Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മമ്മൂട്ടി ചിത്രം അതിരാത്രത്തെ അനുസ്മരിപ്പിച്ച് ഒരു കവർച്ച; ഷാർജയിൽ ഇന്ത്യൻ ദമ്പതികളിൽ നിന്ന് കവർന്നത് അഞ്ചര ലക്ഷത്തിലേറെ രൂപ; പിന്തുടർന്നവരുടെ ശ്രദ്ധതിരിക്കാൻ കള്ളന്മാർ വഴിയിൽ ഉപേക്ഷിച്ചത് മോഷ്ടിച്ച തുകയുടെ പകുതിയോളം രൂപ

മമ്മൂട്ടി ചിത്രം അതിരാത്രത്തെ അനുസ്മരിപ്പിച്ച് ഒരു കവർച്ച; ഷാർജയിൽ ഇന്ത്യൻ ദമ്പതികളിൽ നിന്ന് കവർന്നത് അഞ്ചര ലക്ഷത്തിലേറെ രൂപ; പിന്തുടർന്നവരുടെ ശ്രദ്ധതിരിക്കാൻ കള്ളന്മാർ വഴിയിൽ ഉപേക്ഷിച്ചത് മോഷ്ടിച്ച തുകയുടെ പകുതിയോളം രൂപ

മറുനാടൻ ഡെസ്‌ക്‌

ഷാർജ;മമ്മുട്ടിയുടെ പഴയകാല ഹിറ്റ് ചിത്രമായ അതിരാത്രം ഇപ്പോഴുള്ള പുതുതലമുറ കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല. എന്നാലും ആ ചിത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഷാർജയിൽ ഒരു കവർച്ചയും രക്ഷപ്പെടലും അരങ്ങേറിയത്.ഷാർജ അൽജുബൈലിൽ ഇന്ത്യൻ ദമ്പതികളിൽ നിന്ന് 28,500 ദിർഹം തട്ടിയെടുത്ത് കവർച്ചക്കാർ രക്ഷപ്പെട്ടത് ആ ചിത്രത്തിൽ ശങ്കർ അവതരിപ്പിക്കുന്ന അബു എന്ന കഥാപാത്രം കാണിച്ച സൂത്രം പ്രയോഗിച്ചാണ്. ഈ രംഗം പിന്നീട് പല ചിത്രങ്ങളിലും ആവർത്തിക്കപ്പെട്ടിട്ടുമുണ്ട് പല വ്യത്യസ്ത രീതിയിൽ എന്നുമാത്രം.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയും ഭർത്താവും എടിഎമ്മിൽ നിന്ന് 30,000 ദിർഹം(ഏകദേശം അഞ്ചര ലക്ഷത്തിലേറെ രൂപ) പിൻവലിച്ച് മടങ്ങുമ്പോൾ രണ്ട് പേർ പണം തട്ടിയെടുത്തു ഓടുകയായിരുന്നു. ഇവരുടെ പിന്നാലെ നിലവിളിച്ചുകൊണ്ട് ദമ്പതികളും ഓടി. ഇതുകേട്ട് തൊട്ടടുത്തെ കഫ്റ്റീരിയയിൽ നിന്ന് മലയാളികളടക്കമുള്ളവർ കവർച്ചക്കാരെ പിടികൂടാൻ പിന്തുടർന്നു. കുറച്ചു ദൂരം എത്തിയപ്പോഴേയ്ക്കും കവർന്ന പണത്തിന്റെ കെട്ടിൽ നിന്ന് 1500 ദിർഹം വഴിയിലുപേക്ഷിച്ച് കവർച്ചക്കാർ വിദഗ്ധമായി ഓടി മറയുകയായിരുന്നു.

കഫ്റ്റീരിയക്കാരും മറ്റും പണം മുഴുവൻ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണെന്ന് കരുതി അതുമെടുത്ത് ദമ്പതികളെ സമീപിച്ചപ്പോഴാണ്, ആകെ 30,000 ദിർഹമുണ്ടായിരുന്നുവെന്ന് ഇവരറിയുന്നത്. പിന്നീട് പൊലീസെത്തി സിസിടിവി അടക്കം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശങ്കർ ഇത്തരത്തിൽ കുറച്ച് പണമെടുത്ത് പുറത്തെറിയുകയും അത് എടുക്കാൻ ആളുകൾ റോഡിൽ തടിച്ചു കൂടുന്നതോടെ പൊലീസ് ജീപ്പിന് വിഘ്‌നമുണ്ടാവുകയും മമ്മുട്ടിയും ശങ്കറും രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP