Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

350ലധികം ആരാധകർ ലൊക്കേഷനിൽ വന്നിട്ടും, ആരെയും നിരാശരാക്കാതെ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു;ഫോൺ കോളുകളുടെയും മീറ്റിങ്ങുകളുടെയും യാത്രകളുടെയും തിരക്കുകൾക്കിടയിലും ഒട്ടും മുഷിപ്പ് കാണിക്കാതെ ആരാധകരെ സന്തോഷിപ്പിക്കുന്ന നിങ്ങൾ ഒരു അത്ഭുതം തന്നെ; മോഹൻലാലിനെ മാന്ത്രികനെന്ന് വിളിച്ച് അജു പങ്ക് വച്ച വീഡിയോയും കുറിപ്പും വൈറൽ

350ലധികം ആരാധകർ ലൊക്കേഷനിൽ വന്നിട്ടും, ആരെയും നിരാശരാക്കാതെ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു;ഫോൺ കോളുകളുടെയും മീറ്റിങ്ങുകളുടെയും യാത്രകളുടെയും തിരക്കുകൾക്കിടയിലും ഒട്ടും മുഷിപ്പ് കാണിക്കാതെ ആരാധകരെ സന്തോഷിപ്പിക്കുന്ന നിങ്ങൾ ഒരു അത്ഭുതം തന്നെ; മോഹൻലാലിനെ മാന്ത്രികനെന്ന് വിളിച്ച് അജു പങ്ക് വച്ച വീഡിയോയും കുറിപ്പും വൈറൽ

രാധകരെ പോലെ സഹതാരങ്ങൾക്കും ആവേശമാകുന്ന ആളാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആരാധകർ ആയവരും സമൂഹ ഇടപെടലുകളും രീതികളും കൊണ്ട് ഹൃദയത്തിൽ നടനെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരുമുണ്ട്. ഇപ്പോളിതാ നടനെ മാന്ത്രികനെന്ന് വിളിച്ച് ഒരു വീഡിയോയും കുറിപ്പും ഷെയർ ചെയ്തിരിക്കുകയാണ് അജു വർഗീസ്.

തന്റെ കോടിക്കണക്കിന് വരുന്ന ആരാധകരെ അദ്ദേഹം ഒരിക്കലും നിരാശരാക്കാറില്ലെന്നതിന് തെളിവാണ് അജു പങ്ക് വച്ച വീഡിയോയും തെളിയിക്കുന്നത്. എത്ര ആരാധകർ വന്നാലും മലയാളിയുടെ സ്വന്തം 'ലാലേട്ടൻ' സ്‌നേഹത്തോടെയും കരുതലോടു കൂടിയുമാണ് പെരുമാറിയിട്ടുള്ളത്.

350തോളം ആരാധകർ ഒപ്പം ഫോട്ടോയെടുക്കാനായി എത്തിയിട്ടും അവരെയൊന്നും നിരാശരാക്കാതെ, ഒട്ടും മുഷിയാതെ അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് അജു ഇൻസ്റ്റാഗ്രാം വഴി സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഇതെങ്ങനെ സാധിക്കുന്നു എന്ന അത്ഭുതപെടുകയാണ് അജു.ആരാധകരെ കാണാനും അവർ ഓരോരുത്തരുടെയും കൂടെ ഫോട്ടോ എടുത്ത് അവരെ സന്തോഷിപ്പിക്കാനും സമയം കണ്ടെത്തുന്നത് അത്ഭുതമാണെന്നും അജു കുറിച്ചു.

മോഹൻലാൽ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിലെ ഒരു വിശേഷമാണ് ഒപ്പം അഭിനയിക്കുന്ന അജു വർഗീസ് പങ്കുവയ്ക്കാനുള്ളത്. 

അജു കുറിച്ചതിങ്ങനെ

ഒരുപാട് ഫോൺ വിളികളും, മീറ്റിങ്ങുകളും, ഷൂട്ടിംഗും, യാത്രകളും.. അങ്ങനെ കുറെ തിരക്കുകളിലേക്കാണ് കുറെ വർഷങ്ങളായി അദ്ദേഹം ഉറക്കമുണരുന്നത്. പക്ഷേ എന്നിട്ടും ആരാധകരെ കാണാനും അവർ ഓരോരുത്തരുടെയും കൂടെ ഫോട്ടോ എടുത്ത് അവരെ സന്തോഷിപ്പിക്കാനും സമയം കണ്ടെത്തുന്നത് അത്ഭുതമാണ്. വളരെ ശാന്തതയോടെ മുഖത്തെ പുഞ്ചിരി മായാതെയാണ് ഇതൊക്കെ. ഇത് ശരിക്കും ഒരു ഇന്ദ്രജാലമാണ്. അദ്ദേഹത്തെ ഞാൻ വിളിക്കുക മാന്ത്രികൻ എന്നുതന്നെയാണ്. അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കാൻ വരുന്നതിന്റെ, ഞാൻ എടുത്ത ടൈം ലാപ്‌സ് വീഡിയോ ആണ് ഇത്.. 35 പേരെ എടുത്തപ്പോൾ ഞാൻ നിർത്തി. ഏകദേശം 350ലധികം പേർ ഇങ്ങനെ വന്നു ഫോട്ടോ എടുത്തുപോയിട്ടുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP