Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതികൾ കുളിക്കുന്നത് മൊബൈലിൽ പകർത്തി ജീവനക്കാരൻ; ഹോട്ടൽ അടിച്ചു തകർത്തു നാട്ടുകാർ; ആക്രമണത്തിനിരയായത് വടകര പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള ആലക്കൽ റസിഡൻസി;പരാതിയില്ലാത്തതിനാൽ വയനാട് സ്വദേശിയ്‌ക്കെതിരെ കേസെടുക്കാത്ത പൊലീസ്

യുവതികൾ കുളിക്കുന്നത് മൊബൈലിൽ പകർത്തി ജീവനക്കാരൻ; ഹോട്ടൽ അടിച്ചു തകർത്തു നാട്ടുകാർ; ആക്രമണത്തിനിരയായത് വടകര പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള ആലക്കൽ റസിഡൻസി;പരാതിയില്ലാത്തതിനാൽ വയനാട് സ്വദേശിയ്‌ക്കെതിരെ കേസെടുക്കാത്ത പൊലീസ്

മറുനാടൻ ഡെസ്‌ക്‌

വടകര: ഹോട്ടലിൽ മുറിയെടുത്ത കുടുംബത്തിലെ യുവതികൾ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ജീവനക്കാരൻ. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ലോഡ്ജ് അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള ആലക്കൽ റസിഡൻസിക്ക് നേരെയാണ് ജനങ്ങളുടെ പ്രതിഷേധം ഉയർന്നത്.

തിരുവനന്തപുരത്തു നിന്നുള്ള ഒരു കുടുംബമാണ് ഹോട്ടലിൽ മുറിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ യുവതികൾ കുളിക്കുമ്പോൾ ജീവനക്കാരൻ കുളിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു. വയനാട് സ്വദേശിയായ ജീവനക്കാരൻ ചുണ്ടയിൽ സജേഷ് കുമാറിനെ (21) ഇവരോടൊപ്പമുള്ളവർ തന്നെയാണ് പിടികൂടിയത്. ജീവനക്കാരന്റെ മൊബൈൽ പിടിച്ചെടുത്ത ശേഷം പൊലീസിനെ വിവരം അറിയിച്ചു.

എന്നാൽ പരാതിയില്ലാത്തതിൽ ഈ സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കിയതിന് കേരള പൊലീസ് ആക്ട് പ്രകാരം സജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി .ഈ ലോഡ്ജിൽ വെന്റിലേറ്ററുകൾക്കൊന്നും തന്നെ ഗ്ലാസ്സുകളില്ലാത്ത നിലയിലാണ്. വെന്റിലേറ്ററിന് തൊട്ടു തന്നെ കെട്ടിടത്തിന്റെ സൺഷേഡും ഉണ്ട്. ഇവിടെ കയറി നിന്നാണ് ജീവനക്കാരൻ ദൃശ്യങ്ങൾ മൊബൈലിൽ
പകർത്തിയത്. സംഭവമറിഞ്ഞെത്തിയവർ ലോഡ്ജ് അടിച്ചു തകർത്തു.

നിലവിൽ ലോഡ്ജിലെ താമസക്കാർ ഒഴിഞ്ഞാൽ വെന്റിലേറ്റർ സംവിധാനം ശരിയാക്കിയ ശേഷം മാത്രമേ ലോഡ്ജ് പ്രവൃത്തിക്കാവൂ എന്ന് പൊലീസ് ഉടമയ്ക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ്സ്, ബിജെപി,യൂത്ത് ലീഗ് എന്നീ സംഘടനകൾ ലോഡ്ജിലേക്ക് മാർച്ച് നടത്തി. ലോഡ്ജിന് പൊലീസ് കാവലും ഏർപ്പെടുത്തി.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP