Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധൃതിപിടിച്ച് പ്രഖ്യാപിച്ചതോടെ നിബന്ധനകൾക്കൊന്നും വ്യക്തതയില്ല; മോദിയുടെ 6000 രൂപയ്ക്കായി കേരളത്തിൽ അപേക്ഷിച്ചത് 30 ലക്ഷം പേർ; കൃഷിയേതെന്ന് പോലും അറിയാത്തവരും ഒരു കുടുംബത്തിലെ പല അംഗങ്ങളും അപേക്ഷകർ; ഫണ്ട് കേന്ദ്രത്തിന്റെ ആയതിനാൽ വാരിക്കോരി കൊടുത്ത് കേരളത്തിലെ ഉദ്യോഗസ്ഥരും; തട്ടിപ്പുകാരെ പൊക്കാൻ കേന്ദ്രം നടപടി തുടങ്ങും വരെ ആഘോഷം തുടരും

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധൃതിപിടിച്ച് പ്രഖ്യാപിച്ചതോടെ നിബന്ധനകൾക്കൊന്നും വ്യക്തതയില്ല; മോദിയുടെ 6000 രൂപയ്ക്കായി കേരളത്തിൽ അപേക്ഷിച്ചത് 30 ലക്ഷം പേർ; കൃഷിയേതെന്ന് പോലും അറിയാത്തവരും ഒരു കുടുംബത്തിലെ പല അംഗങ്ങളും അപേക്ഷകർ; ഫണ്ട് കേന്ദ്രത്തിന്റെ ആയതിനാൽ വാരിക്കോരി കൊടുത്ത് കേരളത്തിലെ ഉദ്യോഗസ്ഥരും; തട്ടിപ്പുകാരെ പൊക്കാൻ കേന്ദ്രം നടപടി തുടങ്ങും വരെ ആഘോഷം തുടരും

തിരുവനന്തപുരം: പാവപ്പെട്ട കർഷകർക്ക് വർഷം 6000 രൂപ നൽകുന്ന പ്രധാനമന്ത്രിയുടെ പി.എം. കിസാൻ പദ്ധതിയിലൂടെ അനർഹർ പണം നേടിയിട്ടുണ്ടെങ്കിൽ കേന്ദ്ര സർക്കാർ അത് തിരിച്ചു പിടിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പദ്ധതി പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ നിബന്ധനകൾക്ക് വ്യക്തതയില്ലായിരുന്നു. ഇത് മുതലെടുത്ത് നിരവധി അനർഹർ സഹായം തട്ടിയെടുത്തു. ഈ സാഹചര്യത്തിലാണ് പുതിയ നീകകം.

സംസ്ഥാനത്ത് ലഭിച്ചത് 30 ലക്ഷത്തോളം അപേക്ഷകളാണ്. ഒടുവിലത്തെ കണക്കുപ്രകാരം 28.05 ലക്ഷം അപേക്ഷകൾ കൃഷിഭവനുകൾമുഖേന അയച്ചു. 9.31 ലക്ഷം പേർക്ക് ഒന്നും രണ്ടും ഗഡുക്കൾ ലഭിച്ചു. തിരഞ്ഞെടുപ്പുസമയത്ത് നിർത്തിവെച്ച അപേക്ഷ സ്വീകരിക്കൽ പുനരാരംഭിച്ചതോടെ ആയിരക്കണക്കിന് പുതിയ അപേക്ഷകളാണ് ലഭിക്കുന്നത്. അപേക്ഷിച്ചവർക്കെല്ലാം പണം ലഭിക്കുകയാണെങ്കിൽ ഒരുവർഷം സംസ്ഥാനത്തെ കർഷകർക്ക് 1800 കോടിയിലധികം രൂപ ലഭിക്കും. അപേക്ഷകരിലെ അനർഹരെ കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന തലത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം. ഇനിമുതൽ അപേക്ഷകർ ആധാർ ലിങ്ക്ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങൾകൂടി ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ജനപ്രിയപരിപാടി എന്ന നിലയിൽ കാര്യമായ നിബന്ധനയൊന്നുമില്ലാതെയായിരുന്നു പദ്ധതി തുടങ്ങിയത്. സാമ്പത്തികമായി പിന്നാക്കം എന്നുപറയുന്നുണ്ടെങ്കിലും അതുസംബന്ധിച്ച രേഖകളോ സ്ഥിതിവിവരമോ ഹാജരാക്കേണ്ട. സത്യപ്രസ്താവനമാത്രം മതി. അപേക്ഷകരിൽ ഭൂരിഭാഗവും കർഷകരല്ല എന്നതാണ് യാഥാർഥ്യം. കുടുംബത്തിലെ മുഴുവൻ അംഗങ്ങളും പ്രത്യേകം അപേക്ഷകൾ നൽകിയ സംഭവങ്ങളുണ്ട്. 18 വയസ്സു പൂർത്തിയായി സ്വന്തംപേരിൽ കൃഷിഭൂമിയുള്ള കർഷകൻ എന്ന മാനദണ്ഡംവച്ചാണ് പലരും അപേക്ഷ നൽകിയത്. കൂടുതൽ അന്വേഷണം നടത്താതെ സ്വീകരിക്കണം എന്നായിരുന്നു നിർദ്ദേശം. കൃഷിവകുപ്പ് ലഭിച്ച മുഴുവൻ അപേക്ഷകളും അയക്കുകയും ചെയ്തു.

കേരളത്തിലെ അപേക്ഷകരിൽ അനർഹർ വ്യാപകമായി കടന്നുകൂടിയിട്ടുണ്ടെന്ന ആക്ഷേപത്തെത്തുടർന്ന് കർശനപരിശോധന നടത്താനാണ് നിർദ്ദേശം. സംസ്ഥാനത്ത് 30 ലക്ഷം പാവപ്പെട്ട കർഷകർ ഉണ്ടെന്നത് അവിശ്വസനീയമാണെന്നാണ് കേന്ദ്ര വിലയിരുത്തൽ. അനർഹർ പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP