Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയസ്സ് 72 ആയിട്ടും കല്യാണ മാർക്കറ്റിൽ സൽമാൻ റുഷ്ദിക്ക് ഡിമാൻഡ് കുറവില്ല; അഞ്ചാമത്തെ ഭാര്യയാകാൻ 30 വയസ്സിനിളപ്പമുള്ള അമേരിക്കൻ എഴുത്തുകാരി; ഇന്ത്യൻ മോഡൽ പത്മാലക്ഷ്മി ഓടി രക്ഷപ്പെട്ടശേഷം സാത്താന്റെ വചനങ്ങളെഴുതിയ എഴുത്തുകാരന്റെ പുതിയ പ്രണയം ചർച്ചയാക്കി ലോകം

വയസ്സ് 72 ആയിട്ടും കല്യാണ മാർക്കറ്റിൽ സൽമാൻ റുഷ്ദിക്ക് ഡിമാൻഡ് കുറവില്ല; അഞ്ചാമത്തെ ഭാര്യയാകാൻ 30 വയസ്സിനിളപ്പമുള്ള അമേരിക്കൻ എഴുത്തുകാരി; ഇന്ത്യൻ മോഡൽ പത്മാലക്ഷ്മി ഓടി രക്ഷപ്പെട്ടശേഷം സാത്താന്റെ വചനങ്ങളെഴുതിയ എഴുത്തുകാരന്റെ പുതിയ പ്രണയം ചർച്ചയാക്കി ലോകം

ലോകത്തെ വിവാദനായകന്മാരിലൊരാളാണ് സൽമാൻ റുഷ്ദിയെന്ന ഇന്ത്യൻ വംശജനായ എഴുത്തുകാരൻ. സാത്താന്റെ വചനങ്ങൾ എഴുതിയതോടെ ഇസ്ലാം ലോകത്തുനിന്ന് ശകതമായ വിമർശനങ്ങൾ നേരിടുകയും വധഭീഷണിയുൾപ്പെടെ ഉണ്ടാവുകയും ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്വയ്ക്കുശേഷം വർഷങ്ങളോളം ഒളിവിലായിരുന്നു റുഷ്ദി. ഇക്കാലയളവിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ആരാധർക്ക് മു്ന്നിലെത്തിക്കൊണ്ടിരുന്നു.

72-ാം വയസ്സിലെത്തിയ റുഷ്ദിയുടെ സ്വകാര്യ ജീവിതവും ഏറെ ആഘോഷിക്കപ്പെട്ടതാണ്. നാലുതവണ വിവാഹിതനായ റുഷ്ദി ഇപ്പോൾ അഞ്ചാമത്തെ കാമുകിക്കൊപ്പമാണ്. തന്നെക്കാൾ 30 വയസ്സിന് ചെറുപ്പമായ അമേരിക്കൻ എഴുത്തുകാരി റേച്ചൽ എലിസ ഗ്രീഫിത്താണ് ഇപ്പോൾ റുഷ്ദിയുടെ കൂട്ടുകാരി. ന്യുയോർക്കിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. മാസങ്ങളായി ഇരുവരും ഒരുമിച്ചാണെന്നാണ് റിപ്പോർട്ടുകൾ.

1976-ലാണ് റുഷ്ദി ആദ്യവിവാഹം കഴിക്കുന്നത്. ക്ലാരിസ ലുവാർഡുമായുള്ള വിവാഹബന്ധം 1987 വരെ തുടർന്നു. ഓസ്‌ട്രേലിയൻ എഴുത്തുകാരി റോബിൻ ഡേവിഡ്‌സണുമായുള്ള ബന്ധം ക്ലാരിസയുമായി അകലുന്നതിന് കാരണമായി. റോബിനുമായുള്ള ബന്ധം വിവാഹത്തിലെത്തിയില്ലെങ്കിലും 1988-ൽ അമേരിക്കൻ എഴുത്തുകാരി മരിയാൻ വിഗ്ഗിൻസിനെ റുഷ്ദി വിവാഹം കഴിച്ചു. 1993-ൽ ഈ ബന്ധവും പിരിഞ്ഞു. 1997 മുതൽ 2004 വരെ എലിസബത്ത് വെസ്റ്റായിരുന്നു റുഷ്്ദിയുടെ ഭാര്യ.

ഇന്ത്യൻ മോഡലും നടിയുമായ പത്മാ ലക്ഷ്മിയുമായുള്ള ബന്ധം പുറത്തായതോടെ, എലിസബത്ത് വഴിപിരിഞ്ഞു. പത്മയെ വിവാഹം കഴിച്ച റുഷ്ദിക്ക് ഈ ബന്ധവും അധികകാലം തുടരാനായില്ല. 2007 ജൂലൈ രണ്ടിന് അവരും വേർപിരിഞ്ഞു. ഏറെക്കാലം തനിച്ചുകഴിഞ്ഞശേഷമാണ് റുഷ്ദി പുതിയ പ്രണയബന്ധത്തിലേക്ക് കടന്നിരിക്കുന്നത്.

ഫോട്ടോഗ്രാഫർകൂടിയായ ഗ്രീഫിത്ത് പെൻഗ്വിൻ ബുക്‌സിനുവേണ്ടി റുഷ്ദിയുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. കവയിത്രി കൂടിയാണവർ. മൂന്ന് കവിതാ സമാഹാരങ്ങളും അവരുടേതായിട്ടുണ്ട്. പുതിയ ബന്ധവും റുഷ്ദി എത്രകാലം മു്‌ന്നോട്ടുകൊണ്ടുപോകുമെന്ന ആകാംഷയിലാണ് ഇപ്പോൾ ആരാധകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP