Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പല നഗരങ്ങളിലും താപനില 47 ഡിഗ്രിവരെയാകും; മിക്ക പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വിഭാഗം; ചൂടിൽ റെക്കോർഡിടാനൊരുങ്ങി ഫ്രാൻസ്

പല നഗരങ്ങളിലും താപനില 47 ഡിഗ്രിവരെയാകും; മിക്ക പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വിഭാഗം; ചൂടിൽ റെക്കോർഡിടാനൊരുങ്ങി ഫ്രാൻസ്

പാരീസ്: രാജ്യം ചുട്ട് പൊള്ളുന്ന വെയിലിൽ നട്ടംതിരിയുകയാണ്. പല ഭാഗത്തും താപനില 40 ഡിഗ്രി മുകളിലേക്ക് കുതിക്കുകയാണ്. ഇതോചെ താപനിലയിൽ റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് ഫാൻസ്. ഈയാഴ്ച താപനില 47 ഡിഗ്രിയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. തിങ്കളാഴ്ചയോടെ 35 ഡിഗ്രിയിലെത്തിയ താപനില ഈയാഴ്ച മുഴുവൻ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.

പാരീസ് ഉൾപ്പെടെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതൽ. ഇതോടെ മിക്കപ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൂട് കനത്തതോടെ താത്കാലിക ജലധാരകൾ ആരംഭിച്ചിട്ടുണ്ട്. പബ്‌ളിക് സ്വിമ്മിങ് പൂളുകൾ എല്ലാവർക്കുമായി തുറന്നിട്ടു കൊടുക്കുകയും ചെയ്യും.

ഹ്യുമിഡിറ്റിയും കൂടുതലായതിനാൽ ഉള്ളതിലേറെ ചൂട് തോന്നിക്കുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിനും പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്കും രോഗികൾക്കും പ്രത്യേക പരിചരണ സംവിധാനങ്ങളും നടപ്പാക്കിവരുന്നു.

ഫ്രാൻസ്, ജർമനി, സ്വിറ്റ്‌സർലൻഡ്, ബെൽജിയം എന്നീ രാജ്യങ്ങളിലെല്ലാം ജൂണിലെ പകൽ താപനില ദേശീയ റെക്കോഡുകൾ ഭേദിക്കുന്ന നിലയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP