Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീടിനുള്ളിലെ നാല് വശത്ത് നിന്ന് പുറത്തേക്ക് നോക്കിയാലും കടലിന്റെ ഭംഗി ആസ്വദിക്കാം;ഇന്റിരിയൽസിൽ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താനും സൗകര്യം; തെന്നിന്ത്യൻ സുന്ദരി തമന്ന മുംബൈയിൽ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയത് മാർക്കറ്റ് വിലയേക്കാൾ ഇരട്ടി നല്കി; 16 കോടി മുടക്കി സ്വന്തമാക്കിയ പുതിയ വീട്ടിലേക്ക് മാറാനൊരുങ്ങി തമന്ന

വീടിനുള്ളിലെ നാല് വശത്ത് നിന്ന് പുറത്തേക്ക് നോക്കിയാലും കടലിന്റെ ഭംഗി ആസ്വദിക്കാം;ഇന്റിരിയൽസിൽ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താനും സൗകര്യം; തെന്നിന്ത്യൻ സുന്ദരി തമന്ന മുംബൈയിൽ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയത് മാർക്കറ്റ് വിലയേക്കാൾ ഇരട്ടി നല്കി; 16 കോടി മുടക്കി സ്വന്തമാക്കിയ പുതിയ വീട്ടിലേക്ക് മാറാനൊരുങ്ങി തമന്ന

മിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി കരിയറിൽ ഉയർച്ചയുടെ ഗ്രാഫിലാണ് തമന്ന. മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാള് കൂടിയാണ് നടി. അടുത്തിടെ താരം മുംബൈ വെർസോവയിൽ ഒരു അപ്പാർട്‌മെന്റ് സ്വന്തമാക്കിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കാരണം മാർക്കറ്റ് വിലയേക്കാൾ ഇരട്ടി നല്കിയാണ് നടി സ്വന്തമാക്കായിരിക്കുന്നത്.

നടി ഈ വീട് ,സ്വന്തമാക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഏതു വശത്തുനിന്നു നോക്കിയാലും കടലിന്റെ ഭംഗി ആസ്വദിക്കാമെന്നതാണ് ഇത്രയും തുക മുടക്കി തമന്ന അപ്പാർട്‌മെന്റ് വാങ്ങാൻ കാരണമെന്നാണ് ബാന്ദ്രയിലെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ പറയുന്നത്.22 നിലകളുള്ള കെട്ടിടത്തിലെ 14-ാം നിലയിലാണ് തമന്നയുടെ അപ്പാർട്‌മെന്റ്. തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് അപ്പാർട്‌മെന്റ് വാങ്ങിയിരിക്കുന്നത്. ഇപ്പോൾ ലോകന്ദ്വാല കോംപ്ലക്‌സിലാണ് തമന്നയും കുടുംബവും താമസിക്കുന്നത്. അധികം വൈകാതെ തന്നെ കുടുംബം പുതിയ അപ്പാർട്‌മെന്റിലേക്ക് മാറിയേക്കും.

വീടിന് ഒരു സ്‌ക്വയർ ഫീറ്റിന് 80,778 രൂപയാണ് തമന്ന നൽകിയതെന്നാണ് റിപ്പോർട്ടുകൾ. 35,000-40000 രൂപ വിലയുള്ള സമയത്താണ് തമന്ന ഇത്രയും തുക മുടക്കിയത്. 2055 സ്‌ക്വയർ ഫീറ്റുള്ള അപ്പാർട്‌മെന്റ് 16.60 കോടിക്കാണ് തമന്ന വാങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപ്പാർട്‌മെന്റ് രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നൽകിയത്. ഇന്റീരിയർ വർക്കിനായി 2 കോടിയാണ് തമന്ന ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഹിന്ദി ചിത്രമായ ക്വീനിന്റെ തെലുങ്ക് റീമേക്ക് ആയ മഹാലക്ഷ്മിയാണ് തമന്നയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചാക്രി ടോലറ്റി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഖാമോഷിയാണ് തമന്നയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ബോക്‌സോഫിസിൽ ചിത്രം പരാജയമായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP