Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റേഷൻ വാങ്ങാം, രാജ്യത്ത് എവിടെനിന്നും; കേന്ദ്ര പദ്ധതി കേരളത്തിലും നടപ്പാക്കും; ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നടപ്പാക്കാൻ ഒരുക്കം തുടങ്ങി; തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു ഭാവിയിൽ ഭക്ഷ്യധാന്യം നൽകില്ലെന്ന തീരുമാനവും നടപ്പാക്കിയേക്കും; 86 ലക്ഷം കാർഡ് ഉടമകളിൽ 15 % ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ല

റേഷൻ വാങ്ങാം, രാജ്യത്ത് എവിടെനിന്നും; കേന്ദ്ര പദ്ധതി കേരളത്തിലും നടപ്പാക്കും; ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നടപ്പാക്കാൻ ഒരുക്കം തുടങ്ങി; തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു ഭാവിയിൽ ഭക്ഷ്യധാന്യം നൽകില്ലെന്ന തീരുമാനവും നടപ്പാക്കിയേക്കും; 86 ലക്ഷം കാർഡ് ഉടമകളിൽ 15 % ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; റേഷൻകാർഡ് ഉടമകൾക്ക് ഇനി റേഷൻ വാങ്ങാം രാജ്യത്ത് എവിടെ നിന്നും. രാജ്യത്തെ ഏതു റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകുന്ന കേന്ദ്ര പദ്ധതി കേരളത്തിലും നടപ്പാക്കും. പദ്ധതി ഈ വർഷം ആരംഭിക്കാനാണു കേന്ദ്ര തീരുമാനം.ഇതിനായി കേന്ദ്രത്തിന്റെ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (ഐഎംപിഡിഎസ്) നടപ്പാക്കാൻ സംസ്ഥാനത്ത് ഒരുക്കം തുടങ്ങി. സംസ്ഥാനത്ത് ഏതു റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകുന്ന പോർട്ടബിലിറ്റി സംവിധാനം ഇപ്പോഴുണ്ട്. ഇതു രാജ്യമാകെ വ്യാപിപ്പിക്കും.

തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവരുടെ ഭക്ഷ്യധാന്യങ്ങൾ റേഷൻ കട ഉടമകൾ കൈക്കലാക്കുന്നതു പതിവാണ്. തൊഴിൽ ചെയ്യുന്ന സംസ്ഥാനത്ത് ഇവർക്കു റേഷൻ ലഭിക്കുന്നുമില്ല. ഈ പ്രശ്‌നത്തിനും പുതിയ സംവിധാനം പരിഹാരമാകും. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് റേഷൻകടകളിൽനിന്നു ധാന്യങ്ങൾ ലഭിച്ചുതുടങ്ങുന്നതോടെ, റേഷൻ കടകളും കൂടുതൽ സജീവമാകും.

സംസ്ഥാനാതിർത്തികളിൽ 2 സംസ്ഥാനത്തും റേഷൻ കാർഡ് ഉള്ളവരുണ്ട്. ഐഎംപിഡിഎസ് നടപ്പായാൽ ഒരു റേഷൻ കടയിൽ നിന്നു ധാന്യങ്ങൾ വാങ്ങുന്നവർക്കു രാജ്യത്തെ മറ്റൊരിടത്തു നിന്നും റേഷൻ സാധനം ലഭിക്കില്ല. രണ്ടാമത്തെ കാർഡ് സ്വാഭാവികമായി റദ്ദാകും.

റേഷൻ വേണ്ടെങ്കിൽ ഒഴിവാക്കും

തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു ഭാവിയിൽ ഭക്ഷ്യധാന്യം നൽകില്ലെന്ന തീരുമാനം ഉടൻ നടപ്പാക്കണമെന്നു കേരളത്തോടു കേന്ദ്രം ആവശ്യപ്പെട്ടു. 3 മാസം വരെ ഭക്ഷ്യധാന്യം വാങ്ങാത്തവരെ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവായിട്ടില്ല. 86 ലക്ഷം കാർഡ് ഉടമകളിൽ 15 % ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ല. ഇവരിൽ ഏറെയും അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണന വിഭാഗക്കാരാണ്.

ഗുണങ്ങൾ

1.താമസം മാറുന്നതനുസരിച്ച് റേഷൻ കാർഡ് മാറേണ്ട,
2. ഒരു റേഷൻ കട തുറന്നിട്ടില്ല എങ്കിൽ അടുത്ത കടയിൽ പോകാം
3. മോശം സേവനം കാഴ്ചവയ്ക്കുന്ന റേഷൻ കടയെ ഗുണഭോക്താക്കൾക്ക് ബഹിഷ്‌കരിക്കാം
4. റേഷൻ കടയിൽ കൂടുതൽ വിൽപ്പന നടന്നാൽ കൂടുതൽ കമ്മീഷൻ കിട്ടുന്നതിനാൽ റേഷൻ കടക്കാർ തമ്മിൽ നല്ല സേവനം ലഭ്യമാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP