വിഷയമായി കണ്ട് ഇടപെടാൻ കഴിയും.

നിലവിൽ സൈബർ കേസുകൾ അന്വേഷിക്കുന്ന സംസ്ഥാന പൊലീസാണ്. എന്നാൽ ഐസിസ് പോലുള്ള ഭീകര സംഘടനകളുടെ പ്രവർത്തനം സോഷ്യൽ മീഡിയ വഴിയാണെന്ന് കേന്ദ്രം തിരിച്ചറിയുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് തീവ്രവാദ റിക്രൂട്ട്‌മെന്റിലും മറ്റും കാര്യങ്ങളെത്തിക്കുന്നത്. ഇതിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ എൻ ഐ എ ഇടപെടാൻ ഒരുങ്ങുന്നത്. ഇതിലൂടെ സോഷ്യൽ മീഡിയയിൽ നിരന്തര നിരീക്ഷണമാകും എൻ ഐ എ നടക്കുക. രാജ്യത്തിനെതിരെ നടക്കുന്ന ചെറിയ അധിക്ഷേപങ്ങളിൽ പോലും കേസെടുക്കാൻ കഴിയും. മനുഷ്യക്കടത്തും പല സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. മുനമ്പം മനുഷ്യക്കടത്തിൽ തുമ്പുണ്ടാക്കാൻ പോലും കേരളാ പൊലീസിന് കഴിഞ്ഞില്ല. പുതിയ ബിൽ എത്തുന്നതോടെ ഇത്തരം കേസുകൾ അന്വേഷിക്കാൻ എൻ ഐ എയ്ക്ക് കഴിയും.

ഭീകര പ്രവർത്തനത്തിന് വേണ്ടിയാണ് മനുഷ്യക്കടത്തുകൾ എന്ന വിലയിരുത്തൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം കേസുകൾ എൻ ഐ എ ഏറ്റെടുക്കുന്നത്. ഇതും ഭീകര കുറ്റാന്വേഷണത്തിൽ ഏറെ നിർണ്ണായകമാകും. യുഎപിഎ ചുമത്തി ഏത് വ്യക്തിയേയും ഭീകരനാക്കി ദീർഘകാലം വിചാരണയില്ലാതെ അകത്തിടാം എന്നതും നിർണ്ണായകമാണ്. കേന്ദ്ര സർക്കാരിന് താൽപ്പര്യമില്ലാത്തവരെ അകത്താക്കാനുള്ള അധികാരമാകും ഇതിലൂടെ എൻ ഐ എയ്ക്ക് ലഭിക്കുകയെന്ന വിമർശനവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP