Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ സ്‌കൂളുകളിലെല്ലാം നീന്തൽക്കുളം നിർമ്മിക്കാൻ സർക്കാർ;ആദ്യഘട്ടത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ സ്‌കൂളുകൾ; നിർമ്മിക്കുന്നത് ഒരേസമയം നാലുപേർക്ക് മത്സരിക്കാവുന്നതും 25 പേർക്ക് പരിശീലനം നടത്താവുന്നതുമായ നീന്തൽക്കുളങ്ങൾ; തീരുമാനം പ്രളയ പശ്ചാത്തലത്തിലെന്ന് മന്ത്രി

സർക്കാർ സ്‌കൂളുകളിലെല്ലാം നീന്തൽക്കുളം നിർമ്മിക്കാൻ സർക്കാർ;ആദ്യഘട്ടത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ സ്‌കൂളുകൾ; നിർമ്മിക്കുന്നത് ഒരേസമയം നാലുപേർക്ക് മത്സരിക്കാവുന്നതും 25 പേർക്ക് പരിശീലനം നടത്താവുന്നതുമായ നീന്തൽക്കുളങ്ങൾ; തീരുമാനം പ്രളയ പശ്ചാത്തലത്തിലെന്ന് മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എല്ലാ സർക്കാർ സ്‌കൂളുകളിലും ആധുനിക സൗകര്യങ്ങളുള്ള നീന്തൽക്കുളം നിർമ്മിക്കാൻ പദ്ധതി.ഒരേസമയം നാലുപേർക്ക് മത്സരിക്കാവുന്നതും 25 പേർക്ക് പരിശീലനം നടത്താവുന്നതുമായ നീന്തൽക്കുളങ്ങളാണ് നിർമ്മിക്കുന്നത്. ഈ സാമ്പത്തിക വർഷംതന്നെ നീന്തൽക്കുളങ്ങളുടെ പണി ആരംഭിക്കും.കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളെ ചെറുപ്രായത്തിൽത്തന്നെ നീന്തൽ പഠിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ആലോചന വന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

ആദ്യഘട്ടത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ സ്‌കൂളുകളെ തിരഞ്ഞെടുക്കും. മേഖലതിരിച്ച് വിപുലമായ സൗകര്യങ്ങളോടുകൂടിയ മൂന്നു നീന്തൽക്കുളസമുച്ചയങ്ങളും നിർമ്മിക്കും. ഇവ തുടർപരിശീലനത്തിനും മത്സരങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ളവയായിരിക്കും.

ദേശീയ അക്വാട്ടിക് അസോസിയേഷൻ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നിർമ്മാണം. ഒരു കുളത്തിന് 15 മീറ്റർ നീളവും എട്ടുമീറ്റർ വീതിയുമുണ്ടാകും. ഏറ്റവും കൂടിയ ആഴം 1.35 മീറ്ററും കുറവ് 0.90 മീറ്ററും ആണ്. ഒരു കുളത്തിന് 60 ലക്ഷത്തിനുപുറത്ത് ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിർമ്മാണച്ചുമതല തദ്ദേശസ്ഥാപനങ്ങളുടെ എൻജിനീയറിങ് വിഭാഗത്തിനാണ്. നീന്തൽ ക്ലബ്ബുകൾ, സ്‌പോർട്സ് കൗൺസിൽ, ജല അഥോറിറ്റി, നിർമ്മിതി കേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാവും കുളങ്ങളുണ്ടാക്കുക. എംഎ‍ൽഎ.മാർ വഴിയാകും ആദ്യഘട്ടത്തിലെ സ്‌കൂളുകൾ തിരഞ്ഞെടുക്കുക. തുടർന്നുള്ള നടത്തിപ്പ് പി.ടി.എ.യുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെയാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP