Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇതല്ല, ഇതിനപ്പുറം കണ്ടവനാണീ ഞാൻ! ചൈനയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കയറിയ ഇന്ദ്രൻസ് ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ പെടാപെടുന്ന വീഡിയോ വൈറൽ; ഹോട്ടൽ ജീവനക്കാരൻ മലയാളം അറിയാമായിരുന്നെങ്കിൽ... എന്നോട് കൈകൊണ്ട് കഴിച്ചോളാൻ പറഞ്ഞേനെ' എന്ന് കുറിച്ച് നടനും; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച ഇന്ദ്രൻസിന്റെ വീഡിയോ കാണാം

ഇതല്ല, ഇതിനപ്പുറം കണ്ടവനാണീ ഞാൻ! ചൈനയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കയറിയ ഇന്ദ്രൻസ് ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ പെടാപെടുന്ന വീഡിയോ വൈറൽ; ഹോട്ടൽ ജീവനക്കാരൻ മലയാളം അറിയാമായിരുന്നെങ്കിൽ... എന്നോട് കൈകൊണ്ട് കഴിച്ചോളാൻ പറഞ്ഞേനെ' എന്ന് കുറിച്ച് നടനും; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച ഇന്ദ്രൻസിന്റെ വീഡിയോ കാണാം

രുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ''ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്ന ഇന്ദ്രൻസാണ് ഇപ്പോൾ വാർത്തകളിലെ താരം. സോഷ്യൽമീഡിയ അടക്കം നടന്റെ അംഗീകാരത്തിനെയും നടന്റെ വളർച്ചയെയും കുറിച്ചുള്ള കുറിപ്പുകളാൽ നിറയുകയാണ്. എന്നാൽ ഇന്ദ്രൻസ് ആവട്ടെ തന്റെ പേജിൽ പോസ്റ്റിയ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ ചിരി പടർത്തുകയാണ്.

ഷാങ്ഹായിയിലെ ഹോട്ടലിൽ നടന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഇന്ദ്രൻസ് ഫേസ്‌ബുക്കിൽ പങ്കുവച്ചത്. ചോപ്സ്റ്റിക് ഉപയോഗിച്ച് ഇന്ദ്രൻസിനെ ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുന്ന ഹോട്ടലിലെ ജീവനക്കാരനാണ് വീഡിയോയിലുള്ളത്.

പോസ്റ്റിന് ഇന്ദ്രൻസ് നൽകിയ ക്യാപ്ഷനാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 'പാവം, പുള്ളിക്കാരന് മലയാളം അറിയാമായിരുന്നെങ്കിൽ എന്നോട് കൈകൊണ്ട് വാരി കഴിച്ചോളാൻ പറഞ്ഞേനെ' എന്നാണ് ഇന്ദ്രൻസ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയെന്ന് റെസ്റ്റോറന്റ് ജീവനക്കാരൻ പറഞ്ഞു കൊടുക്കുന്നുണ്ടെങ്കിലും ചോപ്സ്റ്റിക്‌സ് ഉപയോഗിച്ച് ശീലമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ് താരം. ഇന്ദ്രൻസ് തന്നെയാണ് വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്ദ്രൻസിനെ പരിശ്രമം കണ്ടി ചിരിയോടെ ഇരിക്കുന്ന ഡോ. ബിജുവിനെയും വീഡിയോയിൽ കാണാം.

അവസാനം അവൻ പോയപ്പോൾ ഇങ്ങള് ആ കോലു വലിച്ചെറിഞ്ഞു കൈ കൊണ്ട് തന്നെ കഴിച്ചില്ലേ, ക്യാപ്ഷൻ കിടുവേ സിംപിൾ & പവർ ഫുൾ ഇന്ദ്രസേട്ടൻ.. കൈ കൊണ്ടു വാരി കഴിക്കൂ ഇന്ദ്രൻസേട്ടാ, നമ്മൾ മലയാളികൾ അങ്ങനെ അല്ലെ .. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ,എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

സംവിധായകൻ ഡോ. ബിജുവും സക്കരിയ മുഹമ്മദും ഇന്ദ്രൻസിനൊപ്പം വീഡിയോയിലുണ്ട്. മേളയിൽ സ്യൂട്ട് ധരിച്ച് എത്തിയ ഇന്ദ്രൻസിന്റെ ചിത്രം നേരത്തേ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മേളയിൽ പ്രദർശിപ്പിക്കുന്ന ഡോക്ടർ ബിജുവിന്റെ വെയിൽമരങ്ങൾ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്. ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാർഡാണ് മേളയിൽ നിന്ന് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്‌കാരം നമേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി വെയിൽ മരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP