Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

50 ബില്യൺ ഡോളറും ഒരു മില്യൺ തൊഴിലവസരങ്ങളും ഉണ്ടാക്കുന്ന പദ്ധതിയുമായി അമേരിക്ക വീണ്ടും ഫലസ്തീനിൽ സമാധാന ശ്രമത്തിന്; കാശുനൽകി മാതൃരാജ്യത്തെ വിൽക്കാനുള്ള പദ്ധതി തള്ളി ഫലസ്തീൻ; സമാധാനത്തിന്റെ പേരിൽ കലാപം ഉണ്ടാക്കാനുള്ള ബഹ്‌റൈൻ സമ്മേളനത്തെ തള്ളി ഇറാൻ

50 ബില്യൺ ഡോളറും ഒരു മില്യൺ തൊഴിലവസരങ്ങളും ഉണ്ടാക്കുന്ന പദ്ധതിയുമായി അമേരിക്ക വീണ്ടും ഫലസ്തീനിൽ സമാധാന ശ്രമത്തിന്; കാശുനൽകി മാതൃരാജ്യത്തെ വിൽക്കാനുള്ള പദ്ധതി തള്ളി ഫലസ്തീൻ; സമാധാനത്തിന്റെ പേരിൽ കലാപം ഉണ്ടാക്കാനുള്ള ബഹ്‌റൈൻ സമ്മേളനത്തെ തള്ളി ഇറാൻ

മറുനാടൻ മലയാളി ബ്യൂറോ

ശ്ചിമേഷ്യയിൽ സമാധാനം നടപ്പിലാക്കുന്നതിന് 50 ബില്യൺ ഡോളർ ചെലവിടാനുള്ള അമേരിക്കൻ പദ്ധതി വിവാദത്തിലേക്ക്. സമാധാനത്തിന്റെ പേരുപറഞ്ഞ് യുദ്ധം നടത്താനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ വിമർശിച്ചു. ഈയാഴ്ച ബഹ്‌റൈനിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പദ്ധതി നാണക്കേടാണെന്നും ഇറാനിയൻ വിദേശകാര്യ വകുപ്പ് വക്താവ് വിമർശിച്ചു. പദ്ധതി പരാജയപ്പെടുമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ബഹ്‌റൈൻ സമ്മേളനം പരാജയപ്പെടുമെന്ന് സൂചിപ്പിച്ചു.

ഫലസ്തീന് 50 ബില്യൺ ഡോളർ ധനസഹായവും പത്തുവർഷത്തിനുള്ളിൽ ഒരു മില്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുമാണ് അമേരിക്ക വിഭാവനം ചെയ്യുന്നത്. എന്നാൽ, രാജ്യത്തെ വിലയ്‌ക്കെടുക്കുന്ന തരത്തിലുള്ള ഈ വാഗ്ദാനം അബ്ബാസ് സർക്കാർ നിരാകരിച്ചു. ഇസ്രയേലുമായുള്ള രാഷ്ട്രീയതർക്കത്തിൽ അവർക്കൊപ്പം നിൽക്കുന്ന അമേരിക്ക, ഫലസ്തീനെ വിലയ്‌ക്കെടുക്കാനാണ് ശ്രമിക്കുന്നതെന്ന് അബ്ബാസ് ഭരണകൂടം ആരോപിച്ചു. ബഹ്‌റൈൻ സമ്മേളനത്തിൽ ഇത് അവതരിപ്പിക്കുന്നതിൽ വലിയ കാര്യമില്ലെന്ന നിലപാടിലാണ് ഫലസ്തീൻ.

ഫലസ്തീനെ വിലയ്‌ക്കെടുക്കുന്നതിനുവേണ്ടിയാണ് ബഹ്‌റൈൻ സമാധാന സമ്മേളനമെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് അബ്ബാസ് മൗസാവി പറഞ്ഞു. അത് വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയ്ക്ക് കൂട്ടുനിൽക്കുന്ന ബ്രിട്ടന്റെ നടപടിയെയും ഇറാൻ വിമർശിച്ചു. സ്വന്തം രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളെയും ബ്രെക്‌സിറ്റ് പ്രതിസന്ധിയെയും മറികടന്ന് ഇറാന്റെ കാര്യത്തിൽ ബ്രിട്ടൻ നടത്തുന്ന താത്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും മൗസാവി പറഞ്ഞു.

പശ്ചിമേഷ്യൻ കാര്യങ്ങൾക്കായുള്ള ബ്രിട്ടീഷ് മന്ത്രി ആൻഡ്രൂ മുറിസണിന്റെ പരാമർശങ്ങളാണ് മൗസാവിയെ ചൊടിപ്പിച്ചത്. സംഘർഷത്തിന് അയവുവരുത്തുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളുമായെത്തിയ മുറിസൺ, ടെഹ്‌റാൻ സന്ദർശനത്തിനുശേഷം നടത്തിയ പരാമർശങ്ങളാണ് ഇതിന് പിന്നിൽ. അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ബ്രിട്ടനിലെ ആഭ്യന്തര പ്രശ്‌നങ്ങളും ബ്രെക്‌സിറ്റ് പ്രതിസന്ധികളുമുള്ളതിനാൽ, അമേരിക്കയ്ക്ക് കൂട്ടുനിൽക്കുകയാണ് ബ്രിട്ടനെന്നും മൗസാവി ആരോപിച്ചു.

ട്രംപിന്റെ മകളുടെ ഭർത്താവും ഉപദേഷ്ടാവുമായ യാരെദ് കൂഷ്‌നെറാകും ബഹ്‌റൈൻ സമാധാന സമ്മേളനത്തിൽ ഫലസ്തീനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ പദ്ധതി അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. ഫലസ്തീനും മറ്റ് അറബ് രാജ്യങ്ങൾക്കും ഗുണകരമാകുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ഇത് അവതരിപ്പിക്കുന്നത്. ഇസ്രയേൽ-ഫലസ്തീൻ സമാധാന ചർച്ചകൾക്ക് ആക്കം കൂട്ടുന്നതിനും ഈ പദ്ധതി ഗുണം ചെയ്യുമെന്ന് അമേരിക്ക കരുതുന്നു. എന്നാൽ, ബഹ്‌റൈൻ സമാധാന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്ക വെച്ചുനീട്ടുന്ന ഡോളറുകളല്ല, രാഷ്ട്രീയ പരിഹാരമാണ് ഇസ്രയേലിനും ഫലസ്തീനും മധ്യേയുണ്ടാകേണ്ടതെന്ന നിലപാടിലാണ് ഫലസ്തീൻ. സമ്മേളനത്തിന് പ്രതിനിധികളെയാരെയും അയക്കില്ലെന്നും ഫലസ്തീൻ വ്യക്തമാക്കി. ഇസ്രയേലിന്റെ അധിനിവേശം അംഗീകരിക്കുന്നതിന് ഫലസ്തീൻകാർക്ക് കൈക്കൂലി കൊടുക്കുന്നതിന് സമാനമാണ് അമേരിക്കയുടെ നിർദ്ദേശങ്ങളെന്നും അബ്ബാസ് ഭരണകൂടം ആരോപിച്ചു. അമേരിക്കയുടെ അടിമകളോ വേലക്കാരോ അല്ല തങ്ങൾ. ഫലസ്തീന് സാമ്പത്തിക സഹായം ആവശ്യമാണ്. പക്ഷേ, അതിനുമുമ്പുണ്ടാകേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും അബ്ബാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP