Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മിന്നൽ റെയ്ഡ്; അഞ്ച് സ്മാർട്ട് ഫോണുകൾ ഉൾപ്പടെ പിടികൂടിയത് 10മൊബൈലുകൾ; തുടർച്ചയായ നാലം ദിവസത്തെ പരിശോധന ജയിൽ സുപ്രണ്ടിന്റെ നേതൃത്വത്തിൽ; പവർ ബാങ്കുകളടക്കം പിടികൂടിയത് രാഷ്ട്രീയത്തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽനിന്ന്; ജാമർ വച്ചേക്കുമെന്ന് സൂചന

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മിന്നൽ റെയ്ഡ്; അഞ്ച് സ്മാർട്ട് ഫോണുകൾ ഉൾപ്പടെ പിടികൂടിയത് 10മൊബൈലുകൾ; തുടർച്ചയായ നാലം ദിവസത്തെ പരിശോധന ജയിൽ സുപ്രണ്ടിന്റെ നേതൃത്വത്തിൽ; പവർ ബാങ്കുകളടക്കം പിടികൂടിയത് രാഷ്ട്രീയത്തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽനിന്ന്; ജാമർ വച്ചേക്കുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ പിടികൂടി. അഞ്ച് സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 10 മൊബൈലുകളാണ് പിടികൂടിയത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി നടത്തിയ പരിശോധനയിൽ അഞ്ചു സ്മാർട്ട് ഫോൺ ഉൾപ്പെടെ 10 ഫോണുകളാണു പിടിച്ചെടുത്തത്. നാലു പവർ ബാങ്കുകളും പിടിച്ചു. അതേസമയം ജയിലിൽ ജാമർ വയ്ക്കുന്ന നടപടി പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് പൊലീസ് സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകളും രണ്ടു പൊതി കഞ്ചാവും പിടിച്ചെടുത്തിരുന്നു. മൊബൈലുമായി പിടിയിലായ മൂന്നു പേരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. രാഷ്ട്രീയത്തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽനിന്നാണു നാലു സ്മാർട്ട് ഫോണും മൂന്നു പവർ ബാങ്കും ലഭിച്ചത്.

സെല്ലിന്റെ വരാന്തയിൽ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ. തടവുകാരെ തന്നെ കയറ്റിവിട്ടാണ് ഇവ പിടിച്ചെടുത്തത്. സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാലു ദിവസങ്ങളിലായി ഇതുവരെ 19 മൊബൈൽ ഫോണുകളും നാലു പൊതി കഞ്ചാവുമാണു സെൻട്രൽ ജയിലിൽനിന്നു പിടിച്ചെടുത്തത്.

ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന ആരംഭിച്ചിരുന്നത്. അന്ന് ഫോണിനും സിം കാർഡിനും പുറമെ ചുറ്റിക, കത്രിക, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പിറ്റേന്നു നടത്തിയ പരിശോധനയിലും കഞ്ചാവും ഫോണും പിടിച്ചിരുന്നു.

തൃശൂർ വിയ്യൂർ ജയിലിൽ കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കത്തിയും കഞ്ചാവും മൊബൈൽ ഫോണുമടക്കം അനുവദനീയമല്ലാത്ത ഒട്ടേറെ വസ്തുക്കളാണ് ഇവിടെനിന്നു പിടിച്ചെടുത്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയിൽനിന്ന് ഒരു ഫോണും മുഹമ്മദ് ഷാഫിയിൽ നിന്ന് 2 ഫോണുകളും 4 സിം കാർഡുകളും പിടികൂടി. പവർ ബാങ്ക്, ഹെഡ് സെറ്റ്, ചാർജർ എന്നിവയും കണ്ടെത്തി. സെല്ലിനോടു ചേർന്ന ശുചിമുറിയിൽ സിം കാർഡ് ഒഴുക്കിക്കളയാനുള്ള ശ്രമത്തിനിടെ വീണു കൊടി സുനിക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP