Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ സകല ഇടപാടുകളും നിയന്ത്രിച്ചത് കോടിയേരിയുടെ മക്കൾ അടങ്ങിയ കണ്ണൂർ നേതാക്കളുടെ മക്കൾ സംഘം; പിണറായി അധികാരത്തിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് മക്കളെ തിരുവനന്തപുരത്ത് അടുപ്പിക്കില്ലെന്ന പ്രതിജ്ഞ; സ്വന്തം മക്കളെ ആദ്യം നാടുകത്തിയെ മുഖ്യമന്ത്രി വിവിധ നേതാക്കളുടെ മക്കളുമായി അകലം പാലിക്കാൻ മന്ത്രിമാരടക്കമുള്ളവർക്ക് നിർദ്ദേശം നൽകി; കോടിയേരിയുടെ മകൻ കുടുങ്ങി പോയത് ഭരണം ഉണ്ടായിട്ടും പ്രയോജനം ഒന്നും ലഭിക്കാതെ വന്നപ്പോൾ

ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ സകല ഇടപാടുകളും നിയന്ത്രിച്ചത് കോടിയേരിയുടെ മക്കൾ അടങ്ങിയ കണ്ണൂർ നേതാക്കളുടെ മക്കൾ സംഘം; പിണറായി അധികാരത്തിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് മക്കളെ തിരുവനന്തപുരത്ത് അടുപ്പിക്കില്ലെന്ന പ്രതിജ്ഞ; സ്വന്തം മക്കളെ ആദ്യം നാടുകത്തിയെ മുഖ്യമന്ത്രി വിവിധ നേതാക്കളുടെ മക്കളുമായി അകലം പാലിക്കാൻ മന്ത്രിമാരടക്കമുള്ളവർക്ക് നിർദ്ദേശം നൽകി; കോടിയേരിയുടെ മകൻ കുടുങ്ങി പോയത് ഭരണം ഉണ്ടായിട്ടും പ്രയോജനം ഒന്നും ലഭിക്കാതെ വന്നപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിൽ ഭരണം... ഇടപാടുകൾ ഗൾഫിലും.. കള്ളപ്പണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയക്കാർ പടർന്ന് പന്തലിച്ചത് ഈ വഴിക്കാണ്. അധികാരത്തിൽ എത്തുന്ന ബഹുഭൂരിഭാഗം പേരുടേയും അടുപ്പക്കാർ ദുബായിൽ താവളമാക്കാറുണ്ട്. ഇന്ത്യയിലെ അഴിമതികളുടെ നേട്ടം ദുബായിൽ വാങ്ങും. കറുത്ത പണത്തിന് വെളുത്തതാക്കി ഇന്ത്യയിലെത്തിക്കാനുള്ള കള്ളക്കളിയായിരുന്നു ഇതിന് പിന്നിൽ. കേരളത്തിലെ നേതാക്കളും ഈ മാതൃകയിലേക്ക് കടന്നത് ഇരുപതുകൊല്ലം മുമ്പാണ്. വി എസ് അച്യൂതാനന്ദന്റെ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പല നേതാക്കളുടേയും മക്കൾ ദുബായിലായിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അടക്കം മക്കൾ.

വിഎസിന്റെ മന്ത്രിസഭയിൽ കോടിയേരി ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ സകല ഇടപാടുകളും നിയന്ത്രിച്ചത് കോടിയേരിയുടെ മക്കൾ അടങ്ങിയ കണ്ണൂർ നേതാക്കളുടെ മക്കൾ സംഘമായിരുന്നു. ഇത് ഏറെ പേരുദോഷങ്ങൾക്കും ഇട നൽകി. പിന്നീട് കോൺഗ്രസ് അധികാരത്തിലെത്തിയപ്പോഴും ദുബായ് മോഡൽ പിന്തുടർന്നു. മിക്ക മന്ത്രിമാരുടേയും അടുത്ത ബന്ധുക്കൾ ദുബായിലെ ജോലിക്കാരായിരുന്നു. പലതും വിവാദത്തിലായി. ലാവ്‌ലിൻ അഴിമതിയിൽ നിന്ന് രക്ഷപ്പെട്ട മുഖ്യമന്ത്രിയായെത്തിയ പിണറായിക്ക് ഇതെല്ലാം നല്ല ബോധ്യമുണ്ടായിരുന്നു. സ്വന്തം മക്കളെ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാക്കിയ പിണറായി ഭരണത്തിലെ മക്കൾ ഇടപെടൽ നടപ്പാക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. പ്രധാനമായും കോടിയേരിയുടെ രണ്ട് മക്കളെ തന്നെയായിരുന്നു പിണറായി ലക്ഷ്യമിട്ടത്. ഇത് കാരണം പ്രതീക്ഷകളെല്ലാം തെറ്റി. ഇതാണ് കോടിയേരിയുടെ മക്കൾക്കും വിനയായത്.

സിപിഎം വീണ്ടും അധികാരത്തിലെത്തിയപ്പോൾ ദുബായിലെ ബിസിനസ് സാമ്രാജ്യങ്ങൾ വളർത്താമെന്നാണ് മക്കളുടെ കൂട്ടം പ്രതീക്ഷിച്ചത്. പിണറായിയുടെ നിലപാട് കാരണം ഒന്നും നടക്കാതെ പോയി. ദുബായിലെ പണമിടപാടുകൾ എല്ലാം നിന്നു. ബിനോയ് കോടിയേരിയുടെ ഇന്റീരിയർ ബിസിനസ് പോലും പൊളിഞ്ഞു. അറബിയുടെ സാമ്പത്തിക തട്ടിപ്പു കേസും ഇതിന്റെ ഭാഗമായി ഉണ്ടായതതാണ്. സ്വന്തം മക്കളെ ആദ്യം നാടുകത്തിയെ മുഖ്യമന്ത്രി വിവധ നേതാക്കളുടെ മക്കളുമായി അകലം പാലിക്കാൻ മന്ത്രിമാരടക്കമുള്ളവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇപ്പോഴത്തെ മന്ത്രിമാരുടെ നിയന്ത്രണം പൂർണ്ണമായും മുഖ്യമന്ത്രിക്കായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഒന്നും നടന്നുമില്ല. ഇതോടെ പലരുടേയും പ്രതീക്ഷ തെറ്റി. കോടിയേരിയുടെ മകൻ കുടുങ്ങിയ പോയത് ഭരണം ഉണ്ടായിട്ടും പ്രയോജനം ഒന്നും ലഭിക്കാതെ വന്നപ്പോഴെന്നതാണ് യാഥാർത്ഥ്യം.

അന്ന് പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി പരാതിയുമായി കേരളത്തിലെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത്, 2007ൽ, മകൻ ബിനോയ്‌യുടെ സുഹൃത്ത് രാഖുൽ കൃഷ്ണനും യുഎഇ പൗരനും ചേർന്നുണ്ടാക്കിയ ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് അന്ന് നിയമ നടപടികളിലേക്കും സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലേക്കും എത്തിയത്. അതും സാമ്പത്തികമായി തകർന്നതിന്റെ ഫലമായിരുന്നു. ഒടുവിൽ അറബിക്ക് പണം നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. വിവാദം തുടങ്ങുമ്പോൾ തന്നെ പണം കൊടുക്കാൻ കോടിയേരിയുടെ മകൻ ശ്രമിച്ചിരുന്നു. എന്നാൽ പിണറായി ഭരണത്തിൽ ഒന്നും ചെയ്യാൻ ബിനോയിക്കാകില്ലെന്ന് എല്ലാ പ്രവാസികൾക്കും അറിയാമായിരുന്നു. ആരും മക്കളെ സ്വാധീനിച്ച് കാര്യങ്ങൾ നേടാമെന്ന് വിചാരിക്കേണ്ടതില്ലെന്ന് പിണറായിയും ബിസിനസ്സുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ട് തന്നെ മർസൂഖിയുടെ വിവാദ കാലത്തും ഏറെ ബുദ്ധിമുട്ടിയാണ് പ്രശ്‌നം ബിനോയ് തീർത്തത്.

പിണറായി ഇടപെട്ടതിന്റെ ഫലമായിരുന്നു അതും. പാർട്ടി സെക്രട്ടറിയായ കോടിയേരിയുടെ കുടുംബത്തെ കുഴപ്പത്തിൽ ചാടിക്കാതിരിക്കാൻ അവസാന നിമിഷം പിണറായി ഇടപെടുകയായിരുന്നു. ഈ വിവാദത്തോടെ ബിനോയിക്ക് ദുബായിലെ പിടി പൂർണ്ണമായും ഇല്ലാതായി. ഇതോടെയാണ് മുംബൈയിൽ താമസിക്കുന്ന ബാർ ഡാൻസുകാരിയായിരുന്ന ബീഹാറുകാരിക്ക് ചെലവിനുള്ള പണം കൊടുക്കാൻ കഴിയാതെ വന്നത്. അത്രയധികം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബിനോയ് മാറി. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കോടിയേരിയുടെ രണ്ടാമത്തെ മകൻ ബിനീഷും തട്ടകം കേരളത്തിലേക്കായത്. ഇപി ജയരാജന്റെ മകനും ഗൾഫിലെ കച്ചവടം നിർത്തി കണ്ണൂരിലെത്തി. ഇതിന് സമാനമായി പല നേതാക്കളുടെ മക്കളും നാട്ടിലെത്തി.

കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആൺമക്കളിൽ ഇളയവനായ ബിനീഷ് കോടിയേരി മലയാളിക്ക് അത്ര അപരിചിതനല്ല. പാർട്ടി നേതൃത്വത്തിലൊന്നും ഇല്ലെങ്കിലും നിരന്തരമായി വിവാദങ്ങളിൽ കുടുങ്ങിയിരുന്നു ബിനീഷ്. ആരോപണങ്ങൾ കൂടാതെ ബിനീഷിനെതിരെ നിരവധി കേസുകളടക്കം ഉണ്ടായിരുന്നു. ഇടക്കാലത്ത് പല സിനിമകളിലും തല കാണിച്ച ബിനീഷ് ഗൾഫ് കേന്ദ്രീകരിച്ചുള്ള പ്രവാസി വ്യവസായികളുമായുള്ള ബന്ധങ്ങളുടെ പേരിലും വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ട്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മകന്റെ പേരിലുള്ള പല ക്രിമിനൽ കേസുകളും പിൻവലിച്ചതായി നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. എന്നാൽ മൂത്ത മകൻ ബിനോയ് തട്ടിപ്പുകളിൽ ഒന്നും നേരത്തെ കുടുങ്ങിയിരുന്നില്ല. പിണറായി അധികാരത്തിലെത്തിയ ശേഷമാണ് ബിനോയിയുടെ പേര് വിവാദത്തിലേക്ക് എത്തുന്നത്. ദുബായിലെ കച്ചവടങ്ങൾ പൊളിഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു ഇതെല്ലാം. ദുബായിൽ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തോടെയാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയ് കോടിയേരി വിവാദ നായകൻ ആകുന്നത്. ദുബായിലെ ജാസ് ടൂറിസം എൽഎൽസി എന്ന കമ്പനി ഉടമ ഹസൻ അൽ മർസൂഖിയാണ് ബിനോയിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. കോടികൾ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങി എന്നതായിരുന്നു ആരോപണം.

പത്ത് ലക്ഷം രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയർന്നത്. ബിനോയ് പകരം നൽകിയ ചെക്കുകൾ മടങ്ങിയിരുന്നു. മാത്രമല്ല ബിനോയ് ദുബായിൽ നിന്ന് മുങ്ങുകയും ചെയ്തു. പണം തിരികെ കിട്ടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മർസൂഖി സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതായിരുന്നു ഇതിനെല്ലാം കാരണം. സാമ്പത്തിക തട്ടിപ്പ് വിവാദത്തിന് ശേഷം പിന്നീടൊന്നും ബിനോയ് കോടിയേരിയെ കുറിച്ച് കേട്ടിട്ടില്ല. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പുതിയ പരാതിയും സിപിഎമ്മിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പാർട്ടി ഇടപെടില്ല എന്നാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ നിരന്തരമായി മക്കൾ മൂലം പാർട്ടി പ്രതിരോധത്തിലാകുന്നത് സിപിഎമ്മിനകത്ത് കോടിയേരിക്ക് തിരിച്ചടിയാവും.

കോടികൾ കൊടുക്കാനുണ്ടായിരുന്നെങ്കിൽ മകനെതിരായുള്ള കേസ് ഉണ്ടാകുമായിരുന്നില്ലല്ലോയെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചതും സാമ്പത്തിക പ്രതിസന്ധിക്ക് തെളിവാണ്. ''മകൻ അവിടെ നടത്തിയിരുന്നതു കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു. അതിൽ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ വായ്പ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ് ഉയർന്നത്. ആ വായ്പ തിരിച്ചുകൊടുക്കാൻ അപ്പോൾ തന്നെ കഴിഞ്ഞിരുന്നുവെങ്കിൽ പ്രശ്‌നം ഉയരില്ലായിരുന്നു. ഇപ്പോഴത്തെ കേസിലും കോടികൾ കൊടുക്കാനുണ്ടായിരുന്നുവെങ്കിൽ കേസ് ഉണ്ടാകില്ലായിരുന്നല്ലോ. അഞ്ചു കോടി ചോദിച്ചുവെന്നല്ലേ വ്യക്തമായിരിക്കുന്നത്''- കോടിയേരി പറയുന്നത്. യുഡിഎഫ് നേതാക്കൾക്കെതിരെ നേരത്തെ ചില ആരോപണങ്ങൾ ഉയർന്നപ്പോൾ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടില്ലേയെന്ന ചോദ്യത്തിന്, 'മക്കൾക്കെതിരെ ആയിരുന്നില്ല, ബന്ധപ്പെട്ട നേതാക്കൾക്കെതിരെ തന്നെയാണ് അന്ന് ആക്ഷേപം ഉയർന്നത്' എന്നു കോടിയേരി മറുപടി നൽകി. രാജി വയ്ക്കില്ലെന്ന സൂചനയാണ് കോടിയേരി ഇപ്പോഴും നൽകുന്നത്.

ബാർ ഡാൻസ് ജീവനക്കാരിയുടെ ലൈംഗിക പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പൊലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷൻസ് കോടതി കഴിഞ്ഞദിവസം മാറ്റിവെച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കുന്നത്. ബിനോയിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഇതുവരെ ഹാജരായിട്ടില്ലാത്തതിനാലാണ് ഈ നീക്കം. വരുന്ന വ്യാഴാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ ഇനി കോടതി പരിഗണിക്കാനിരിക്കുന്നത്. ഈ സമയത്തിന് മുമ്പ് ബിനോയിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് സൂചന. ഇപ്പോൾ ഒളിവിൽ കഴിയുന്ന ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പൊലീസിന് ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ആദ്യം ലുക്ക് ഔട്ട് നോട്ടീസിറക്കുന്നതിന് പൊലീസ് നടപടി തുടങ്ങിയിരുന്നു. പക്ഷേ അപ്പോൾ ബിനോയ് മുൻകൂർ ജാമ്യഹർജി നൽകി, ഇതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

അതേ സമയം ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ ശക്തമായ തെളിവുകൾ ഇന്നലെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ ബിനോയിയുടെ പേരാണ് അച്ഛന്റെ പേരായി നൽകിയിരിക്കുന്നത്. യുവതിയുടെ പാസ്പ്പോർട്ടിൽ ഭർത്താവിന്റെ പേരായി ബിനോയിയുടെ പേര് നൽകി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത് അറിഞ്ഞിരിക്കുന്നത്. ഗ്രേറ്റർ മുംബൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് 'Mr. ബിനോയ് വി. ബാലകൃഷ്ണൻ' എന്നാണ് നൽകിയിരിക്കുന്നത്. യുവതി പുറത്തു വിട്ട ബാങ്ക് രേഖകൾ പാസ്പോർട്ട് എന്നിവ ബിനോയിക്കെതിരെ ശക്തമായ തെളിവുകളായി മാറിയിരിക്കുകയാണ്. യുവതിയുടെ കുട്ടിയുടെ പിതാവ് താനാണെന്ന് പറയാനും ബിനോയ് ഇത് വരെ തയ്യാറായിട്ടില്ല. അതെ സമയം, കോടിയേരി ബാലകൃഷ്ണന് ബിനോയിയുടെ ബന്ധം നേരത്തെ അറിയാമായിരുന്നെന്ന് മുംബൈയിൽ നിന്നുള്ള അഭിഭാഷകൻ കെ.പി ശ്രീജിത്ത് വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP